ബ്ലോഗ്ഗറില്‍ ഫെയ്സ്ബുക്ക് കമന്റ് ബോക്സ് എങ്ങനെ ചേര്‍ക്കാം എന്ന് പലരും ചോദിക്കുന്നു അതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ് എഴുതേണ്ടിവന്നത് . ഒരാള്‍ക്കുമാത്രം പറഞ്ഞുകൊടുക്കുന്നതിലും നല്ലത് ഇതിവിടെ ഷെയര്‍ ചെയ്താല്‍ എല്ലാവര്‍ക്കും ഗുണകരമാവുമെന്ന്‍ കരുതുന്നു . അല്ലാതെ ഇതിന് സമയമുണ്ടായിട്ടല്ല , ദിവസം മുഴുവന്‍ മുടിഞ്ഞ തിരക്കുള്ള ഒരു കോടീശ്വരനായ ബ്ലോഗ്ഗറാണ് ഞാന്‍ എന്നത് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു .
ഫെയ്സ്ബുക്ക് കമന്റ് ബ്ലോഗ്ഗറില്‍ ചേര്‍ക്കുന്നതിന് Facebook Application (App) ന്റെ സഹായം ആവശ്യമാണ് . അതിനായി നിങ്ങളുടെ ഫെയ്സുബുക്ക് അകൌണ്ട് ഉപയോഗിച്ച് കമന്റ് ബോക്സ് വേണ്ട ബ്ലോഗ്ഗിന് ഒരു ഫെയ്സ്ബുക്ക് App തയാറാക്കാണം . അതിന് ഇവിടെയാണ് പോവേണ്ടത് .
ഫെയ്സ്ബുക്ക് കമന്റ് ബ്ലോഗ്ഗറില്‍ ചേര്‍ക്കുന്നതിന് Facebook Application (App) ന്റെ സഹായം ആവശ്യമാണ് . അതിനായി നിങ്ങളുടെ ഫെയ്സുബുക്ക് അകൌണ്ട് ഉപയോഗിച്ച് കമന്റ് ബോക്സ് വേണ്ട ബ്ലോഗ്ഗിന് ഒരു ഫെയ്സ്ബുക്ക് App തയാറാക്കാണം . അതിന് ഇവിടെയാണ് പോവേണ്ടത് .
ബ്ലോഗ്ഗര്‍ URL ന് വേണ്ടി App തയ്യാറാക്കുമ്പോള്‍ പലപ്രശ്നങ്ങളും കാണിക്കുന്നുണ്ട് ഈ ഫെയ്സ്ബുക്കുകാര് അതുകൊണ്ട് മുകളില്‍ പറഞ്ഞ വഴി സാധിക്കാത്തവര്‍ക്ക് . നമുക്ക് നേരിട്ട് Developer Dashboard ലേക്കുള്ള ലിങ്ക് പരീക്ഷിക്കാം . അപ്പോള്‍ മറ്റൊരു സ്ക്രീനിലാണ് നിങ്ങളെത്തുക .
അതില്‍ മുകളിലെ ചിത്രത്തില്‍ ചുവപ്പിച്ചിരിക്കുന്ന Create New App എന്ന ഭാഗത്ത് ക്ലിക്കിയാല്‍
നിങ്ങള്‍ ഇതുപോലൊരു സ്ക്രീനിലെത്തും
ചിത്രത്തില്‍ ചുവപ്പിച്ചിരിക്കുന്ന ഭാഗങ്ങളെല്ലാം രേഖപ്പെടുത്തിയ ശേഷം . സേവ് ചെയ്യാം എന്നിട്ട് വീണ്ടും വലതുവശത്തായി കാണുന്ന Web ലിങ്കില്‍ ക്ലിക്കി താഴെ ചിത്രത്തില്‍ കാണുന്നതുപോലെ കൊടുക്കുക ഇത്രയും കഴിഞ്ഞാല്‍ App റെഡിയായി .
ഇനി ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡിലെ Edit HTML ല്‍ പോവുക .
( Expand Widget Templates ക്ലിക്കാന്‍ മറക്കരുത് )
</body> എവിടെയാണെന്ന് സെര്‍ച്ച് (ctrl f) ഉപയോഗിച്ച് കണ്ടുപിടിക്കുക . എന്നിട്ട് അതിന് താഴെയായി താഴെ തന്ന കോഡ് പേസ്റ്റ് ചെയുക . YOUR APP ID എന്ന ഭാഗം നിങ്ങളുടെ ഫെസ്ബുക്ക് APP ID ചേര്‍ക്കാന്‍ മറക്കരുത് . (appId : '1232218899141644', )
<div id='fb-root'/> <script> window.fbAsyncInit = function() { FB.init({ appId : 'YOUR APP ID', status : true, // check login status cookie : true, // enable cookies to allow the server to access the session xfbml : true // parse XFBML }); }; (function() { var e = document.createElement('script'); e.src = document.location.protocol + '//connect.facebook.net/en_US/all.js'; e.async = true; document.getElementById('fb-root').appendChild(e); }()); </script> |
ശേഷം വീണ്ടും സെര്‍ച്ച് കോളത്തില്‍ <data:post.body/> എന്ന് ടൈപ്പ് ചെയ്തശേഷം സെച്ച് കൊടുത്താല്‍ അതും കണ്ടെത്താം അതിന് താഴെയായി താഴെ കാണിച്ചിരിക്കുന്ന കോഡ് പേസ്റ്റ് ചെയ്യുക. width നിങ്ങളുടെ ബ്ലോഗ്ഗിന് അനസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്
<b:if cond='data:blog.pageType == "item"'> <div style='padding:0px 0px 0px 0px; margin:0px 0px 0px 0px;'><script src='http://connect.facebook.net/en_US/all.js#xfbml=1'/> <div> <fb:comments colorscheme='light' expr:href='data:post.url' expr:title='data:post.title' expr:xid='data:post.id' width='600'/></div> </div> </b:if> |
ഇത്രയുമായാല്‍ ഫെയ്സ്ബുക്ക് കമന്റിങ്ങ് തയ്യാറായി
ഷബ്ന സുമയ്യ എന്ന ബ്ലോഗ്ഗര്‍ക്കുവേണ്ടിയാണ് ഈ പോസ്റ്റ് തന്നെ എഴുതിയത് , അതുകൊണ്ട് അവരുപയോഗിക്കുന്ന ബ്ലോഗ്ഗര്‍ Watermark ടെംപ്ലേറ്റ് ആണ് ഞാന്‍ കാണിച്ചിരിക്കുന്നത് . മറ്റ് ടെബലേറ്റുക്കാര്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കുക . പിന്നെ ഫെയ്ബുക്കില്‍ നിന്ന് കമന്റാന്‍ വരുന്നവര്‍ക്ക് മലയാള ബ്ലോഗ്ഗര്‍ നയങ്ങളൊന്നുമറിയാത്തതുകൊണ്ട് (അതിന് കമന്റരുത് , ഇതിന് കമന്റുക etc .. etc ,, ) അവര് ഇഷ്ട്ടമാണെങ്കിലും അല്ലെങ്കിലും അഭിപ്രായമറിയിക്കും . അതാണ് ഈ ഫെയ്ബുക്ക് കമന്റിന്റെ ഗുണമായി ഞാന്‍ കാണുന്നത് .
ചുമ്മാ ഒരു ടെസ്റ്റ് ബ്ലോഗ്ഗ്
ReplyDeleteവളരെ നന്ദി.. എങ്കി പിന്നെ ഞാനൊരു സംശയം ചോടിക്കെട്ടാ ??
ReplyDeleteഒരു പോസ്റ്റിന്റെ പേര് ബ്രൌസര്‍ ടാബ്സില്‍ നോക്കുമ്പോള്‍ ആദ്യം സൈറ്റ് പേരും പിന്നെ ആ പോസ്റ്റിന്റെ പേരും ആയിട്ടാണല്ലോ സാധാരണ കാണിക്കാറു e.g (Thattukada : പൃഥിരാജില്‍ നിന്ന് രാജപ്പനിലേയ്‌ക്കുള്ള ദൂരം) എന്ന രീതിയില്‍ ഓക്കേ. നമുക്ക് ഇതിനെ എങ്ങനെ തിരിച്ചു ആക്കാന്‍ ഒക്കും ?? ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ (പൃഥിരാജില്‍ നിന്ന് രാജപ്പനിലേയ്‌ക്കുള്ള ദൂരം : Thattukada ) ടാബ്സില്‍ ഇങ്ങനെ വരുത്താന്‍ ??
http://www.thattukadablog.com/2011/08/blog-post.html
പൃഥിരാജില്‍ നിന്ന് രാജപ്പനിലേയ്‌ക്കുള്ള ദൂരം
ReplyDelete@ജിക്കുമോന്‍ - Thattukadablog.com Disques കമന്റ് ഉപയോഗിക്കുന്നതു കണ്ടതുകൊണ്ട് പറയുകയാണ് .. അത് വേഡ് പ്രസ്സിലേക്കുമാറ്റൂ ...എന്തിനാ വെറുതെ ബ്ലോഗ്ഗര്‍ പ്ലാറ്റ്ഫോം അപ്പോള്‍ ഈ പറഞ്ഞ സംഗതി എള്ളുപ്പമാണ് ഡാറ്റാ പോസ്റ്റ് ടൈറ്റില്‍ ടാബ് ലേബല്‍ കസ്റ്റമൈസേഷന്‍ എന്നത് ചില ഫോട്ടോ ബ്ലോഗ്ഗിങ്ങ് പ്ലാറ്റ് ഫോമില്‍ കണ്ടിട്ടുണ്ട് കൂടുതല്‍ ശ്രദ്ധിച്ചിട്ടില്ല ... എന്നാലും ഒന്ന് നന്നായി മനസ്സിലാക്കിയ ശേഷം ഉത്തരം മെയിലായി അയക്കാം ...
ReplyDeletenjanum kuthi mashe.ayo avoooooooooooooo
ReplyDeleteമ്മ്.. കുറെ നാളായി അന്വേഷിച്ചു നടക്കുവാ ഈ സൂത്രം.. ഇന്ന് റെഡിയാക്കി .. thanks a lot...
ReplyDelete