May 27, 2011

ഇന്ത്യയുടെ വളര്‍ച്ചയില്‍ നമ്മുക്കഭിമാനിക്കാം ..

സമാധാനമായി ജീവിക്കാന്‍ കഴിയാത്ത രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന്  ‘ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് ’. ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് പുറത്തിറക്കിയ 153 രാജ്യങ്ങളുടെ പട്ടികയില്‍ 135 ആണ് ആണ് ഇന്ത്യയുടെ സ്ഥാനം. അതായത്, ഏറ്റവും അപകടംപിടിച്ച 20 രാജ്യങ്ങളില്‍ ഒന്ന്! സമാധാനപരമായി ജീവിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏഴ് സ്ഥാനം താഴെയാണ് ഇന്ത്യ. 23 മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പാകിസ്ഥാനും (146) അഫ്ഗാനിസ്ഥാനും (150) ഇന്ത്യയ്ക്ക് പിന്നിലാണ് എന്നത് മറ്റൊരു വസ്തുത . 





സമാധാനം, നരഹത്യ, ക്രിമിനല്‍ കുറ്റങ്ങള്‍ തുടങ്ങിയവയിലെല്ലാം ഇന്ത്യ പഴയനിലയില്‍ നിന്നും മുന്നിലെത്തിയിട്ടുണ്ട് . എന്നാല്‍, സമൂഹത്തില്‍ വളര്‍ന്ന് വരുന്ന അക്രമവാസനയാണ് ഇന്ത്യയെ കൂടുതല്‍ അപകടം‌പിടിച്ച രാജ്യമാക്കി മാറ്റിയത് എന്ന് ‘ഗ്ലോബല്‍ പീസ് ഇന്‍ഡക്സ്’ സ്ഥാപകന്‍ സ്റ്റീവ് കില്ലേലിയ പറയുന്നു.

ഐസ്‌ലന്‍ഡാണ് ഏറ്റവും സമാധനപരമായി ജീവിക്കാന്‍ കഴിയുന്ന രാജ്യം. സൊമാലിയയും ഇറാഖുമാണ് ലോകത്തില്‍ ഏറ്റവും അപകടം‌പിടിച്ച രാജ്യങ്ങളെന്നും പട്ടികയില്‍ പറയുന്നു. 

വിശദമായ റിപ്പോര്‍ട്ട് ഇവിടെ :- 




6 comments:

  1. ഭാരതമെന്ന് കേള്‍ക്കുമ്പോഴെ ....

    ReplyDelete
  2. നമ്മള്‍ ഇന്ത്യന്‍സ്‌ എങ്ങിലും പോസ്റ്റ്മ്പോ ഫുള്‍ തലയുള്ള ഫോട്ടോ പോസ്റ്റ്‌ ചെയ്യണ്ടേ ചെകു...?

    ReplyDelete
  3. 'ഐസ്‌ലന്‍ഡാണ് ഏറ്റവും സമാധനപരമായി ജീവിക്കാന്‍ കഴിയുന്ന രാജ്യം'

    വിയോജിപ്പുണ്ട്.

    രാജ്യമല്ലെങ്കിലും, അന്റാർട്ടിക്കയാണ്‌ ഏറ്റവും സമാധനപരമായി ജീവിക്കാൻ പറ്റുന്നിടമെന്നു തോന്നുന്നു.

    ReplyDelete
  4. where head is held high,
    where mind is free from fear
    ...........................
    ...........................
    let my country awake to that freedom my lord
    - TAGORE

    ReplyDelete
  5. Anonymous22:18

    അവര്‍ കേരളത്തെപ്പറ്റി കേട്ടിട്ടില്ല എന്നു തോന്നുന്നു , എങ്കില്‍ നമ്മള്‍ ..............................

    ReplyDelete
  6. Anonymous19:40

    kavi padippichittillle?... chora thilakkanam njarampukalil..

    ReplyDelete

അഭിപ്രായം വേണമെന്നില്ല