Jul 9, 2011

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉറക്കം ലൈവായികാണാം

ഉറങ്ങാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് . പക്ഷെ ആരും അതിനും മാസാവസാനം പണം എണ്ണി വാങ്ങാറില്ല .


മുഖ്യമന്ത്രിയുടെ ആപ്പീസ് ലൈവായികാണിക്കുന്നത് മാധ്യമങ്ങള്‍ എഴുതിപൊലിപ്പിച്ചതാണ്. ഭയങ്കര ശ്രദ്ധ ആകര്‍ഷിച്ച സംഭവമായിരുന്നു ഇത് . ഞങ്ങടെ നാട്ടില്‍ ചിലരൊക്കെ കമ്പ്യൂട്ടറും വാങ്ങിയതുപോലും ഇതൊന്ന് നേരിട്ട് കാണാനാണ് , എന്നാല്‍  ഈ ലൈവ് ആപ്പീസ്  ഇങ്ങനൊരു ആപ്പാവുമെന്ന് പാവം മുഖ്യമന്ത്രി വിച്ചാരിച്ചിട്ടുണ്ടാവില്ല  . ഇതാ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ജീവനക്കാരന്‍ ഉറങ്ങുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നു.




ഉറങ്ങാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് . പക്ഷെ ആരും അതിനും മാസാവസാനം പണം എണ്ണി വാങ്ങാറില്ല . ചാണ്ടീസാര്‍ ...മുഖ്യമന്ത്രി എന്തായാലും ഇതിനെതിരെ ശക്തമായി പ്രതികരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത് . ബാക്കിയുള്ളവര്‍ ഇനിയിത് ആവര്‍ത്തിക്കാതിരിക്കട്ടെ ,, കേരളത്തെ എങ്ങനെയെങ്കിലും രക്ഷിക്കണം സാറ് പ്ലീസ്  എന്നെ പോലുള്ള കോടീശ്വന്മാര്‍ക്ക് പ്രശ്നമല്ല , ഇവിടെ ഒരുനേരത്തെ കഞ്ഞിക്ക് വകയില്ലാത്ത അഹങ്കാരം മാത്രം കൈമുതലായുള്ള ബ്ലോഗ്ഗര്‍മാരുണ്ട് , അവരുടെ കാര്യമെങ്കിലും അങ്ങൊന്ന് പരിഗണിക്കണം എനിക്കത്രേ പറയാനുള്ളൂ.


ഇത് ഏതോ വി എസ് അനുഭാവിയാണോ എന്ന സംശയം കൂടിയെനിക്കുണ്ട് ,കാരണം ഒരു കോണ്‍ഗ്രസ്സുക്കാരന് ഒരിക്കലും ഇങ്ങനെ കര്‍ത്തവ്യത്തില്‍ നിന്ന് മാറി ഉറങ്ങാനാവില്ല എന്നെനിക്കറിയാം , ഇതിനെതിരെ CBI അന്വേഷണം വേണം . ഒരുഅപേക്ഷയുണ്ട് സാറ് കേസ് വേഗം തീര്‍ക്കരുത് ഒരു 3 വര്‍ഷമെങ്കിലും ... എന്നാലെ ഒരു ത്രില്ലുള്ളൂ
___________

9 comments:

  1. who made it...?

    ReplyDelete
  2. വന്ന് വന്ന് ഇപ്പൊ ബ്ലോഗ്ഗര്‍മാരെല്ലാം ഇപ്പൊ കമന്റാതായോ 33 പേര്‍ക്ക് മെയിലും അയച്ചു ...
    ഇനി ഒരുലക്ഷം ഹിറ്റ് കിട്ടിയതിന്റെ അസൂയ ആയിരിക്കുമോ ...
    ഹേയ് അല്ല
    ആയിരിക്കില്ല അല്ലെ ...
    ആയിരിക്കുമോ ??

    ReplyDelete
  3. ആ ഉറക്കം ഒന്ന് പഠിക്കണം.

    ReplyDelete
  4. joli ksheenam kanum pavathinu:(

    ReplyDelete
  5. അവിടെയെങ്കുലും ആ പാവം ഒന്ന് ഉറങ്ങിക്കോട്ടേ...... ചെകുത്താന്റെ നിരീകഷണങ്ങൾ... ശരിക്കങ്ങട് ബോധിക്കണൂ.... കൊള്ളാം ...ട്ടോ

    ReplyDelete
  6. മുഖ്യന്റെ ഓഫീസ് വിശേഷം ലോകം കാണട്ടെ..

    ReplyDelete
  7. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ

    ReplyDelete
  8. അല്ലേലുംഇങ്ങനെ എന്തേലും കണ്ടാല്‍...ഈ ചെകുത്താന്മാര്‍ക്ക് ഇരിക്കപൊറുതിയുണ്ടാവൂല്ലാ...!!
    ഇത് ഒരു വിസിറ്ററക്കാനാണു സാദ്ധ്യത..അല്ലെങ്കില്‍ വിളിച്ച്എഴുനേല്‍പ്പിച്ചതിനു ശേഷം അദ്യേം’കര്‍മ നിരത‘നായേനേ...!
    ഇതൊക്കെ തേടിനടന്ന് കണ്ട് പിടിച്ചേനു സമ്മതിക്കണം ..!
    ആശംസകള്‍..!!

    ReplyDelete

അഭിപ്രായം വേണമെന്നില്ല