Aug 10, 2011

ഹിമവല്‍ ഭദ്രാനന്ദയും, നടി അനന്യയും ചില (അ)സത്യങ്ങളും

തോക്കുസ്വാമിയുടെ അത്ഭുത പ്രവര്‍ത്തി വിവരിക്കുന്ന നടി അനന്യയുടെ വീഡിയോ യുടുബില്‍ എല്ലാവരും കണ്ടതായിരിക്കും. വീട്ടില്‍ പൂജാമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വാമിയുടെ പടത്തില്‍ നിന്ന് അത്ഭുതകരമായി വിഭൂതി കൊട്ടക്കണക്കിന് പൊഴിഞ്ഞു എന്ന് എ‌സിവിയോട് (ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍) അനന്യ സംസാരിക്കുന്ന ഈ പഴയ വാര്‍ത്താവീഡിയോ ദൃശ്യം പുതിയ അനന്യയെന്ന നടി നാലാല്‍ അറിയുന്നതരത്തിലായതോടെയും സ്വാമി വിവാദനായകനായതോടെയും നെറ്റില്‍ സജീവമായി.

പെരുമ്പാവൂര്‍ കൂപ്പന റോഡില്‍ വാര്യക്കാട് വീട്ടില്‍ വച്ചിരുന്ന ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ പടത്തില്‍ നിന്ന് ഭസ്മം പൊഴിഞ്ഞ വിസ്മയകരമായ സംഭവമാണ് എ‌സിവിയുടെ വീഡിയോയിലുള്ളത്.

ഈ വിസ്മയ സംഭവത്തിന് വിദ്യാര്‍ത്ഥിനിയായ അനന്യ ദൃക്‌സാക്ഷിയായിരുന്നു.ടിവിക്കാര്‍ അനന്യയോട് എന്താണ് ഉണ്ടായതെന്ന് ചോദിക്കുന്നതും വിഭൂതി പൊഴിഞ്ഞ അത്ഭുതസംഭവം അനന്യ വിവരിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.



എന്നാല്‍ സ്വാമി ഇതിനെതിരെ പ്രതികരിച്ചത് ഇതു അനന്യ ഇവളെ എനിക്ക് അറിയില്ല ! എന്ന ഒരു ബ്ലോഗ് പോസ്റ്റോടുകൂടിയാണ് ഇത് . ചുരുക്കം ചിലരെ അറിഞ്ഞിരിക്കാന്‍ വഴിയുള്ളൂ . സ്വാമിയുടെ ആരാധകനും , അതിലുപരി പരമ ഭക്തനുമായ എനിക്ക് അത് നിങ്ങളെ അറിയിക്കാതെ പറ്റില്ലല്ലോ ?


ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയ്ക്ക്  ആരാധകവൃന്ദം ഉണ്ടാക്കാനായി അനന്യയും തോക്ക് സ്വാമിയും കരുതിക്കൂട്ടി ഉണ്ടാക്കിയ അത്ഭുതമാണ് വിഭൂതി പൊഴിയല്‍ എന്ന് ഉറപ്പിക്കാം . എന്ന് സോഷ്യന്‍ നെറ്റ് വര്‍ക്കുകളില്‍ കമന്റിയവരൊക്കെ അറിഞ്ഞോളൂ

എന്റെ തോക്ക് വിഷയം വന്നപ്പോള്‍ പല പകല്‍ മാന്യരും എന്നെവിട്ടകന്നു അതില്‍ ഇവരും (അനന്യയും കുടുബവും ) പോയി 

എന്നാണ് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ പറയുന്നത് . അപ്പൊ ആരാണ്  പൊതുജനത്തെ കമ്പളിപ്പിക്കാന്‍ ശ്രമിക്കുന്നത് അനന്യയോ ? അതോ ഭദ്രാനന്ദയോ ?

2 comments:

  1. സൈബര്‍ സ്വാമി...

    ReplyDelete
  2. JOBI JOSEPH17:01

    Vivarakkedu..

    ReplyDelete

അഭിപ്രായം വേണമെന്നില്ല