Jun 9, 2011

അഴിമതിയും , ഹസ്സാരെയും പിന്നെ മറ്റേ സാമിയും

സ്വാര്‍ഥലാഭത്തിനുവേണ്ടി അധികാരസ്ഥരും അല്ലാത്തവരുമെല്ലാം ചെയ്യുന്ന നീതിവിരുദ്ധമായ പ്രവൃത്തി, കോഴവാങ്ങിക്കൊണ്ടും മറ്റും ചെയ്യുന്ന ന്യായക്കേട്‌, അധികാരനിർവഹണത്തിൽ വരുത്തുന്ന കാലതാമസം അല്ലെങ്കില്‍ തെറ്റ് , നീതിനിഷ്ഠയില്ലായ്മ, അന്യായം, അനീതി, കൈക്കൂലി, അക്രമം, സ്വേച്ഛാചാരിത്വം എന്നാണ് അഴിമതിക്കു പൊതുവേയുള്ള നിര്‍വച്ചനം .

അണ്ണന്‍ ഹസാരെയും രാംദേവും. എങ്ങിനെ, ആര്‍ക്കാണു ഇന്ത്യയില്‍നിന്നും അഴിമതി തുടച്ചു നീക്കാന്‍ സധിക്കുക?? ആരെക്കൊണ്ടും സാധിക്കില്ല. മന്മോഹന്‍ പറഞതാണു ശരി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്നല്ലാതെ, അഴിമതി നീക്കാന്‍ മാന്ത്രിക ദണ്ഡൊന്നും ആരുടെകൈവശവും ഇല്ല. ,, ശരിയാണ്  രാംദേവും ഹസാരെയും എന്തു ലക്ഷ്യം കണ്ടിട്ടാ ഇറങ്ങിയിരിക്കുന്നതെന്നറിയില്ല.


മലയാളിക്കാണെങ്കില്‍ ഇപ്പൊ അഴിമതിവാര്‍ത്തയല്ലാതെ മറ്റൊന്നും ഇഷ്ട്ടമല്ല. വാര്‍ത്തകള്‍ വായിക്കുന്നതില്‍ മാത്രമല്ല, കാണുന്നതിലും നമ്മള്‍ മുന്നിലാണ്. ടി.വി. വാര്‍ത്താചാനലുകള്‍ക്ക് ഇന്ത്യന്‍ ഭാഷകളില്‍ കൂടുതല്‍ റേറ്റിങ് മലയാളത്തിനാണ്. പക്ഷെ ഒരു കാര്യം. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാര്‍ത്ത അഴിമതിയുടേതുമാണ്. ദിവസവും  രണ്ട് അഴിമതി വാര്‍ത്തകളെങ്കിലും നമുക്കു വേണം.  അതു കൊണ്ട് ഒരു അഴിമതി വാര്‍ത്തയെങ്കിലും വരാത്ത പത്രമാധ്യമങ്ങളെ നമ്മുക്ക് അത്ര ഇഷ്ട്ടപ്പെടാറില്ല . രാഷ്ട്രീയക്കാരുടെ അഴിമതിയാണ് കൂടുതല്‍ റേറ്റിങ്ങ് , പിന്നെ ... പോലീസ് അഴിമതി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി, സിനിമാക്കാരുടെ അഴിമതി, കോടതിയിലെ അഴിമതി, കള്ള് അഴിമതി, വാഹന അഴിമതി. റിയാലിറ്റി ഷോയിലെ ജഡ്ജ് അഴിമതി ... അങ്ങനെയങ്ങനെ നീളും.

റോഡില്‍ കുഴി വരുന്നത് അഴിമതികൊണ്ടാണെന്ന് നമുക്കറിയാം. കുഴി മൂടിയാല്‍ അതില്‍ അഴിമതി ഉണ്ടാകുമെന്നും നമുക്കറിയാം .

പോക്കറ്റടിക്കാരെ പിടിക്കുകയും കൈക്കൂലിക്കാരെ സംരക്ഷിക്കുകയുമാണു സമൂഹം ചെയ്യുന്നത്. അഴിമതി നിവാരണത്തിനു സമൂഹത്തിന്‍റെ സര്‍ഗശക്തി ഉപയോഗ പ്പെടുത്തണം. അഴിമതി അധികാരമുപയോഗിച്ചുള്ള കുറ്റകൃത്യമാണ്. ഇവിടെ അധികാരം ഉപയോഗിച്ച് എല്ലാവരും പണമുണ്ടാക്കുന്നു. എവിടെയെല്ലാം അധികാരമുണ്ടോ അവിടെയെല്ലാം അഴിമതിയുണ്ട്. പോക്കറ്റടിക്കാരനെ പിടിച്ചുനിര്‍ത്തുന്ന സമൂഹം എന്തുകൊണ്ടു കൈക്കൂലിക്കാരനെ തടയുന്നില്ല. നമ്മുടെ തുരുമ്പു പിടിച്ച വ്യവസ്ഥയുടെ ഫലമാണ് അഴിമതി . 

ഒന്നിനെപ്പറ്റിയും ഒരു വിവരവും ഇല്ലാത്ത നേതൃത്വം ഭരിക്കുംബ്ബോള്‍ എല്ലാം അങ്ങനെ തന്നെ ! ഇതു മാറണമെങ്കില്‍ ജയിച്ചു പോകുന്ന നേതാക്കള്‍ക്കായി ഒരു പഠന ക്ലാസ്സ്‌  ഉണ്ടാക്കി ആ വിഷയത്തില്‍ പരീക്ഷനടത്തി ജയിക്കുന്നവരെ ഭരിക്കാന്‍ അനുവധിക്കാം എന്നാവണം .
{ വില്ലേജ് ഓഫീസ് , മുന്‍സിപ്പല്‍ ഓഫീസ്  , താലൂക്ക് ഓഫീസ് , കെ.എസ് ഇ ബി ഓഫീസ് , വാട്ടര്‍ അതോറിറ്റി , പോലീസ് സ്റ്റേഷന്‍ ,ഗവമെന്റ് ആശുപത്രി .. കാലാ കാലങ്ങളായി കൈകൂലിയുടെ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ഇതിലേതെങ്കിലുമൊരു ഉദ്ദ്യോഹസ്ത്ഥനെ നോക്കി കൈക്കൂലി തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ആരെങ്കിലുമുണ്ടോ ഇവിടെ }

7 comments:

 1. എല്ലാവര്‍ക്കും മേലനങ്ങാതെ പണിയെടുക്കാതെ കാശുണ്ടാക്കണം എന്നാണു ആഗ്രഹം. ഇത് തന്നെയാണു അഴിമതിയുടെ അടിത്തറ . എല്ലാവര്‍ക്കും അവനവന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എങ്ങിനെയെങ്കിലും സാധിക്കണം. നമ്മളെക്കാള്‍ ‍അര്‍ഹതയുള്ളവര്‍ ഉണ്ടെങ്കിലും അവരെ പിന്തള്ളി നമ്മുടെ കാര്യം സാധിക്കുന്നവരാണൂ മിടുക്കര്‍ . ഇതു തന്നെയാണു അഴിമതി എന്നു പറയുന്നത് . ഇങ്ങനെയുള്ളിടത്തോളം ഒന്നും നടക്കില്ല

  ReplyDelete
 2. Anonymous10:19

  :)

  ReplyDelete
 3. Anonymous10:20

  This comment has been removed by a blog administrator.

  ReplyDelete
 4. വിശ്വാസം അതല്ലേ എല്ലാം

  ReplyDelete
 5. ഞാന്‍ പണ്ട് വന്നൊപ്പൊ ഈ ബ്ലോഗില് 2 ഫോളോവര്‍മാരെ ഉള്ളൂ
  ഇവരെഒക്കെ കാശ്കൊറ്റുത്ത് വാങ്ങിച്ചതാണോ

  ReplyDelete
 6. ഒരുപ്ക്ഷെ അധികാരം നിലനിർത്താൻ അഴുമതിക്കാരായ ഉധ്യോഗസ്തരുടെ ആവശ്യം അനിവാര്യമായിരിക്കാം . പുതിയ ഭരണം നടപ്പാക്കിയ ചില സ്ഥലം മാറ്റങ്ങൾ കണ്ടപ്പോൾ എനിക്ക്‌ അങ്ങനെയാണ് തോനിയത്‌

  ReplyDelete
 7. >>>നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാര്‍ത്ത അഴിമതിയുടേതുമാണ്. ദിവസവും രണ്ട് അഴിമതി വാര്‍ത്തകളെങ്കിലും നമുക്കു വേണം.>>>>

  പീഡന വാര്‍ത്ത കഴിഞ്ഞേ മറ്റെന്തുമുള്ളൂ.

  ReplyDelete

അഭിപ്രായം വേണമെന്നില്ല