Aug 18, 2011

ബ്ലോഗ്ഗ് പോസ്റ്റിന്റെ ടൈറ്റില്‍ സെര്‍ച്ച് റിസല്‍ട്ടില്‍ വരുത്താന്‍

when we write a post in blogger, firstly it shows the blog title and then the post title on both in browser tab and search results.

Example : Chekuthan | ചെകുത്താന് : Show post title in search result

ഒന്നും മനസ്സിലായില്ല അല്ലേ .... (പുവ്വര്‍ മലയാളീസ് ) സത്യത്തില്‍ ഈ ബ്ലോഗ്ഗൊരു കൂതറ ബ്ലോഗ്ഗറാണെങ്കിലും , ഞാന്‍ അങ്ങനെയല്ല എന്റെ അറിവും വിദ്യാഭ്യാസവും നിങ്ങളുദ്ദേശിക്കുന്നതിനെക്കാളും ഒത്തിരിവലുതാണ് . എന്തിന് നിങ്ങള്‍ കേട്ടിട്ടുപോലുമില്ലാത്ത പല കാര്യങ്ങളും എനിക്കറിയാം , ഞാന്‍ ആരാ മോന്‍ ഇന്നലെ ഒരു പോസ്റ്റ് ഇട്ടതാണ് ബ്ലോഗ്ഗര്‍ബ്ലോഗില്‍ ഫെയ്സ്ബുക്ക് കമന്റിങ്ങ് ഓപ്ഷന്‍ ആഡ് ചെയ്യാന്‍ അപ്പൊ ജിക്കുമോന്‍ - Thattukadablog.com ഒരു സംശയം ചോദിച്ചു . എല്ലാവര്‍ക്കും ഉപകരിക്കുന്ന ന്യായമായ സംശയം അതുകൊണ്ട് അത് തീര്‍ത്തുകൊടുക്കാം എന്ന് കരുതി .



ഇതാണ് സംശയം
ഒരു പോസ്റ്റിന്റെ പേര് ബ്രൌസര്‍ ടാബ്സില്‍ നോക്കുമ്പോള്‍ ആദ്യം സൈറ്റ് പേരും പിന്നെ ആ പോസ്റ്റിന്റെ പേരും ആയിട്ടാണല്ലോ സാധാരണ കാണിക്കാറു e.g (Thattukada : പൃഥിരാജില്‍ നിന്ന്‌ രാജപ്പനിലേയ്‌ക്കുള്ള ദൂരം) എന്ന രീതിയില്‍ ഓക്കേ. നമുക്ക് ഇതിനെ എങ്ങനെ തിരിച്ചു ആക്കാന്‍ ഒക്കും ?? ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ (പൃഥിരാജില്‍ നിന്ന്‌ രാജപ്പനിലേയ്‌ക്കുള്ള ദൂരം : Thattukada ) ടാബ്സില്‍ ഇങ്ങനെ വരുത്താന്‍ ??





ടാബ് ടൈറ്റില്‍ മാത്രമല്ല ഗൂഗിള്‍ സെര്‍ച്ച് റിസര്‍ട്ടും Thattukada : പൃഥിരാജില്‍ നിന്ന്‌ രാജപ്പനിലേയ്‌ക്കുള്ള ദൂരം എന്നേ കാണിക്കൂ .

ജിക്കുമോന്‍ സംഗതിയുടെ ടെക്നിക്കല്‍ വശങ്ങള്‍ അറിഞ്ഞുകൊണ്ട് ചോദിച്ചതാണോ ? എന്നെനിക്കറിയില്ല എന്നാലും കാര്യം എല്ലാ ബ്ലോഗ്ഗര്‍മാരും ബ്ലോഗ്ഗില്‍ ഈ മാറ്റം വരുത്തിയാല്‍ നന്ന് എന്ന അഭിപ്രായമാണ് എനിക്ക് . പ്രത്യേകിച്ചും ബ്ലോഗ്ഗ് ഡൊമൈന്‍ ആക്കിയ ബ്ലോഗ്ഗര്‍മാര്‍ക്ക് .

കാരണം ഗൂഗിളില്‍ മലയാളത്തിലോ ഇംഗീഷിലോ സെര്‍ച്ചുമ്പോള്‍ ചിത്രം ഒന്നിലെ പോലെയാണ് റിസര്‍റ്റ് വരുന്നത് . ഉദാ സെര്‍ച്ച് റിസര്‍ട്ടിനെക്കാള്‍ മുന്നേ ബ്ലോഗ്ഗ് പേര് വരുമ്പോള്‍ സെര്‍ച്ച് വഴിയുള്ള വായനക്കാര്‍ ചിലപ്പൊ ക്ലിക്ക് ചെയ്യാതെ വരും . ഉദാ Blogging Tips For Blogger's എന്നൊരു പോസ്റ്റ് ഞാന്‍ ഇട്ടാല്‍ അത് സെര്‍ച്ച് റിസല്‍ട്ടില്‍ Chekuthan | ചെകുത്താന് : Blogging Tips For Blogger's എന്നേ ലിസ്റ്റ് ചെയ്യൂ .. നേരെമറിച്ച് Blogging Tips For Blogger's : Chekuthan | ചെകുത്താന് എന്നാണെങ്കില്‍ വായനക്കാര്‍ക്കും search engines നും അത് എള്ളുപ്പത്തില്‍ മനസ്സിലാവും . 

Such titles are very annoying to readers and search engines also. It is not good for a SEO friendly blog. Therefore , you may think, "How I can display the title of the first message and my post title SEO friendly"? It's easy. Just make some changes in your template html code.

Just follow these steps:

Click Layout>> Edit HTML.
Click Expand Widget Templates.

Find

<title><data:blog.pageTitle/></title> 

Replace the code with (ആ കോഡ് ഡിലീറ്റി പകരം അവിടെ ഈ കോഡ് ചേര്‍ക്കുക)

<b:if cond='data:blog.pageType == &quot;item&quot;'>
<title><data:blog.pageName/> | <data:blog.title/></title>
<b:else/>
<title><data:blog.pageTitle/> | <data:blog.title/></title>
</b:if>

Now you can see the title of first place in the browser bar and search engine results.

ഇതിപ്പൊ ഉദയനാണ് താരത്തില്‍ ശ്രീനിവാസന്‍ പറഞ്ഞതുപോലായി “ഒരു ജൂണിയര്‍ ആര്‍ട്ടിസ്റ്റ് എന്നും ജൂണിയര്‍ ആര്‍ട്ടിസ്റ്റ് ആയിരിക്കും “ ഒരു പ്രാവശ്യം ബ്ലോഗ്ഗര്‍ ടിപ്പ്സ് എഴുതി എന്ന് കരുതി എല്ലാവരും കൂടി എന്നെ അതില്‍ ഒതുക്കാമെന്ന് കരുതണ്ട , എന്റെ അടുത്ത തറ പോസ്റ്റ് ഉടന്‍ വരുന്നതാണ്  !! 

14 comments:

  1. ഞാന്‍ കൃധാര്തനായിയി എന്റെ ചെകുത്താനെ...

    ഇനി ഈ ലിങ്കില്‍ ഒന്ന് ചെക്ക്‌ ചെയ്തു നോക്കൂ.. ! Thattukada | തട്ടുകട !

    ReplyDelete
  2. ഐ ആം സ്ലാങ്ക്യൂ.. ശുക്രന്‍ ഹബീബി ശുക്രന്‍

    ReplyDelete
  3. Anonymous11:18

    എല്ലാത്തിനും ഉത്തരം ഇവിന്റെ കൈലുണ്ട് ...അള് കൊള്ളാലോ ഈ ചെകു

    ReplyDelete
  4. ഉപകാരപ്രദം . താങ്ക് യു

    ReplyDelete
  5. ചെകത്താനാശാനെ നിങ്ങളും കാര്യം പറയാന്‍ തുടങ്ങിയോ?

    ReplyDelete
  6. ഉപകാരപ്രദം...
    എനിക്കും ഒരു സംശയം ഉണ്ട് ചെകുത്താനേ, ഒരു ബ്ലോഗില്‍ പല വിഷയങ്ങള്‍ക്കായി പല പേജുകള്‍ ചേര്‍ക്കുന്നത് എങ്ങിനെ? ആ വിഷയത്തിലെ എല്ലാ പോസ്റ്റുകളും അതാത് പേജുകളില്‍ വരികയും വേണം. ഒന്നു പറഞ്ഞു തരാമോ...?

    ReplyDelete
  7. ഞാന്‍ ചെയ്തു പക്ഷെ എന്താ മാറ്റം ഉണ്ടായോ എന്നൊന്നും അറിയില്ല ഒന്ന് നോക്കാമോ? എന്റെ ബ്ലോഗില്‍ http://arjunsories.blogspot.com

    ReplyDelete
  8. ഉവ്വേ ചെകുത്താന്റെ ബ്ലോഗില്‍ വേദം ഊതിയിട്ടു കാര്യമുണ്ടോ!!!!!!!!!!!

    ReplyDelete
  9. @mad|മാഡ് മാറ്റം വന്നിട്ടുണ്ട് ...

    ReplyDelete
  10. വളരെ നന്ദി.. ഞാനും അരകൈ പ്രയോഗം നടത്തി..
    നോക്കൂ.. http://pukakannada.blogspot.com/ ..

    ReplyDelete

അഭിപ്രായം വേണമെന്നില്ല