Jun 6, 2011

ആത്മഹത്യ ചെയ്യുമെന്ന് മലയാളി വീട്ടമ്മ ജയശ്രീ മേനോന്‍ ട്വിറ്ററിലെഴുതി

സ്വന്തം മകളെ  പിതാവ് പീഡിപ്പിക്കുന്നതിനാല്‍ ഞാന്‍  ജീവിതം അവസാനിപ്പിക്കുകയാണെന്ന് മലയാളി വീട്ടമ്മ ട്വിറ്ററില്‍ പ്രഖ്യാപിച്ചിരിക്കുന്നത് . ജയശ്രീ മേനോന്‍ എന്ന നാല്‍‌പത്തെട്ട് കാരിയായ വീട്ടമ്മയാണ് ഈ ഭീഷണി മുഴക്കിയിരിക്കുന്നത്. മുംബൈയില്‍ താമസിക്കുന്ന ജയശ്രീ സാമൂഹിക പ്രവര്‍ത്തകയും  ട്വിറ്ററില്‍ സജീവമായിരുന്നു ജയശ്രി മെയ് 31-നാണത്രേ അവസാനമായി ട്വീറ്റ് ചെയ്തിരിക്കുന്നത്. ആത്മഹത്യാ ഭീഷണി ട്വിറ്ററില്‍ വന്ന് നാല് ദിവസമായെങ്കിലും ശനിയാഴ്ചയാണത്രേ ഇത് പലരും ശ്രദ്ധിച്ചത്  .

ജയശ്രി മേനോന്റെ വിലാസവും ഫോണ്‍ നമ്പറും കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ട്വീറ്റര്‍മാരെന്ന് പ്രമുഖ ട്വീറ്ററായ സാജന്‍ മണി പറഞ്ഞു. 

ജയശ്രീ മേനോനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. ഞാനാകെ വിഷമിച്ചിരിക്കുകയാണ് , ഞെട്ടിയിരിക്കുകയാണ് എന്നാണ് ബര്‍ക്ക ദത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. പൊലീസിനെ വിവരം അറിയിച്ചുവെന്നും ബര്‍ക്ക ദത്ത് ട്വീറ്റിയിട്ടുണ്ട്. 


‘മകളെ പിതാവ് പീഡിപ്പിച്ചതിനാല്‍ ജയശ്രീ ആത്മഹത്യ ചെയ്യാന്‍ പോകുന്നു. അവളെ തടയുക’ 
എന്ന് പ്രസിദ്ധ എഴുത്തുകാരിയായ തസ്ലിമ നസ്രിനും ട്വീറ്റ് ചെയ്തിട്ടുണ്ട്.


http://twitter.com/#!/taslimanasreen/status/76955432085757952

http://twitter.com/#!/vmsajan/status/76952256095862784

http://twitter.com/#!/BDUTT/status/76960744796729344

http://twitter.com/#!/BDUTT/status/76970235076411392

“ജീവിതം അവസാനിപ്പിക്കാമെന്ന് ഞാന്‍ കരുതുന്നു. എന്റെ മകളെ അവളുടെ സ്വന്തം പിതാവ് പീഡിപ്പിക്കുകയാണ്. ഒരു പൊലീസും വനിതാ കമ്മീഷനും എന്നെ സഹായിക്കാന്‍ വരുന്നില്ല ” - എന്നാണ് ജയശ്രീ മേനോന്റെ അവസാനത്തെ ട്വീറ്റ്. 



“ഈ അസംബന്ധം നിര്‍ത്തൂ. പെണ്‍‌കുട്ടികളെ ജീവിക്കാന്‍ അനുവദിക്കൂ. സൈക്കോകളുടെ എണ്ണം ഇന്ന് കൂടിയിരിക്കുന്നു. ദയവായി ഇത് നിര്‍ത്തൂ, പെണ്‍‌കുട്ടികളെ ജീവിക്കാന്‍ അനുവദിക്കൂ” 


എന്ന് മെയ് 29-നും ജയശ്രീ ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്. ബ്ലോഗില്‍ ചാലക്കുടിപ്പുഴയെ പറ്റി എഴുതിയിട്ടുള്ളതിനാല്‍ തൃശൂര്‍ ജില്ലക്കായിയായിരിക്കാം ജയശ്രീ എന്ന്  കരുതുന്നു.



ജയശ്രി മേനോന്റെ ട്വിറ്റര്‍ അകൌഡ് ഇപ്പോള്‍ നീക്കം ചെയ്ത നിലയിലാണ് . എങ്കിലും http://twittercounter.com/jaishreemenon ല്‍ പഴയ അകൌഡിന്റെ കോപ്പി ഉണ്ട് . 
ജയശ്രീക്കുവേണ്ടി പ്രാര്‍ത്ഥിക്കാം എന്നു പറയാനല്ലേ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും സാധിക്കൂ ..
നമ്മളിലാര്‍ക്കും പ്രവര്‍ത്തിച്ച് ശീലമില്ല ... പ്രവര്‍ത്തിക്കാന്‍ സമയമില്ല ....

13 comments:

  1. Anonymous10:05

    " നമ്മളിലാര്‍ക്കും പ്രവര്‍ത്തിച്ച് ശീലമില്ല ... പ്രവര്‍ത്തിക്കാന്‍ സമയമില്ല .... "
    ചെകുത്താന്‍ ഒരു വലിയ സത്യം ഓര്‍മ്മപ്പെടുത്തി... :)

    ReplyDelete
  2. നമുക്കെന്തു ചെയ്യാനാവും ?

    ReplyDelete
  3. Anonymous10:29

    you are right, we all are lazy brats.

    ReplyDelete
  4. എന്നിട്ട് ചെകുത്താന്‍ എന്ത് ചെയതു അത് പറ ???

    ReplyDelete
  5. @ബ്ലാക്ക്‌ മെമ്മറീസ് | Please inform me if you get more information about that lady.just to check any way to help her. എന്ന് സാജന്‍ മണിക്ക് (http://www.facebook.com/vmsajan ) ഒരു മെയില്‍ അയച്ചിട്ടുണ്ട് . മറുപടി കിട്ടും എന്നാണ് പ്രതീക്ഷ ചാലകുടിവരെ പോയിസഹായിച്ചില്ലെങ്കിലും ഇവിടെ നിന്ന് എന്തെങ്കിലും ചെയ്യാനാവുമോ എന്ന് നോക്കാം . എന്റെ ട്വിറ്റര്‍ ഫോളോവര്‍മാരായ ത്രിശൂരുകാര്‍ക്കൊക്കെ മെസേജ് അയച്ചിട്ടുണ്ട് .

    ReplyDelete
  6. @ബ്ലാക്ക്‌ മെമ്മറീസ് | വല്ല വിവരവും കിട്ടിയാല്‍ അറിയിക്കാം .

    ReplyDelete
  7. Anonymous11:52

    കുഴപ്പൊന്നും ഉണ്ടായില്ലെന്ന് സമാശ്വസിക്കാം...... ജനശ്രദ്ധ ആകര്‍ഷിക്കാന്‍ എന്നേക്കൊണ്ട്‌ കഴിയുന്നത്‌ ഞാനും ശ്രമിക്കാം....
    മനസ്സില്‍ ആ തന്തയെ പൊതുജനമദ്ധ്യത്തില്‍ ഇട്ടൊന്ന് തല്ലിയാല്‍ കൊള്ളാമെന്നും ഒരു ആഗ്രഹമുണ്ട്‌ !

    ReplyDelete
  8. aa naraadhanmane enthu cheyanam? jayasree njangal kooteyunt

    ReplyDelete
  9. ഒന്നും ചെയ്യാനായില്ലെങ്കിലും പ്രാർത്ഥിക്കാം ആ അമ്മയ്ക്ക് വേണ്ടി

    ReplyDelete
  10. താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ച മലയാളി വീട്ടമ്മ സുരക്ഷിതയാണെന്ന് എന്‍‌ഡി‌ടി‌വിയിലെ മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്ത. താന്‍ പൊലീസുമായി ബന്ധപ്പെട്ടുവെന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജയശ്രീ മേനോന്‍ സുരക്ഷിതയായി കഴിയുന്നു എന്ന് ബര്‍ക്ക ദത്ത് {http://twitter.com/#!/BDUTT }ട്വിറ്ററിലൂടെ പറഞ്ഞു

    ReplyDelete
  11. ഇത്തരം വാർത്തകൾ മനസ്സിനെ സങ്കടപ്പെടുത്തുന്നു...

    ReplyDelete
  12. സമൂഹത്തിന്റെ മൃഗവത്കരണത്തെ തടയുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നതും ചെയ്യേണ്ടതുമായ കാര്യം.
    സിനിമ, ചാനല്‍, പരസ്യം ഇവരാണ് കുറ്റവാളികള്‍. അവര്‍ക്ക് പണം നല്‍കരുത്.

    ReplyDelete

അഭിപ്രായം വേണമെന്നില്ല