Jun 2, 2011

ഗോവിന്ദ ചാര്‍ളിയിലെ മതരാഷ്ട്രീയം

ഗോവിന്ദച്ചാമിയെന്ന ചാര്‍ളി തോമസിന് വേണ്ടി കോടതിയില്‍ ഹാജരായാല്‍ തന്നെ കൊന്നുകളയുമെന്ന് ഹിന്ദു തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയതായി അഡ്വക്കേറ്റ് ബി‌എ ആളൂര്‍ എന്ന ബിജു ആന്റണി ആളൂര്‍. ഹിന്ദുവായ ഗോവിന്ദച്ചാമിയെ താനാണ് ചാര്‍ളി തോമസ് എന്ന പേരിട്ട് ക്രിസ്ത്യാനിയായി മതപരിവര്‍ത്തനം ചെയ്തത് എന്നാണ് ഹിന്ദു തീവ്രവാദികള്‍ ആരോപിക്കുന്നത് എന്നും അഡ്വക്കേറ്റ് ആളൂര്‍ പറഞ്ഞു. തനിക്ക് ജീവന് ഭീഷണി ഉണ്ടെന്നും അതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്നും കാണിച്ച് സിറ്റി പോലീസ്‌ കമ്മിഷണര്‍ പി വിജയന് അപേക്ഷ നല്‍‌കിയിരിക്കുകയാണ് ആളൂര്‍. ഗോവിന്ദച്ചാമിയെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഒരു ക്രിസ്ത്യന്‍ സംഘടനയും മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അധോലോകസംഘവുമാണെന്ന് ആരോപണം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.

ഇതെങ്ങാനും  ചെയ്തതു വല്ല മുസ്ലീമും ആണെങ്കില്‍,

അവനെ സംരക്ഷിച്ചതു ഏതെങ്കിലും മുസ്ലീം സംഘടന ആയിരുന്നെങ്കില്‍ ഇവിടെ ഇപ്പൊ കേരള മനസ്സാക്ഷി.... , പീഡിപ്പിക്കപ്പെടുന്ന.... വിഭാഗത്തിന്റെ ... , സ്ത്രീ സുരക്ഷയുടെ.... എന്നൊക്കെ പറയാന്‍ ഒരുത്തനും  ഉണ്ടാകില്ല - വെറും വര്‍ഗീയത മാത്രം . ഇസ്ലാം തീവ്രവാദം ആക്ഷേപിച്ച് വാര്‍ത്താ ബൂം സ്രഷ്ട്ടിക്കാന്‍ രാഷ്ട്രീയക്കാരും ഉണ്ടാവും . ഇതു ചാര്‍ലി { ഒരു ക്രിസ്ത്യന്‍ സംഘടനയില്‍ ഗോവിന്ദച്ചാമി മുമ്പുതന്നെ അംഗമാണത്രേ . ഹിന്ദുവായിരുന്ന ഗോവിന്ദച്ചാമിയെ ക്രിസ്തുമതത്തിലേക്ക് മതം‌മാറ്റുകയും ചാര്‍ളി തോമസ്‌ എന്നൊരു പുതിയ പേരിട്ട് കൊടുക്കുകയും ചെയ്ത - എന്നാണ് പുതിയ വാര്‍ത്ത }  - അതു കൊണ്ടു തന്നെ ചില പത്രങ്ങള്‍ക്ക്  യാതൊരു ഉഷാറുമില്ല .{ ആ പത്രങ്ങളാണ് കേരളത്തില്‍ ഇന്ന് അന്വേഷിക്കുന്നതും തെളിയിച്ചതുമായ പല പ്രശ്നങ്ങളും പൊതുജനത്തിന്റെ മുമ്പിലെത്തിച്ചെന്ന് അവകാശപ്പെടുന്നവര്‍ }

നട്ടെല്ലില്ലാത്ത നായക്കള്‍ ....  വോട്ട് ബാങ്ക് ലക്ഷ്യമാക്കി എന്തു തോന്യവാസത്തിനും കൂട്ട് നില്‍ക്കുകയാണല്ലോ . ഇതിലും ഭേതം അങ്ങേരായിരുന്നു ...  അതുകൊണ്ടാണല്ലോ അയാള് പുറത്തായതും 

6 comments:

  1. Anonymous10:52

    അപ്പൊ ഇസ്ലാം തീവ്രവാദം മാത്രമല്ല ഇവിടുള്ളത് ....

    ReplyDelete
  2. Anonymous10:52

    അപ്പൊ ഇസ്ലാം തീവ്രവാദം മാത്രമല്ല ഇവിടുള്ളത് ....

    ReplyDelete
  3. മതങ്ങളുടെ വേലിക്കെട്ടുകളൊന്നുമില്ലാതെ മതങ്ങളെല്ലാം ഇല്ലാതാകുന്ന ഒരു കാലം !!!!!!

    ReplyDelete
  4. ഇവിടെ മതമാണു വില്ലൻ.മതപരിവർത്തനമാണ് സംശയവും ,സംസാരവിഷയവും.

    ReplyDelete
  5. ജനങ്ങൾ ചിന്തിച്ചു തുടങ്ങേണ്ടുന്ന കാലം അതിക്രമിച്ചു പോയിരിക്കുന്നു

    ReplyDelete
  6. isalm teevravadam ennuru samgathi illa anonymaseeeeeee.himsayk mathamilla.kannum

    ReplyDelete

അഭിപ്രായം വേണമെന്നില്ല