Oct 21, 2011

സന്തോഷ് പണ്ഡിത് സാറിനൊരു കത്ത്

സന്തോഷ് പണ്ഡിത് സാറിന് ആരാധകനെഴുതുന്ന കത്ത്,   ബഹുമാനപ്പെട്ട സന്തോഷ് പണ്ഡിത് സാറിന്  (സാര്‍ എന്ന് വിളിക്കാമെന്ന് കരുതുന്നു ) അങ്ങയുടെ പുതിയ ആല്‍ബങ്ങള്‍ക്കായ വപുസാലും വചസാലും ... , ഗോകുല ... , ഗുരുവായൂരപ്പാ .. തുടങ്ങിയ പുതിയ ഗാനങ്ങളെല്ലാം കാണാനിടയായി എനിക്കിഷ്ട്ടപ്പെടുകയും ചെയുതു . ഇത്തരം നല്ല പാട്ടുകള്‍ എഴുതാനും പങ്കുവയ്ക്കാനും അങ്ങേയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .

എനിക്ക് പറയാനുള്ളത് സാറിന്റെ ദേഹിയില്ലാ .. ദേഹിക്കിപ്പോള്‍ എന്ന് തുടങ്ങുന്ന ഗാനത്തെക്കുറിച്ചാണ് . ഇതൊരു വിമര്‍ശനമല്ലെന്ന് വായനക്കാര്‍ ആദ്യമേ മനസ്സിലാക്കണം . സാറ് അത് മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു , അങ്ങയുടെ അഭിമുഖത്തിന്‍ ( ഇവിടെ ) നിന്നുതന്നെ അങ്ങ് വിമര്‍ശകരോടുള്ള അങ്ങയുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണല്ലോ , ഇനി ഇത് വിമര്‍ശന്മായി തോന്നുന്നുണ്ടെങ്കില്‍ തന്നെ ഈ വിമര്‍ശനം ഇവനെങ്ങനെയെങ്കിലും നശിക്കട്ടെ  എന്നരീതിയില്‍ ഒരു പ്രതിഭാശാലിയോടുള്ള അവഗണയായി കരുതരുതെന്ന് താഴ്മയോടെ അപേക്ഷിക്കുകയാണ് .



താങ്കളുടെ എല്ലാ പാട്ടുകളെയും റിങ്ങ്ടോണുകളായി മൊബൈലില്‍ സൈറ്റുച്ചെയുകയും അത് പ്രചരിപ്പിക്കുകയും ചെയുന്നയാളാണ് ഞാന്‍/എന്റെ കൂട്ടുകാരും , താങ്കളുടെ ഇപ്പോഴിറങ്ങിയതടക്കമെല്ലാപ്പാട്ടുകളുടെയു ശേഖരം എന്റെ കൈവശമുണ്ട് . താങ്കളുടെ പാട്ടുകള്‍ കേളര്‍ട്യൂണായി ഏത് മൊബൈല്‍ കമ്പനിയും പ്രൊവൈഡ് ചെയുന്നില്ല . ഐഡിയയിലും , വൊഡാഫോണിലും അനേഷിച്ചതാണ് , ഐഡിയയാ കസ്റ്റമ്മര്‍ കൈയറിലെ പെങ്കൊച്ച് സാറിന്റെ ആ‍ാരാധികയാണെന്നകാര്യം ഉറപ്പ് ,രാത്രി ശുഭരാതിയെ കുറിച്ചനേഷിച്ചപ്പോള്‍ നിര്‍ത്താതെ ചിരിക്കുന്നതുകേട്ടു ഞാന്‍ വിഷയത്തിലേക്ക് കടക്കാം

സാറിന്റെ പുതിയ ആല്‍ബത്തിലെ ദേഹിയില്ലാ .. ദേഹിക്കിപ്പോള്‍ എന്ന പാട്ടിനെ കുറിച്ച് പറയുകയാണെങ്കില്‍ ഹ്രദയ സ്പര്‍ശിയായ ഒരു മെലഡി സോങ്ങിന്റെ വരികളാണ് ആ പാട്ടിനെ മനോഹരമാക്കുന്നത് . മണിച്ചിത്രത്താഴ് എന്ന സിനിമയിലെ “വരുവാനില്ലൊരുന്നാളും“ എന്നപാട്ടിന് ശേഷം എന്നെ ഇത്രയധികം ആകര്‍ഷിച്ച പാട്ട് ഇല്ലെന്നു തന്നെ പറയാം . അങ്ങയുടെ ഭാവാഭിനയവും അതിനൊരു നല്ല പങ്ക് വഹിച്ചിട്ടുണ്ടെന്നുതന്നെ പറയാം . അടിച്ചുപൊളിപ്പാട്ടിനെക്കാളേറെ അങ്ങേയ്ക്ക് ഇണങ്ങുന്നതും , അങ്ങയിലെ പ്രതിഭാശാലിയെ എടുത്തുകാണിക്കുന്നത് ഇത്തരം പാട്ടുകളിലാണെന്ന് വിനയത്തോടെ അറിയിച്ചുകൊള്ളട്ടെ സാര്‍ .  
ഇനി പ്രേക്ഷകനെന്ന അതിലുപരി സാറിന്റെ ആരാധകനെന്ന നിലയില്‍ പാട്ടിലെ പ്രശ്നങ്ങളെന്ന് എനിക്ക് തോനിയത്  പറയാം . 


പ്രേമവിവാഹത്തിന്റെ പേരില്‍  വീട്ടുകാരുമായി പിണങ്ങേണ്ടിവന്നസാഹച്ചര്യം വ്യക്തമാക്കുന്നതില്‍

വന്ന പാളിച്ചയാണ് പ്രധാനമായും ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് പാട്ടിനോടുള്ള ഇഷ്ട്ടത്തില്‍ മങ്ങലേല്‍പ്പിച്ചത് . ജീവനില്ലെന്നതുപോലെ തോന്നിപ്പിക്കുന്നത്തരത്തിലുള്ള ഭാര്യയുടെ മ്യതശരീരവുമായി അങ്ങ് എന്തിനാണ് രാത്രി സമയത്ത് റോഡില്‍ ഇരുന്നത് . ആ ശവശരീരത്തെ മൊബൈല്‍ ക്യാമറയിലാക്കാന്‍ എന്തിനാണ് രണ്ട് ചെറുപ്പക്കാന്‍ വന്ന് ശ്രമിച്ചപ്പോള്‍ അവരെ തല്ലിയോടിക്കുന്നതായി ഭാവിച്ചത് .  ( ആ രംഗം ) ഭാവിച്ചത് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് പാട്ട് ശ്രദ്ധിച്ചാര്‍ തന്നെ സാറിന് മനസ്സില്ലാവും എന്നാണ് കരുതുന്നത് , ഇത്ര മുട്ടന്‍ വടികൊണ്ട് തല്ലുമ്പോളും തല്ല്കൊള്ളുന്നവനും സാറും ചിരിക്കുകയാണ് ചെയുന്നത് എന്നത്  ക്യാമറ വ്യക്തമായി പകര്‍ത്തിയിട്ടുണ്ട്  (ആ രംഗം ) . ഒരു പക്ഷേ താങ്കള്‍ പണ്ട് പറഞ്ഞത്  പോലെ (പറഞ്ഞത് ) വിഷ്യല്‍ എഡിറ്റിങ്ങില്‍ താങ്കളുടെ ശ്രദ്ധയില്ലായ്മയായിരിക്കാം ഇതിനുപിന്നില്‍ 

രച്ചന ,സംഗീതം ,ചിത്ര സംയോജനം എല്ലാം സാറുമാത്രം കൈകാര്യം ചെയുന്നതില്‍ വന്നതുകൊണ്ടുണ്ടായ ചെറിയപാളിച്ചയായി ആരാധകനായ എനിക്കിതിനെ കാണാനാവുമെങ്കിലും . മറ്റ് പ്രേക്ഷകരും , ഈ മേഘലയിലെ മറ്റ് നിര്‍മ്മാതാക്കളും താങ്കള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ഒരായുധമായി ഇതിനെ ഉപയോഗിക്കുന്നത് ഒരു ആരാധകനെന്ന നിലയില്‍ സഹിക്കാനാവുന്നതിലുമപ്പുറമാണ് സാര്‍ ...

അമൂല്യ പ്രതിഭയായ അങ്ങേയ്ക്ക് ഇനിയും ഇതുപോലെ മികച്ച ഗാനങ്ങളെഴുതാന്‍ കഴിയട്ടെ , എന്നാശംസിച്ചുകൊണ്ട് നിത്തുന്നു

നന്ദി ...
നമസ്കാരം
  

18 comments:

  1. Anonymous18:21

    chekuthan engale allathe enthu parayaana..

    ReplyDelete
  2. pls visit raspberry blog

    ReplyDelete
  3. അതുല്യ കലാകാരനായ ഏലിയൻ സ്റ്റാർ  സന്തോഷ് പണ്ടിറ്റിനെ വിമർശിക്കാൻ ആരാ ചെകുത്താനു ലൈസൻസ് തന്നത്? അദ്ദേഹത്തിന്റെ പാട്ടിലും പടത്തിലും അല്ലറ ചില്ലറ തെറ്റ് കുറ്റങ്ങളൊക്കെ 
    വന്നെന്നിരിക്കും. അതു എല്ലാം കൂടി പുള്ളിയൊരാൾ മാത്രം ചെയ്യുന്നത് കൊണ്ട് സംഭവിക്കുന്നതാണു. ക്രിഷ്ണനും രാധയും ഒന്നു 
    ഹിറ്റാവട്ടെ. അന്നേരം മധു അംബാട്ടും, രാംഗോപാൽ വർമയും, 
    ഏ.ആർ. റഹ്മാനുമെല്ലാം അദ്ദേഹത്തിന്റെ കൂടെ കൂടിയ്ക്കോളും. നോക്കിക്കോ... (ഏലിയൻ സ്റ്റാർ സന്തൊഷ് പാണ്ടി ഫൻസ് അന്റ് വെൽഫെയർ അസോസിയേഷൻ. കേരളം)

    ReplyDelete
  4. Anonymous22:25

    ha..ha.. :)

    ReplyDelete
  5. ഈ പടം നേരത്തെ എരങ്ങാന്നത് കാര്യമായി.എങ്കില്‍ സലിം കുമാറിന് ദേശിയ അവാര്‍ഡ് കിട്ടില്ലായിരുന്നു .
    അത് സന്തോഷേട്ടന്‍ കൊണ്ട് പോയാനേ .ആദ്യമായിട്ടാണ് ഒരാള്‍ മരണ സീനില്‍ കോമഡി ചെയ്യുന്നത് .പല്ല് കൊണ്ടായിരിക്കും ആ പെണ്‍കുട്ടി മരിച്ചത് .ശവത്തെ പോലും സന്തോഷേട്ടന്‍ വെറുതെ വിടില്ല .ഉമ്മ വയ്പ് തന്നെ.

    ReplyDelete
  6. എന്റമ്മോ...................ഇത് എന്താ.?????????????/

    ReplyDelete
  7. >>>>പല്ല് കൊണ്ടായിരിക്കും ആ പെണ്‍കുട്ടി മരിച്ചത്....>>>>

    നകുലാ .. :-))))

    ReplyDelete
  8. സാര്‍ എന്ന് വിളിക്കാം എന്ന് കരുതുന്നു എന്നല്ല വിളിക്കണം കാരണം സാർ എന്നാൽ Stupid Idiot Rascal എന്നല്ലെ വിളീച്ചോളൂ വിളീച്ചോളൂ

    ReplyDelete
  9. സാർ എന്നു തന്നെ വിളിക്കണം കാരണം SIR = Stupid Idiot Rascal വിളീച്ചോളൂവിളീച്ചോളൂ

    ReplyDelete
  10. ചെകുത്താനെ ഇങ്ങനെയും പണി കൊടുക്കാം അല്ലേ? സാര്‍ എന്നല്ല, ഇന്നസെന്റ് പറഞ്ഞപോലെ അക്ഷരം മാറ്റിയ ഇവനെയൊക്കെ വിളിക്കേണ്ടത്..

    ReplyDelete
  11. സാര്‍ എന്ന് തന്നെയല്ലേ വിളിച്ചത്? അക്ഷരം മാറിയൊന്നും ഇല്ലല്ലോ?

    ReplyDelete
  12. Anonymous01:15

    ee tendiyude padam aarum kaanaruth..avan paattu scenil mula vare thodunnund..abhinayam illatha tymil enthellam cheythirikkum

    ReplyDelete
  13. മലയാളത്തിന്റെ അഭിമാനമാണല്ലോ ഇദ്ദേഹം...!

    ReplyDelete
  14. Anonymous22:00

    ചങ്ങാതിമാരെ... ഇപ്പോഴിറങ്ങുന്ന നമ്മുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ഫിലിമുകള്‍ കണ്ടാല്‍ തീര്‍ച്ചയായും ഞാന്‍ സന്തോഷിനെ അഭിനന്ദിക്കും.......
    സന്തോഷ് ഒരു തുടക്കക്കാരനാണ്........ പിന്നെ സൗന്ദര്യമുള്ളവര്‍ക്കേ ഇതൊക്കെ പറ്റൂ എന്നാണോ........അയാളുടെ സൗന്ദര്യം വെച്ച് അയാള്‍ ചെയ്യട്ടേ.....
    സന്തോഷിനേക്കാള്‍ ഭംഗി കുറഞ്ഞ ഒരുപാട് ആളുകള്‍ മലയാള സിനിമയില്‍ അഭിനയിക്കുകയും അതിനെ നമ്മള്‍ അംഗീകരിക്കുകയും ചെയ്യുന്നു.. പിന്നെന്താ സന്തോഷിനു മാത്രം ???

    ഇന്നത്തെ മലയാള സിനിമ നോക്കിയാല്‍ സന്തോഷിന്റെ സിനിമ 100 ദിവസം ഒരൊറ്റ തീയേറ്ററില്‍ ഓടട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.....
    കഥാപാത്രങ്ങളേക്കാള്‍ വളര്‍ന്ന സ്റ്റാറുകള്‍ക്കുള്ള മറുപടിയാവട്ടെ അത്......

    റഹീം

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. ooo eanna parayana. kalikaaalam allandenth. ithilum nallath britishukaarudea vedi kondu chavunnathayirunnu. eannal ithonnum kannendi varillayirunnallo.....

    ReplyDelete

അഭിപ്രായം വേണമെന്നില്ല