കുറേ ദിവസമായി കേള്‍ക്കുന്നു മീറ്റ് ബ്ലോഗ്ഗ് മീറ്റ് ..ബ്ലോഗ്ഗ് മീറ്റ് ആദ്യം കേട്ടത് തുഞ്ചന്‍ പറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റ് ആളെണ്ണം കൊണ്ടും സംഘാടന മികവുകൊണ്ടും ഒരു മഹാ സംഭവമായിരുന്നു എന്ന് ഈ സംഭവം കഴിഞ്ഞപ്പൊ എല്ലാ ബ്ലോഗ്ഗിലും കണ്ടു . എറണകുളത്ത് നടന്ന മീറ്റും പ്രൌഢഗംഭീരമായിരുന്നു കേമമായിരുന്നു എന്നൊക്കെ കേട്ടു . പക്ഷേ ഒന്നെനിക്കറിയാം അവിടെ വന്നാ പിന്നെ എന്റെ ബ്ലോഗ്ഗും നാലാള് നോക്കാനുണ്ടാവും എന്ന് .
ബ്ളോഗ് മീറ്റ് എന്നു ഓമന പേരിട്ട് വിളിക്കുന്ന പരിപാടിയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള ആകാംശകൊണ്ട് ചോദിക്കുവാണ് . എന്താടോ മലയാആാാാളം ബ്ലോഗ്ഗര്‍ മാരേ അവിടെ നടക്കുന്നത് . കാര്യം കൂതറയാണെങ്കിലും നിങ്ങളെ പോലെ ഗൂഗിള്‍ തരുന്ന സൌജന്യസേവനത്തെ ഉപയോഗിക്കുന്ന ഞാനും ഒരു ബ്ലോഗ്ഗറാണല്ലോ ??
അല്ല എനിക്കും വരാനാഗ്രഹമുള്ളതോണ്ട് ചോദിക്കുവാ !! അവിടെ എങ്ങനാ ഇപ്പൊ പ്രശ്നമൊന്നുമില്ലാലോ ?? തൊടുപുഴ എന്ന് പറയുമ്പൊ പണ്ട് ആരുടെയോ കയ്യ് വെട്ടിയ സ്ത്ഥലമല്ലേ അവിടെ ഞാന്‍ വന്നാല്‍ എനിക്ക് എന്ത് സുരക്ഷയാണ് ഈ മീറ്റുകാര്‍ ഒരുക്കുക . എന്റെ ബ്ലോഗ്ഗില്‍ അനോണികമന്റെഴുതുന്ന ഏതെങ്കിലും ബ്ലോഗ്ഗര്‍മാര്‍ എന്നെ മാറ്റി നിര്‍ത്തി കൂമ്പിന്നിട്ട് ഇടിച്ചാലോ , അല്ല ഞാന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാലോ ,,, (എന്റെ ആരാധകര്‍ വെറുതെയിരിക്കില്ലെന്നത് വേറെ കാര്യം )
എന്തൊക്കെയാണ് അവിടെ കാര്യപരിപാടികള് , അല്ല കാര്യായിട്ട് എന്തെങ്കിലും ഉണ്ടോ ?? രജിസ്ട്രേഷന്‍ ഫീസ് എന്നൊക്കെ കണ്ടു . പൊതു താല്പര്യത്തില്‍ നിന്നാണോ ഈ മീറ്റ് എന്ന ആശയം ഉടലെടുത്തത് , ഏതെങ്കിലും ഒരു ബ്ലോഗ്ഗറുടെ തലയിലുദിച്ച ആശയമല്ലേ ഇത് അപ്പൊ പിന്നെ ആ ഫീസ് ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം (എന്റെ കയ്യില്‍ കാശ് ധാരാളമുണ്ട് , എന്നാലും ഇവിടുള്ള പാവപ്പെട്ട ബ്ലോഗ്ഗര്‍മാരുടെ കാര്യമാണ് ഞാന്‍ ഇതിലൂടെ വ്യക്തമാക്കിയത് )
തൊടുപുഴയീ വന്ന് എല്ലാത്തിനേം ചവിട്ടി കൂട്ടി പരിപാടി അലമ്പാക്കാം എന്ന് വിചാരിച്ചതാ !! അപ്പോഴാ മറ്റവള് പറഞ്ഞത് ,”പോട്ടെന്നെ... വിട്ടു കള.. അല്ലാതെ പിന്നെ. ബ്ലോഗ് എഴുതുന്നവര്‍ തമ്മില്‍ കണ്ടാല്‍ എന്നാ ഒണ്ടാകാനാ... കണ്ടിട്ട് സൌഹൃദമായി അങ്ങ് പിരിഞ്ഞു പോകും ... “ന്ന് അത് കൊണ്ട് ആ തിരുമാനം വിട്ടു ...
ആര്‍ക്കെങ്കിലും ആരെയെങ്കിലും കാണണമെന്ന് തോന്നിയപ്പൊ ചുമ്മാ പണിയില്ലാതിരിക്കുന്നവരൊക്കെ ചേര്‍ന്ന് അറേഞ്ജ് ചെയ്ത മീറ്റല്ലെങ്കില്‍ ... ഇനി ആണെങ്കിലും ഞാനും വരുന്നുണ്ട് !! മര്യാദയ്ക്ക് എന്നെ ക്ഷണിക്കണം ... ഇവിടെ വന്ന് ക്ഷണിക്കണം ... സംഘാടകരാണെങ്കില്‍ സന്തോഷം ... അല്ലെങ്കില്‍ പങ്കെടുക്കുന്നവരായാലും മതി ...
ബൈ ദ ബൈ
എല്ലാം പറഞ്ഞപോലെ
പക്ഷേ 200 തരില്ലാ ... എന്ത് പറഞ്ഞാലും തരില്ല .....
പോട്ടെന്നെ... വിട്ടു കള..
ReplyDeleteചുമ്മാ ഒരു സൌഹൃദസംഗമം എന്നൊക്കെയാണെങ്കില്‍ പോട്ടെന്നെ... വിട്ടു കള..
ReplyDelete:)
ReplyDelete@ഋതുസഞ്ജന പണമില്ലാതെയാ !! ബസ്ചാര്‍ജ് തന്നാല്‍ ഞാനും വരും ... ഫ്ലീസ്
ReplyDeleteആര്‍ക്കെങ്കിലും ആരെയെങ്കിലും കാണണമെന്ന് തോന്നിയപ്പൊ ചുമ്മാ പണിയില്ലാതിരിക്കുന്നവരൊക്കെ ചേര്‍ന്ന് അറേഞ്ജ് ചെയ്ത മീറ്റല്ലെങ്കില്‍...
ReplyDeleteഇതങ്ങട് അസാരം പിടിച്ച്പോയി ചെകുത്താനേ... ഹ ഹ...
ennem vilichilla arum:(.saramilla gandhijikkum nobel prize kittiyillallo.athu pole karuthiya mathi
ReplyDelete@സുലേഖ :) ഓഹോ അപ്പൊ “ ആര്‍ക്കെങ്കിലും ആരെയെങ്കിലും കാണണമെന്ന് തോന്നിയപ്പൊ ചുമ്മാ പണിയില്ലാതിരിക്കുന്നവരൊക്കെ ചേര്‍ന്ന് അറേഞ്ജ് ചെയ്ത മീറ്റ് “ കാര്യം ഉറപ്പായി
ReplyDeleteചെകുത്താനെ ആരെങ്കിലും ക്ഷണിക്കണോ.. അത് എല്ലായിടത്തുമുണ്ടല്ലൊ... :)
ReplyDeleteഅതെ ധൈര്യം ആയി പോക്കോ.. ചെകുത്താനെയും കാത്തു ദൈവങ്ങളും മാലാഖമാരും ഉണ്ടാവും :)
ReplyDeleteദൈവത്തിനെ പോലും ക്ഷണിക്കാറില്ല. പിന്നാ ചെകുത്താനെ !!!! ഫൂ....
ReplyDeleteവേണേല്‍ വന്നു 200 രൂപയും തന്ന് ഉണ്ടിട്ട് പോടേയ്. ഞങ്ങള്‍ ബ്ല്ലോഗ് മാഫിയയോട് കളിച്ചാല്‍ വിലക്കിക്കളയും പറഞ്ഞേക്കാം