May 31, 2011

കേസുകള്‍ ഇനി ജ്യോത്സ്യന്മാര്‍ തെളിയിക്കട്ടെ

ട്രെയിന്‍ യാത്രയ് ക്കിടെ ഗവേഷണ വിദ്യാര്‍ത്ഥിനി ഇന്ദു കൊല്ലപ്പെട്ടതാണെന്ന് ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉറച്ച് വിശ്വസിക്കാന്‍ കാരണം ജോത്സ്യന്റെ പ്രവചനം മൂ‍ലമാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ . ഇന്ദുവിനെ ആരോ അപായപ്പെടുത്തിയതാണെന്ന് ഒരു ജോത്സ്യന്‍ പ്രവചിച്ചതിന്റെ ഫലമായാണ് കൊലപാതക സാധ്യതയെക്കുറിച്ച് മാതാപിതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നത് .


ഈ പ്രപഞ്ചത്തില്‍ കോടികണക്കിന്  നക്ഷത്രങ്ങളും ഗ്രഹങ്ങളുമൊക്കെയുണ്ട് . അതിന്റെയൊക്കെ ചലനങ്ങള്‍ എവിടെയോ കിടക്കുന്ന ഭൂമിയിലെ നിസ്സാരനായ മനുഷ്യന്റെ ജീവിതത്തെ ബാധിക്കുന്നു എന്ന് പറയുന്നത്  വിഡ്ഡിത്തരമെന്നല്ലാതെ എന്താ പറയേണ്ടത് . മനുഷ്യനുണ്ടാക്കിയ മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക്  പരിഹാരം കാണേണ്ടത് മനുഷ്യരല്ലേ , അല്ലാത്തെ ജ്യോത്സ്യന്‍ പറയുന്നതു പോലെ പൂഞ്ഞാറ്റിലെ ഭഗവതിയോ കോത്തനത്തിലെ ഭഗവാനോ അല്ലെ . 


ജ്യോതിഷവും ആ വക മായാവിദ്യകളുമൊക്കെ ദുര്‍ബലമനസ്സിന്റെ ലക്ഷണമാണ്. അവയ്ക്ക് നിങ്ങളുടെ മനസ്സില്‍ പ്രാധാന്യമേറുന്നുവെന്ന് കണ്ടാല്‍ ഉടന്‍ പോയൊരു ഡോക്ടറെ കാണണം, നല്ല ആഹാരവും കഴിച്ച് വിശ്രമിക്കണം-സ്വാമി വിവേകാനന്ദന്‍


12 comments:

  1. ചിലര്‍ മരിച്ചെന്നു ജ്യോല്‍സ്യന്‍ പറയും, ചിലര്‍ കൊല്ലപ്പെട്ടതെന്ന്, ഇനിയും, കാണാതായ മറ്റു ചിലര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന്. അത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. ചെ-കുത്താന്‍ പോലും ദൈവസഹായം കൊണ്ടാണ് ജീവിച്ചു പോകുന്നത് എന്നല്ലേ പറയുന്നത്. പിന്നെ കുറച്ചു പാവപ്പെട്ട ജ്യോതിഷികള്‍ മനുഷ്യസഹായം കൊണ്ട് ജീവിക്കുന്നതില്‍ എന്താ തെറ്റ്?

    "ഈ പ്രപഞ്ചത്തില്‍ കോടികണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളുമൊക്കെയുണ്ട് . അതിന്റെയൊക്കെ ചലനങ്ങള്‍ എവിടെയോ കിടക്കുന്ന ഭൂമിയിലെ നിസ്സാരനായ മനുഷ്യന്റെ ജീവിതത്തെ ബാധിക്കുന്നു എന്ന് പറയുന്നത് വിഡ്ഡിത്തരമെന്നല്ലാതെ എന്താ പറയേണ്ടത്"... സൂര്യനും ചന്ദ്രനും എത്ര ദൂരത്തിലാ ചെ-കുത്താനേ? സൂര്യന്‍ ഒരു ദിവസം ഉദിച്ചില്ലെങ്കില്‍ (ഉദയം-അസ്തമയം ചോദ്യങ്ങള്‍ നില്‍ക്കട്ടെ, ഒരു ദിവസം സൂര്യന്‍ എരിഞ്ഞുതീര്‍ന്നാല്‍) ചെ-കുത്താന്റെ ജീവിതം എന്താവും? ഒരു ബ്ലോഗ്‌ പോസ്റ്റില്‍ അത് ഒതുങ്ങുമോ? ചന്ദ്രന്‍ ഉദിക്കുമ്പോള്‍ വേലിയേറ്റം നടക്കുന്നത് എന്തുകൊണ്ട്? ഇനി പറയൂ, ഈ ഗ്രഹങ്ങളും നക്ഷത്രങ്ങളും എങ്ങനെ ആയാലും അതൊന്നും ഈ ഭൂമിയില്‍ ജീവിക്കുന്ന ചെ-കുത്താനെ ബാധിക്കില്ലേ? ഒന്നും അന്ധമായി വിശ്വസിക്കേണ്ട, എന്നാല്‍ ഒന്നും വിശ്വസിക്കില്ലെന്ന വാശിയും വേണ്ട, കേട്ടോ, ചെ-കുത്താനേ...

    ReplyDelete
  2. ശശി കുതിരവട്ടം10:29

    കൊന്നതാരാന്നും കൂടിപറഞ്ഞാ സൌകര്യമായിരുന്നു

    ReplyDelete
  3. ഒരു ഉറുംബിനെ പോലും സ്രഷ്ട്ടിക്കാനോ പരിപാലിക്കാനോ കഴിയാത്ത നിസ്സാരരായ മനുഷ്യ ദൈവത്തിന്റെ പിറകെ അനുഗ്രഹവും തേടി നടക്കുന്ന ഒരു പാട് വിവരദോശികളുള്ള നമ്മുടെ നാട്ടില്‍ ഇതൊന്നും ഒരു വാര്‍ത്തയെ അല്ലചെകുത്താനെ

    ReplyDelete
  4. ഒരു ഉറുംബിനെ പോലും സ്രഷ്ട്ടിക്കാനോ പരിപാലിക്കാനോ കഴിയാത്ത നിസ്സാരരായ മനുഷ്യ ദൈവത്തിന്റെ പിറകെ അനുഗ്രഹവും തേടി നടക്കുന്ന ഒരു പാട് വിവരദോശികളുള്ള നമ്മുടെ നാട്ടില്‍ ഇതൊന്നും ഒരു വാര്‍ത്തയെ അല്ലചെകുത്താനെ

    ReplyDelete
  5. നമ്മുടെ നാട് ഇങ്ങനെയും.....

    ReplyDelete
  6. ഗിഫ്റ്റ്12:28

    നീയ്യാടാ പുലി ചെകുത്താനെ

    ReplyDelete
  7. Anonymous19:08

    gooood..

    ReplyDelete
  8. ഒരു ശത്രു സംഹാരപൂജ നടത്താമായിരുന്നു

    ReplyDelete
  9. ജോത്സ്യൻ ഇപ്പോൾ ഈ പണിയും തുടങ്ങിയോ ? ‘പോലീസുകാർക്കും ഇനി ജോത്സ്യന്റെ സഹായം തേടാവുന്നതണ്.’

    ReplyDelete
  10. അപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയൊക്കെയാണ്, അല്ലെ മിസ്റ്റര്‍ ചെകുത്താന്‍? ശരി, നടക്കട്ടെ. ഗുഡ്‌ ബൈ...

    ReplyDelete
  11. ശ്ശോ...ജ്യോത്സ്യം കാട്ടണ ലീലാവിലാസങ്ങളേ...ഹിഹി

    ReplyDelete

അഭിപ്രായം വേണമെന്നില്ല