Jul 29, 2011

കേരള നാടന്‍ ഒച്ച് ഫ്രൈ (പാചകം)

ഗാസ്ട്രോപ്പോഡ എന്നറിയപ്പെടുന്ന കക്ക വർഗത്തിൽ ഉൾപ്പെടുന്നതും ഈർപ്പമുള്ള ഏതുസാഹചര്യത്തിലും ജീവിക്കുന്നതും അന്തരീക്ഷവായു ശ്വസിക്കുന്നതുമായ വിവിധയിനം മോളസ്കകൾ ഒച്ച്  എന്ന പേരിൽ പുവ്വര്‍ മലയാളീസിന്റെയിടയില്‍ അറിയപ്പെടുന്നു . മനോഹരമായ കേരള നാടന്‍ ഒച്ച് ഫ്രൈ എന്ന ഒച്ച് വിഭവമാണ് ഈ പോസ്റ്റില്‍ ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് .

അടുക്കളഭാഗത്ത് ഈര്‍പ്പമുള്ളിടത്തും , കക്കൂസിനും ബാത്ത് റൂമിനും അടുത്ത് കൂട്ടമായി കാണുന്നതുമായി ഈ ജീവികള്‍ നമ്മുക്കെല്ലാവര്‍ക്കും പരിച്ചിതരാണ് . സസ്യഭുക്കുകളായ ഒച്ചുകളുടെ വായ്ക്കുള്ളിൽ റാഡുല എന്നു പേരുള്ള നാക്ക് കാണപ്പെടുന്നു. ഇതിന്റെ രുച്ചി പറയാതെ വയ്യ . വീട്ടില്‍ ഒരുപ്രാവശ്യം ഒച്ച് കറിയുണ്ടാക്കിയാല്‍ പിന്നീട് .... ഞാന്‍ ഒന്നും പറയുന്നില്ല ഒന്ന് ശ്രമിച്ച് നോക്കൂ.



തോട് തല്ലിപ്പൊടിച്ചെടുത്ത  ഒച്ചുകളെ വെള്ളത്തിലിട്ട് കഴുകി വ്രത്തിയാക്കിയശേഷം കത്തി ഉപയോഗിച്ച് 2 വരവരയ്ക്കുന്നത് നന്നായിരിക്കും ഇത് മസാല ഒച്ചില്‍ നന്നായി പിടിക്കുന്നതിന് സഹായിക്കും .സാധാരണ വീടിനും പരിസരത്തും കാണുന്ന ഒച്ചുകളെക്കാള്‍ നല്ലത് കുളിമുറി കക്കൂസ് എന്നീ പരിസരത്തുള്ള ഒച്ചുകളാണെങ്കില്‍ ഉച്ചിതം കാരണം അവയ്ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് വ്രത്തി കൂടുതലായിരിക്കും രുച്ചിയും . 


ആവശ്യമുള്ള സാധനങ്ങള്‍


1)   കഴുകിയ ചുവന്ന ഒച്ച്   -  ഒരു കിലോ
2)   ഏതെങ്കിലും മസാല - രണ്ടു ടേബിള്‍ സ്പൂണ്‍
3)   വെളുത്തുള്ളി -  ആറു അല്ലി 
4)   ഉള്ളി -  150 ഗ്രാം
5)   കറിവേപ്പില - രണ്ടു തണ്ട് 
6)   എണ്ണ-  ആവശ്യത്തിന് മതി (ഒച്ചില്‍ തന്നെ കൊഴുപ്പ് ധാരാളം ഉണ്ട് )
7)   ഉപ്പു -  ആവശ്യത്തിനു (ഒച്ചില്‍ തന്നെ ഉപ്പ്  ധാരാളം ഉണ്ട് )
8)  കാശ്മീരി മുളകുപൊടി    -എരിവിനനുസരിച്ചു 


ഉണ്ടാക്കുന്ന വിധം  
                                        ഴുകിയെടുത്ത മുഴുത്ത ഒച്ച്  നല്ലതുപോലെ കഴുകി 2-3 കഷ്ണം വരുന്ന വിധം കട്ട്‌ ചെയ്യുക .(ഒന്ന് മുഴുവനായും ഉപയോഗിക്കാം) ഒച്ചിന്റെ വെള്ളം മുഴുവനും വാര്‍ന്നു പോകണം.സവാളയും , വെളുത്തുള്ളിയും ചെറുതായി അരിഞ്ഞു അതില്‍ ഫ്രൈ മസാലയും, മുളകുപൊടിയും  ഉപ്പും ചേര്‍ത്ത  മിശ്രിതം ഒച്ചില്‍ പുരട്ടി ഏകദേശം ഒരു മണിക്കൂര്‍ വയ്ക്കുക. 


ഒരു പാനില്‍  ഒച്ചിന്‍ കഷ്ണങ്ങളും  കറിവേപ്പിലയും ഇട്ടു അതിന്‍ മീതെ ഒരു ടീസ് സ്പൂണ്‍ എണ്ണയും ഒഴിച്ച് ചെറു തീയില്‍ വേവിക്കുക. ഒച്ചിന് കട്ടിയുണ്ടെങ്കില്‍ വളരെ കുറച്ച വെള്ളമൊഴിച്ച് കൊടുക്കുക. ഒച്ച് നല്ലതുപോലെ വെന്തു ഫ്രൈ ആയി വന്നതിനുശേഷം (നല്ല നാറ്റ മണം വരും ) ഒരു ഫ്രൈ പാനില്‍ (നിങ്ങളൊക്കെ ചട്ടിയായിരിക്കും ഉപയോഗിക്കുന്നത് പുവ്വര്‍ മലയാളീസ് ) ബാക്കിയുള്ള എണ്ണ   ഒഴിച്ച് ഒച്ച്  പീസ് ഫ്രൈ ചെയ്തെടുക്കുക.

സ്വാധിഷ്ടമായ ഒച്ച് ഫ്രൈ തയ്യാര്‍ !! 
ഇനി ആസ്വദിച്ച് കഴിക്കുക 


Note : ഒച്ച് കഴുകിയ വെളളം വെറുതെ കളയരുത് ,ഔഷധഗുണമുള്ളതാണ്  ഒടുക്കത്തെ നാറ്റ മണമാണ് . അതും എന്തെങ്കിലും പാചത്തിനുപയോഗിക്കാം
____

6 comments:

  1. എന്തെങ്കിലും സ്പെഷ്യലായിട്ട് വായനക്കാര്‍ക്ക് തരണം എന്ന് കുറേയായി വിചാരിക്കുണു

    ReplyDelete
  2. Anonymous10:08

    കട്കു വറത്റ്റിടണോ ചെകൂ

    ReplyDelete
  3. ഒച്ച്‌ ഫ്രൈ സൂപ്പെര്‍ !!!

    ReplyDelete
  4. Anonymous13:03

    "ചിക്കന് കട്ടിയുണ്ടെങ്കില്‍ വളരെ കുറച്ച വെള്ളമൊഴിച്ച് കൊടുക്കുക."

    ഇത് എവിടെനിന്നു വന്നു ചെകുത്താനെ.....

    ReplyDelete
  5. മഴ കാലത്ത് ഞങ്ങളും ഉണ്ടാക്കാറുണ്ട്.... ബൂലോകത്തില്‍ ഇത്തരമൊരു പോസ്റ്റ്‌ ആദ്യമായിരിക്കും

    ReplyDelete
  6. ഇതൊക്കെ ഉള്ളത് തന്നെ അണ്ണാ... എന്തായാലും പരീക്ഷണത്തിന്‌ ഞാനില്ല. എന്നാണാവോ തേരട്ട ഉപ്പേരി ചെകുത്താന്‍ കഴിക്കാന്‍ ഉണ്ടാക്കുന്നത്‌ :)

    ReplyDelete

അഭിപ്രായം വേണമെന്നില്ല