Jul 7, 2011

നന്ദിയുണ്ട് വായനക്കാരെ നന്ദിയുണ്ട് .....

ചെകുത്താന്റെ ഈ ബ്ലോഗ് ബൂലോകത്ത് (എനിക്കിഷ്ട്ടമേ അല്ല) വല്യ ഒരു സംഭവമാണെന്ന് തെളിയിച്ചിരിക്കുകയാണ് . എന്റെ ശത്രുകളെല്ലാം കൂടി  മലയാളം ബ്ലോഗ്ഗിങ്ങില്‍ വന്നിട്ട് കുറച്ചേ ആയുള്ളൂ എങ്കിലും ഓണ്‍ലൈനില്‍ കണ്ടാല്‍ സ്മൈലിയെങ്കിലും അയക്കുന്ന കുറച്ച് സുഹ്രത്തുകളെയും , അനോണിയായി അമ്മയ്ക്കും അപ്പനും വരെ വിളിക്കുന്നു കുറേ ശത്രുകളെയും നേടാന്‍ കഴിഞ്ഞതില്‍ വല്യ സന്തോഷമുണ്ട് . എന്നെ കമന്റുകള്‍ ഇട്ടു പുകഴ്ത്തിയ എന്റെ സഹ ബ്ലോഗര്‍മാര്‍ക്കും ഫെയ്സുബുക്ക് സുഹ്രത്തുകള്‍ക്കും  നന്ദി . എനിക്കെതിരെ കമന്റിട്ടവരോട് എനിക്ക് ഒന്നും പറയാനില്ല കാരണം അതെക്കെ ഇപ്പോഴും സ്പാം ആക്കി ഭദ്രമായി വച്ചിട്ടുണ്ട് ( പാവം പുവ്വര്‍ മല്‍യാളീസ് ) .

മലയാളം ബ്ലോഗ്ഗിങ്ങില്‍ വന്നിട്ട് കുറച്ചേ ആയുള്ളൂ , ഗൂഗിളിന്റെ മിക്ക ഔദ്യോഗിക ബ്ലോഗുകളും എഴുതുന്നത് ഞാനാണ് എന്നത്

നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അറിയാമെന്ന് കരുതുന്നു . മലായാളം ബ്ലോഗൊക്കെ സ്ത്ഥിരമായി വായിക്കാറുള്ള ഒരു ഡയാന എന്ന ഒരു പെങ്കൊച്ച് ക്ഷണിച്ചിട്ടാണ് മലയാളം ബ്ലോഗിലേക്ക് കടന്നത് . { ആ പെങ്കുട്ടി ഇപ്പൊ ജീവനോടെ ഇല്ല ഒരു കാര്‍ ആക്സിഡന്റില്‍ Paris ല്‍ വച്ച് മരിച്ചു }

അവാര്‍ഡുകളില്‍ എനിക്ക് വിശ്വാസമില്ല { കിട്ടില്ലെന്നത് വേറെ കാര്യം } . വായനക്കാരുടെ പിന്തുണമാത്രം മതി (സോണി ചേച്ചി പറഞ്ഞത് ) എന്ന് പറയുന്ന ഉണ്ണാക്കനുമല്ല . ഞാന്‍ എഴുതേണ്ടത് എഴുതും വായിക്കേണ്ടവര് വായിക്കുക അത്രതന്നെ (ഈ പറഞ്ഞത് ഞാന്‍ പുതിയ പോസ്റ്റുകള്‍ മെയിലയക്കുന്ന 33 പേര്‍ക്ക് ബാധകമല്ല ) 

ഈ 2 വര്‍ഷത്തിനിടയില്‍ ഈ ബ്ലോഗ് ഇതുവരെ വായിച്ചവരുടെ എണ്ണം 100000 മായത് , എനിക്ക്  “അല്‍ഭുതമാണ് തോന്നുന്നത് ! “എന്തായാലും ഒരു വര്‍ഷത്തിനിടയില്‍ ഈ ബ്ലോഗ് ഇത്രയെക്കൊ പേര് വായിച്ചതില്‍ സന്തോഷം , വായിച്ച് ആസ്വദിച്ചവരും , തെറിവിളിച്ചവരും ഇനി വായിക്കുന്നവരുമായ എല്ലാവരോടും നന്ദി .....  :))))))





പണ്ട് എല്ലാവരും കൂടി എനിക്ക് നേടിതന്ന മറ്റൊരു അംഗീകാരവും കൂടിയുണ്ട് , നിങ്ങള്‍ക്കോര്‍മ്മയുണ്ടോ എന്ന് അറിയില്ല എന്നാലും എനിക്ക് മറക്കാനാവില്ലല്ലോ ഇനിയും പുരസ്കാരങ്ങള്‍ എന്നെ തേടിവരട്ടെ എല്ലാം ചെകുത്താന്റെ അനുഗ്രഹം ന്നല്ലാതെ എന്ത് പറയാന്‍ ...
___________

22 comments:

  1. നന്ദിയുണ്ട് വായനക്കാരെ നന്ദിയുണ്ട് .....
    നന്ദിമാത്രേ ഉള്ളേ എന്ന് ചോദിക്കുന്നവരോട്
    എന്റെ വീടിനടുത്തുള്ള ഷാപ്പില്‍ വന്നാല്‍ ....

    ReplyDelete
  2. നന്ദി സ്വീകരിച്ചിരിക്കുന്നു... ചെകുത്താന് വേണ്ടി ഒരു കുരിശു വരച്ചു കൊണ്ട്....

    ReplyDelete
  3. എടാ ഭയങ്കരാ ... :)

    ReplyDelete
  4. കൊള്ളാലോ............... ഈ ഷാപ്പ് എവിടെയാ..... അത്തരം ഒരു ഷാപ്പിൽ ഇതുവരെ കയറിയിട്ടില്ലാ...അതു കൊണ്ടാ...എന്തായാലും എല്ലാ ഭാവുകങ്ങളും നേരുന്നൂ

    ReplyDelete
  5. അപ്പോൾ ശരി ഇനിയും കാണാം...

    ReplyDelete
  6. ഈ ചെകുത്താന്റെ ഒരു കാര്യം ..ഒരു കുരിശ് പോലും ഈ ബൂലോഗത്ത് ഇല്ലാതെ പോയല്ലൊ...ഇക്ക് വെയ്യ ന്റെദൈവേ...

    ReplyDelete
  7. ഈ ചെകുത്താന്റെ ഒരു കാര്യം ..ഒരു കുരിശ് പോലും ഈ ബൂലോകത്ത് ഇല്ലെ ? ഇക്ക് വെയ്യ ന്റെദൈവെ...

    ReplyDelete
  8. Anonymous13:06

    നന്ദിമാത്രേ ഉള്ളേ എന്ന് ചോദിക്കുന്നവരോട്
    എന്റെ വീടിനടുത്തുള്ള ഷാപ്പില്‍ വന്നാല്‍...അപ്പോള്‍
    ശരി......അവിടെവച്ച് കാണാം
    Cheers

    ReplyDelete
  9. Anonymous13:24

    പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് വെളിയാഴ്ച നടക്കും . ചെകു താന്‍ പോവുന്നുണ്ടോ ??

    ReplyDelete
  10. ചെകുത്താനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഒന്നും വയ്യ... വേണമെങ്കില്‍ എല്ലാ പോസ്റ്റും ലൈക്കാം... രണ്ടു കമണ്ടും ചെയ്യാം :)

    ReplyDelete
  11. ചെകുത്താന് വേണ്ടി ഞാന്‍
    ദൈവത്തോട്
    പ്രാര്ധിക്കുന്ന്ട്‌ ..
    ദേ പ്രാര്‍ഥനക്ക് അക്ഷരത്തെറ്റ് ..
    ചെകുത്താന്‍..അമേന്‍.

    ReplyDelete
  12. @Anonymous | എന്താ ഉദ്ദേശം ... ങും

    ReplyDelete
  13. @ente lokam നന്ദി ... @അളിയന്‍ വന്നത് നന്നായി @Nithun Chand :))

    ReplyDelete
  14. "ഞാന്‍ എഴുതേണ്ടത് എഴുതും വായിക്കേണ്ടവര് വായിക്കുക അത്രതന്നെ" ചെകുത്താന്റെ ഈ പ്രയോഗം അങ്ങ് പിടിച്ചു പോയി. നമ്മളും ഇതേ കാഴ്ച്ചപ്പാടിനുടമയാ. പിന്നെ ചെകുത്താനു ഹാപ്പി ബര്‍ത്തഡേയും മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേയും ആശംസിക്കുന്നു....

    ReplyDelete
  15. @പടാര്‍ബ്ലോഗ്‌, റിജോ നന്ദി .... റിജോ ... പാടാര്‍ബ്ലോഗ് കലക്കനാട്ടോ അതിനടുത്തെത്തില്ല ഇത് ...

    ReplyDelete
  16. പ്രത്യേക അറിയിപ്പ്
    ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------
    പ്രിയ മഞ്ഞുതുള്ളി (priyadharsini) എന്ന് പറയുന്ന (ആ കവിതയൊക്കെ എഴുതുന്ന ) ബ്ലോഗ്ഗര്‍ ഇതുവഴിവന്ന് പോവുകയാണെങ്കില്‍
    അടുത്തപോസ്റ്റ് എന്നെ പുകഴ്ത്തി ഒരു “ഗവിത “ എഴുതാന്‍ ഭീഷണിപ്പെടുത്തുന്നു .

    ReplyDelete
  17. This comment has been removed by a blog administrator.

    ReplyDelete
  18. സൈത്താനേ ലച്ചം വായനക്കാരോ? ഇങ്ങള് പുലിയായിരുന്നല്ലേ?

    ReplyDelete
  19. സത്യത്തില്‍
    ചെകുത്താന്‍
    ആളൊരു ചെങ്കീരിയാ ചെങ്കീരി

    www.sunammi.blogspot.com

    ReplyDelete
  20. അമ്പട വീരാ!!!!!!!!!!!!!!!!!!!!!!!!!!!!!!!11

    ReplyDelete

അഭിപ്രായം വേണമെന്നില്ല