ഗള്‍ഫ് പണം കേരളത്തിന്റെ സാമൂഹിക പുരോഗതിയിലും വികസനത്തിലും വലിയ പങ്കുവഹിച്ചു എന്നൊക്കെ പത്രത്തില് വായിച്ചുകണ്ടിട്ടുണ്ട് . ഉണ്ടെങ്കില്‍ നല്ലകാര്യം തന്നെ നാട് ഇനിയും വികസിക്കട്ടെ .... നാട്ടിലാണെങ്കിലെവിടെ നോക്കിയാലും കൊള്ള കൊല തട്ടിപ്പ് വെട്ടിപ്പ് പീഡനം ഇതൊന്നുമൊഴിഞ്ഞിട്ട് നേരമില്ല , അവര്‍ക്കിതൊന്നും നേരില്‍ക്കാണേണ്ടല്ലോ എന്നാണ് എനിക്ക് അവരോടുള്ള അസൂയ എന്നാലിന്മാരാണെങ്കില്‍ നാട്ടിലെ ഓര്‍മ്മകളും സ്വപ്നങ്ങളും , ലതും ലിതും എന്നൊക്കെ പറഞ്ഞ് ആഴ്ച്ചയില്‍ 2 പോസ്റ്റ് വീതമെഴുതുന്നു ... ഇവമാരോട് എനിക്കു ചിലത് പറയാനുണ്ട് .
നിങ്ങള്‍ക്ക് മണലുംകൊണ്ട് പാഞ്ഞുവരുന്ന ടിപ്പര്‍ലോറികളെ പേടിക്കണ്ട ??
നിങ്ങള്‍ക്ക് ഹെല്‍മറ്റില്ലാതെ വണ്ടിയോടിക്കുമ്പൊ പോലീസുകാരെ പേടിവേണ്ട ??
നിങ്ങള്‍ക്ക് വെളമടിച്ച് വണ്ടിയോടിക്കുമ്പൊ പോലീസുകാരെ പേടിവേണ്ട ??
വെള്ളമടിച്ചിട്ട് വീട്ടിവന്നാല് വാതിലുതുറക്കുന്ന അമ്മയറിയുവോന്ന് പേടിവേണ്ട ??
പിരിവ് ചോദിച്ച് വരുന്ന അമ്പലക്കമ്മറ്റിക്കാരെ കണാതെ മുങ്ങിനടക്കണോ ??
ബുദ്ധിമുട്ടും പ്രാരാബ്ധങ്ങളുമൊക്കെ ആര്‍ക്കാ ഇല്ലാത്തത് . നിങ്ങളൊരുകാര്യം ചെയ്യ് ഒരു രണ്ടോ മൂന്നോവര്‍ഷം ജോലിചെയ്ത് പണമൊക്കെ സൂക്ഷിച്ച് നാട്ടില് വന്നൊരു പെട്ടികട തുടങ്ങ് ജീവിക്കാനുള്ളവകയൊക്കെ അതീന്ന് കിട്ടും . അതാരും ചെയ്തുകാണുന്നില്ല .
ഏത് പ്രവാസി ബ്ലോഗറുടെ പ്രൊഫയിലിലും കാണാം . മണലാരണ്യത്തിലെ , മരുഭൂമിയിലെ ,മണല്‍ക്കാട്ടിലെ , പ്രവാസത്തിന്റെ , വിരഹത്തിന്റെ അങ്ങനെയങ്ങനെ നീളും ...
എടേയ് നിങ്ങളൊക്കെ അവിടെ കാശ് വാങ്ങിയലേ പണിചെയ്യുന്നത്. അതോ വെറുതെ പണിച്ചെയുവാണോ . ചെയുന്ന ജോലിയിലും ചുറ്റുപാടുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കാത്ത നിങ്ങളൊക്കെ എന്ത് ആത്മാര്‍ത്ഥയിലാണ് അവിടെ പണിയെടുക്കുന്നത് . നാണമില്ലേ എനിക്കിവിടെ വെറുപ്പാണ് ,മടുപ്പാണ് എന്നൊക്കെപറയാന്‍ .
നിങ്ങളവിടെ സുഖമായിട്ട് കഴിയെടേയ് ...
ഇവിടെ വന്നിട്ടൊന്നും കാര്യമില്ല ...
ഇവിടെ ഭയങ്കര പ്രശ്നങ്ങളാ ....
എടേയ് നിങ്ങളു വിചാരിക്കണപോലെ കൊച്ചി പഴേ കൊച്ചിയെന്നുമല്ലാട്ടാ ...
ചെ കുത്താനേ...
ReplyDeleteഇങ്ങളും കുറേക്കാലം പ്രവാസിയായി നോക്ക്. അപ്പോള്‍ അറിയാം.
നേരെ കണ്ടാല്‍ മിണ്ടാത്ത നാട്ടുകാരനെ ഒരു ഇരുനൂറു കിലോമീറ്റര്‍ അപ്പുറത്തുള്ള ഒരിടത്തുവച്ചു കണ്ടാല്‍ എന്തൊക്കെയുണ്ടാശാനെ... എന്ന് ചോദിക്കുന്നവരല്ലേ നമ്മള്‍. നാടിന്റെ മണം തിരിച്ചറിയുന്നത് അന്യനാട്ടില്‍ പോയി കഴിയുമ്പോഴാണ്. മറ്റൊരു കൂട്ടരുണ്ട്, കേരളാ കഫേയിലെ ദിലീപിന്റെ കഥാപാത്രത്തെപ്പോലെ. അവരെ മാത്രമാണ് സഹിക്കാന്‍ പറ്റാത്തത്.
പിന്നെ അക്ഷരപ്പിശാചു വിളയാടുന്നു, നന്നായി നോക്കീട്ടു പോസ്റ്റണം.
@- സോണി - | ഇത് ലവന്മാരെ ഉദ്ദേശിച്ചാണ്
ReplyDeleteലിത് കലക്കി...:)
ReplyDelete@Jazmikkutty | കുറേ കാലായി പ്രവാസികള്‍ നൊസ്റ്റാള്‍ജിയ ന്നൊക്കെ കേട്ടാല്‍ എനിക്ക് കലിപ്പ് കേറാന്‍ തുടങ്ങീട്ട് ...
ReplyDeleteഅനിയാ ! ധൈര്യം സമ്മതിക്കണം.... :)
ReplyDeleteനീ പറഞ്ഞതാ ശരി ചെകു , സ്വന്തം പേരിലെഴുതിക്കൂടെ നിനക്ക്
ReplyDeleteചെകുത്താനേ...
ReplyDelete///നിങ്ങള്‍ക്ക് മണലുംകൊണ്ട് പാഞ്ഞുവരുന്ന ടിപ്പര്‍ലോറികളെ പേടിക്കണ്ട ??///
വേണ്ട..
///നിങ്ങള്‍ക്ക് ഹെല്‍മറ്റില്ലാതെ വണ്ടിയോടിക്കുമ്പൊ പോലീസുകാരെ പേടിവേണ്ട ??///
കാശ് ഉള്ളവന് വേണ്ട. കൈക്കൂലിയല്ല.. ഫൈന്‍
///നിങ്ങള്‍ക്ക് വെളമടിച്ച് വണ്ടിയോടിക്കുമ്പൊ പോലീസുകാരെ പേടിവേണ്ട ??///
നിന്റെ പറച്ചില് കേട്ടാല്‍ തോന്നും ഇവിടെ പോലീസുകാരാണ് ബാര്‍ നടത്തുന്നതെന്ന്... ഹല്ല പിന്നെ..
///വെള്ളമടിച്ചിട്ട് വീട്ടിവന്നാല് വാതിലുതുറക്കുന്ന അമ്മയറിയുവോന്ന് പേടിവേണ്ട ??///
അവിടെ അമ്മ ഒരാള് അറിയാതെ നോക്കിയാല്‍ മതി, ഇവിടെയോ... റൂമിലുള്ള ഏതെങ്കിലും ഒരുത്തന്‍ അറിഞ്ഞാല്‍ തുടങ്ങല്ലേ പൂരം, അവന്മാരെ വിളിച്ചില്ലെന്നും പറഞ്ഞ്.
///പിരിവ് ചോദിച്ച് വരുന്ന അമ്പലക്കമ്മറ്റിക്കാരെ കണാതെ മുങ്ങിനടക്കണോ ??///
ഏറ്റവും കൂടുതല്‍ പിരിവ് നട്ക്കുന്നത് ഇവിടാ...
'സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണാന്‍ അടുത്ത വീട്ടിലെ ജനവാതിലിലൂടെ നോക്കണം' എന്ന് കേട്ടിട്ടില്ലേ...? അതുതന്നെ ഇവിടേയും പ്രശ്നം.. നാട് വിട്ടാലേ നാടിന്റെ വിലയറിയൂ...
ആരെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ എഴുതീട്ട് പോട്ടെ എന്റെ ചെകൂ .....
ReplyDeleteനടെശാ ..വേണ്ട കൊല്ലണ്ട ...
ആരെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ എഴുതീട്ട് പോട്ടെ എന്റെ ചെകൂ .....
ReplyDeleteനടെശാ ..വേണ്ട കൊല്ലണ്ട ...
മരുഭൂമിയിലേക്ക് ഒരു ലോഡ് മണല്‍ ........!!!
ReplyDeleteഇതിലും നല്ലത് ചെകുത്താന്‍ യക്ഷിയോടു ചുണ്ണാമ്പ് ചോദിക്കുന്നതാ.........
@SUDHI | "നാട് വിട്ടാലേ നാടിന്റെ വിലയറിയൂ "
ReplyDeleteഎന്തിനാ നാട് വിടുന്നേ അധ്വാനിക്കുന്നവന്‍ എവിടേം അധ്വാനിക്കണം അതിവിടെ സ്വന്തം നാട്ടില് ചെയ്താപോരെ
കലക്കി മോനെ !!.........
ReplyDeleteസമ്മതിച്ചു ചെകൂ....അകന്നു നിൽക്കുമ്പോ എന്തിനോടും ഒരു സ്നേഹം തോന്നില്ലേ...അതാവും പ്രവാസിക്കും തോന്നുന്നത്..
ReplyDeleteപ്രിയ സുഹൃത്തേ ,
ReplyDeleteനിങ്ങള്‍ ആരായാലും ,ഒന്നും മാത്രം പറയാം തനിക്കു പ്രവാസികളെ കുറിച്ച് ഒരു കുന്തോം അറിയില്ല അവിടെ ഇരിന്നു പ്രസങ്ങിക്കാന്‍ മാത്രം ഒരു കുറവുമില്ല .സുഹൃത്തേ എല്ലാവര്ക്കും നാട്ടില്‍ പെട്ടി കട തുടങ്ങാന്‍ പറ്റുമോ ?ആര്‍ക്കും സ്വന്തം നാടും വീടും സ്വന്തകരെയെല്ലാം വിട്ടു പോവാന്‍ വിഷമം തന്നെയാണ്.അടെല്ലാം സഹിക്കുന്നത് അവരുടെ പ്രശ്നങ്ങള്‍ കൊണ്ട് മാത്രമാണ്.ചിലരൊക്കെ കാണും വമ്പന്മാര്‍ പക്ഷെ അധികവും ജീവിക്കാന്‍ വേണ്ടി വന്നവരാണ് അതോര്‍ക്കുക.നാടിന്‍റെ സുഖം അതരിയണേല്‍ പ്രവാസി ആകണം മോനെ.അല്ലാതെ വെറുതെ ഒന്നുമറിയാതെ dialog അടിക്കല്ലേ
cheku oru karyam manassilaakanam,aarum pravasi aayi janikunilla,sahachryangalaanu avare pravasi aakunnath
ReplyDeleteഒരു പ്രവാസിയും ചെകുത്താനെ ഈ പോസ്റ്റ് വായിക്കു ഈ പോസ്റ്റ് വായിക്കൂ എന്ന് പറഞ്ഞു വന്നില്ലല്ലോ.വേണേല്‍ വായിക്കുക അല്ലേല്‍ വിട്റെകുക .ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ ?
ReplyDeleteഞാന്‍ പ്രവസിയോന്നുമല്ല കേട്ടോ .കേര;ളമെന്ന ഈ ൦ വട്ടത്തില്‍ താമസിക്കുന്നു.എന്ന് പറഞ്ഞു പ്രവാസികള്‍ എഴുതുന്നത് മൊത്തം ജാടയനെന്നോ പ്സയൂടോ നൊസ്റ്റാള്‍ജിയ ആണെന്നോ എനിക്ക് തോന്നുന്നില്ല .നല്ല നല്ല എത്രയോ പോസ്റ്റുകള്‍ ഞാന്‍ വായിച്ചിരിക്കുന്നു.
ReplyDeleteനിങ്ങള്‍ക്ക് ഹെല്‍മറ്റില്ലാതെ വണ്ടിയോടിക്കുമ്പൊ പോലീസുകാരെ പേടിവേണ്ട ??
ReplyDeleteനിങ്ങള്‍ക്ക് വെളമടിച്ച് വണ്ടിയോടിക്കുമ്പൊ പോലീസുകാരെ പേടിവേണ്ട ??
ഈ രണ്ടു പ്രസ്തവനകളോട് ഞാന്‍ വിയോജിക്കുന്നു ഞങ്ങള്‍കും ഇതിനു പോലീസിനെ പേടികനം :)................. പിന്നെ എല്ലാരേം അങ്ങനി അടച്ചു അടിശേപികന്ദ് എന്റെ ചെകുത്താനെ ഇവിടെ വന്നാലേ അതിന്റെ സുഖം മനസ്സിലാകു പ്രവാസ ജീവിതത്തിന്റെ. പിന്നെ കുറേ അല്കരുന്ദ് വെറുതേ നൊസ്റ്റാള്‍ജിയ പറഞ്ഞു നടക്കുന്നവര്‍ അവര്കിട്ടു കോണ്ടു...