Jul 25, 2011

അഭിനയകുലപതീസ് സ്പീക്കിങ്ങ് (മലയാ‍ള സിനിമയിലെ)

എന്റെ പ്രൊഫഷന്‍ ഞാന്‍ ഒരിക്കലും വിടില്ല, വിവാഹം കഴിച്ചാലും ഞാന്‍ രതിച്ചേച്ചിയാകും-- ശ്വേതാമേനോന്‍
ചുരുക്കിപ്പറഞ്ഞാ മേഡം അടുത്തകാലത്തൊന്നും നിര്‍ത്തിലെന്ന് .. ല്ലേ
നിത്യാനന്ദയുടേതെന്ന പേരില്‍ പ്രചരിച്ച അശ്ലീല വീഡിയോയില്‍ ഉള്ള യുവതി താനല്ല - രഞ്‌ജിത
ആണെങ്കിലും അല്ലെങ്കിലും അതിന്റെ മുഴുവന്‍ `ക്രെഡിറ്റും' ചേച്ചിക്ക് തന്നെ

ഒരു നല്ല സംവിധായകന്‌ എന്നെ എങ്ങനെ വേണമെങ്കിലും മോള്‍ഡ്‌ ചെയ്‌തെടുക്കാം- ജെലീനിയ
അപ്പൊ കാര്യങ്ങള്‍ അങ്ങനെയാണ് .. അധികം ബുദ്ധിമുട്ടണ്ട എന്ന് ചുരുക്കം

ഞാന്‍ കള്ളം പറയാറില്ല. എന്നാല്‍ സത്യം പറയാതിരിക്കാറുണ്ട്‌ - നയന്‍താര
ഈ പറഞ്ഞത് വിശ്വസിക്കാമോ ... 


അച്‌ഛന്‌ ആധാരമെഴുത്താണ്‌. ആധാരമെഴുത്തിന്റെ കാര്യങ്ങള്‍ എനിക്കും കുറേശ്ശെ അറിയാം - അനന്യ
അവസാനം അച്ച്ചനെ `വഴിയാധാര'മാക്കരുത്‌ മോള്  .

അവാര്‍ഡ്‌ മോഹമൊന്നും ഇല്ല, കിട്ടിയാല്‍ സന്തോഷം; വാങ്ങും - മീരാനന്ദന്‍
അറിയിച്ചതില്‍ സന്തോഷമുണ്ട് ...

ഷൂട്ടിംഗ്‌ കാണാന്‍ വരുന്നവര്‍ ഇപ്പോഴും എന്നെ ``മൈന' എന്നാണു വിളിക്കുന്നത്‌. ആ വിളികേള്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നും - അമല പോള്‍
അക്ഷരം മാറ്റി വിളിക്കാന്‍ അധികം താമസം വേണ്ട
എനിക്ക്‌ ഇഷ്‌ടപ്പെട്ട സിനിമകള്‍ എല്ലാവര്‍ക്കും ഇഷ്‌ടപ്പെടണമെന്നില്ല - പൃഥ്വിരാജ്‌ 
അഭിനയിച്ച പടങ്ങളുടെ സീഡി വീട്ടിലുണ്ടല്ലോ ഇല്ലെങ്കീല്‍ വാങ്ങി വീട്ടില്‍വച്ചോ, ഒഴിവുസമയത്ത്‌ കണ്ട്‌ ആസ്വദിക്കാം

ഞങ്ങള്‍ സിനിമയില്‍ സജീവമായ ഘട്ടംമുതല്‍ ഞങ്ങളുടെ വളര്‍ച്ച കാണാന്‍ അച്‌ഛന്‍ ഇല്ലാതെ പോയല്ലോയെന്ന വേദന എന്നുമുണ്ട്‌  
- ഇന്ദ്രജിത്ത്‌
ഭാഗ്യവാന്‍ ഈ കൂത്തൊന്നും കാണേണ്ടല്ലോ ...

അഹങ്കാരി എന്ന ലേബല്‍ എനിക്കുണ്ട്‌. ഇഷ്‌ടപ്പെടാത്തത്‌ കണ്ടാല്‍ തുറന്നുപറയുന്നതാണ്‌ എന്റെ രീതി - റിമ കല്ലുങ്കല്‍
`ഗുഡ്‌, കിപ്പ്‌ ഇറ്റ്‌ അപ്പ്‌... ഒന്നു ചോദിച്ചോട്ടെ.. അഭിനയം നിര്‍ത്തുകയാണോ?

ഞാന്‍ ചെയ്‌താല്‍ ബോറായിരിക്കും എന്നു തോന്നിയ പടങ്ങള്‍ ഞാന്‍ ഏറ്റെടുക്കാതിരുന്നിട്ടുണ്ട്‌ - ജയസൂര്യ
ചെയ്ത പടമൊക്കെ ഏകദേശം അതുപോലെ തന്നെ ജയാ ...

അഭിനയസാധ്യതയുള്ള റോളുകളെ സ്വീകരിക്കൂ എന്ന നിലപാടെടുത്താല്‍ കഞ്ഞികുടി മുട്ടും - സുരേഷ്‌ ഗോപി
ഇപ്പോഴത്തെ അവസ്‌ഥ എന്നും പറയാലോ  .

എത്രയോ വര്‍ഷമായി വ്യായാമം എന്റെ ദിനചര്യയുടെ ഭാഗമാണ്‌ - ജയറാം
ശരീരത്തിലൊന്നും കാണുന്നില്ലലോ ചേട്ടാ , എന്താ വ്യായാമം എന്നതുകൊണ്ട് ചേട്ടന്‍ ഉദ്ദേശിച്ചത്രതിനിര്‍വ്വേദം എന്ന ചിത്രം ജീവിതത്തില്‍ വഴിത്തിരിവുകള്‍ ഉണ്ടാക്കി - കെ.പി.എ.സി ലളിത
അമ്മച്ചി “ഒരു വഴിയ്‌ക്കാക്കി' ന്ന് അല്ലേ

അഭിനയിക്കുന്നതില്‍ ഭര്‍ത്താവിന്‌ എതിര്‍പ്പില്ല - നവ്യാനായര്‍
പാവം ഇത്തിരി സമാധാനം ആഗ്രഹിക്കുന്നുണ്ടാവും

കാവ്യ വിദേശത്തായിരുന്നപ്പോള്‍ ദിവസവും ഞാന്‍ അവളുമായി ചാറ്റ്‌ ചെയ്യുമായിരുന്നു എന്ന ആരോപണം കേട്ടപ്പോള്‍ മഞ്‌ജു പൊട്ടിച്ചിരിച്ചുപോയി. ഈയിടെ ബ്ലാക്‌ബെറി ഫോണ്‍ വാങ്ങിയശേഷമാണ്‌ ഒരു ഇമെയില്‍ അയയ്‌ക്കാന്‍പോലും ഞാന്‍ പഠിച്ചത്‌ - ദിലീപ്‌
അയ്യോ... പാവം 

____________

13 comments:

 1. Anonymous12:43

  cheku kalakki . matte manjapathrathil paranjathale ithokke enhteyalum sangathi usharayi

  ReplyDelete
 2. Anonymous12:43

  cheku kalakki . matte manjapathrathil paranjathale ithokke enhteyalum sangathi usharayi

  ReplyDelete
 3. ഇതിൽ സത്യം പറഞ്ഞത് ദിലീപ് മാത്രം...പാവം

  ReplyDelete
 4. @The Pony Boy | ആ പറഞ്ഞത് നേര് ആ ചേട്ടന്‍ ഒരു പാവമാ !!

  ReplyDelete
 5. കുമാരനാശാന്‍13:20

  മമൂട്ടി ലാല്‍ എവിറ്റെ ചെകുത്താനെ

  ReplyDelete
 6. ദിലീപിന് ഒരു ഐ പാട് കൊടുത്താലോ സമാനം
  കലക്കി കേട്ടാ

  ReplyDelete
 7. സുപ്പര്‍ സ്റ്റാറുകള്‍ കൂടി വേണമായിരുന്നു.

  ReplyDelete
 8. കലക്കി ചെകുത്താനെ............കലക്കി !!

  ReplyDelete
 9. This comment has been removed by a blog administrator.

  ReplyDelete
 10. Anonymous02:15

  ചെകുത്താന്‍റെ കമന്റ്സ് ഉഗ്രന്‍....... :))

  ReplyDelete
 11. ചെകുത്താനേ തകർത്തു. അന്യായ വിറ്റായിരുന്നു. ഹ ഹാ. പ്രത്യേകിച്ചും അനന്യയ്ക്കും അമലപോളിനുമുള്ള മറുപടികൽ ഹ ഹ...

  ReplyDelete
 12. കൊള്ളം ചെകുത്താനെ..

  ReplyDelete
 13. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് !!!!!!!!
  നോ ഗമന്റ്സ്

  ReplyDelete

അഭിപ്രായം വേണമെന്നില്ല