May 25, 2011

"പ്രണയത്തെ" ഇത്ര വലുതാക്കേണ്ട കാര്യമുണ്ടോ ??

ചോദ്യം മലയാളത്തിലെ ചില ബ്ലോഗര്‍മാരോടാണോ എന്ന് ചോദിച്ചാല്‍ അല്ല . അല്ലേ എന്ന് ചോദിച്ചാലാണ് ആണ് . 


പ്രണയം ... കവികളും കലാകാരന്മാരും കഥാക്കാരന്മാരും സിനിമാക്കാരുമൊക്കെ വിശദീകരിച്ച് ... വിവരിച്ച് .... കരിച്ച് ഒരു സംഭവമാക്കിയ ഒരു ഫയങ്കര സംഭവം . സ്വപ്നങ്ങള്‍ . ഓര്‍മ്മകള്‍ , നെടുവീര്‍പ്പുകള്‍ , പ്രണയലേഖനങ്ങള്‍ , വിരഹം എന്നീവിഷങ്ങള്‍ പോസ്റ്റായി നമ്മുക്ക് പല ബ്ലോഗിലും കാണാം . ഭൂലോകത്തെ ഏത് അഗ്രഗേറ്ററില്‍ നോക്കിയാലും ആഴ്ച്ചയിലൊരു പോസ്റ്റെങ്കിലും കവിതയായോ കഥയായോ ഈ വിഷയത്തെ  കുറിച്ചെഴുതിയത് കാണാം . ആരൊക്കെയോ , ജീവിക്കുന്നതും ചിലര്‍ സ്വയം ജീവനൊടുക്കിയതും ഇതിനുവേണ്ടിയായതുകൊണ്ട് ആ വിഷയത്തിന് പ്രസക്തിയേറുന്നു .


എനിക്കെന്റെ പട്ടിയോടുള്ളതും , എന്റെ പട്ടിക്ക് തിരിച്ചെന്നോടുള്ളതും സ്നേഹമല്ലേ , ഒരമ്മയ്ക്ക് കുഞ്ഞിനോടുള്ളതും ,സഹോദരന് സഹോദരിയോടുള്ളതുമെല്ലാം സ്നേഹമല്ലേ .. അതൊന്നും ആരും എഴുതികാണിന്നില്ല ?? അതോ തന്റെ ചര്‍ച്ചയിലേക്കുള്ള ആകര്‍ഷണത്തിനുവേണ്ടിയാണോ ആണിന് പെണ്ണിനോട് തോന്നുന്ന ഈ പ്രണയമെന്ന കേവല വികാരത്തെ വര്‍ണിച്ച് വിവരിച്ച് വലിയൊരു സംഭവമാക്കിമാറ്റുന്നത് .

പ്രേമം എന്നൊന്ന് ഇല്ല എന്നതാണ് സത്യം . അഥവാ ഉണ്ടെങ്കില്‍ തന്നെ

ഇവരെഴുതുന്നതുപോലെ അത്ര മഹത്തായ വികാരമൊന്നുമല്ല പ്രേമം . സ്വാര്ത്ഥമായ നേതൃമോഹങ്ങളുമാണ് പ്രണയത്തിന്റെ നിലനില്‍പ്പ് ഒരാള്‍ക്ക് മറ്റൊരാളിന്റെ സമ്പത്ത് , സൌന്ദര്യം ,ആരോഗ്യം ,ജോലി , സുരക്ഷിതത്ത്വം ഇവയില്‍ തോന്നുന്ന ആകര്‍ഷണമാണ് പ്രണയത്തിന്റെ മൂലകാരണം , അതുകൊണ്ടുതന്നെ ഇതിന്റെ ഇത്ര മഹത്തായികാണേണ്ടതില്ല . സ്നേഹത്തിന്റെ പേരില്‍ എത്രദിവസം  പട്ടിണികിടക്കും , ആഹാരവും വീടും വസ്ത്രവുമില്ലാതെ ജീവിക്കാനാവും . ആവശ്യത്തിനും ആഗ്രഹത്തിനും മുമ്പില്‍ ഈ വികാരത്തിന് നിലനില്‍പ്പിലെന്നതാണ് സത്യം . 

ലൈംഗീകതയുടെ കാര്യവും ഈ പ്രണയത്തില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. തന്നെ സന്തോഷിപ്പിക്കാനും സുഖിപ്പിക്കാനുമാവാത്ത പ്രണയിതാവിനെ ആരാണ് ഇഷ്ട്ടപ്പെടുക . തന്നെ സന്തോഷിപ്പിക്കാനും സുഖിപ്പിക്കാനും കഴിയുന്ന പ്രണയിതാവിനെമാത്രമേ എല്ലാവരും ഇഷ്ട്ടപ്പെടൂ . അപ്പോള്‍ ഈ വികാരം തികച്ചും സ്വാര്‍ത്ഥമെന്ന് പറയാന്‍ വേറെ ഉദാഹരണം വേണോ ?? .

പ്രണയിക്കുമ്പോള്‍  മുകളില്‍ പറഞ്ഞ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ എന്നെങ്കിലും പാലിക്കപ്പെടുമെന്ന പ്രത്യാശയാണ് പ്രണയത്തെ കവിയും കഥാകാരന്മാരുമൊക്കെ പറയുന്നതുപോലെ മധുരമാക്കിമാറ്റുന്നത് . അല്ലാതെ പ്രണയം അത്രവല്യ സംഭവമൊന്നുമല്ല .

23 comments:

  1. ചുമ്മാ !! പ്രണയം പ്രണയം എന്ന കൂതറ വിഷയത്തെ കുറിച്ചുമാത്രമെഴുതി സമയം കളയാതെ വേറെ വല്ലതുമെഴുതാന്‍ നോക്കടേയ് !!

    ReplyDelete
  2. പ്രണയം മാത്രമല്ല ചെകുത്താനെ, എന്ന വികാരങ്ങളും , ബന്ധങ്ങളും സ്വാര്‍ഥമാ. അമ്മയ്ക്ക് കുഞ്ഞിനോട് സ്നേഹം തോന്നുന്നത്, അത് സ്വന്തം കുഞ്ഞായത് കൊണ്ടു മാത്രം. ഭാര്യയ്ക്ക് ഭര്‍ത്താവിനോട് സ്നേഹം തോന്നുന്നതും സ്വന്തം ഭര്താവായത് കൊണ്ടാണ്. രാജ്യത്തോട് നമുക്കുള്ളതും സ്വന്തം രാജ്യത്തോടുള്ള സ്നേഹമാണ്. അവനവന്റെതല്ലാത്ത ഒന്നിനെയും ആരും ഇതുവരെ സ്നേഹിച്ചിട്ടില്ല. പിന്നെ പ്രണയം. അത് പഞ്ഞി മുട്ടായി പോലെയാ. കാണാന്‍ ഭംഗിയുണ്ട്, മധുരവുമുണ്ട്. പക്ഷെ ഒരു നൊടിയ്ക്കിടയില്‍ അലിഞ്ഞു തീരും.

    ReplyDelete
  3. ചെകുത്താനെ ഞാന്‍ പിന്‍ 'താങ്ങുന്നു'.....അല്ല മോനെ നിന്റെ അപ്പ്ളിയും പൊട്ടി അല്ലെ !!!!

    ReplyDelete
  4. തന്നെ സന്തോഷിപ്പിക്കാനും സുഖിപ്പിക്കാനുമാവാത്ത പ്രണയിതാവിനെ ആരാണ് ഇഷ്ട്ടപ്പെടുക . തന്നെ സന്തോഷിപ്പിക്കാനും സുഖിപ്പിക്കാനും കഴിയുന്ന പ്രണയിതാവിനെമാത്രമേ എല്ലാവരും ഇഷ്ട്ടപ്പെടൂ .
    അപ്പോള്‍ ഈ വികാരം തികച്ചും സ്വാര്‍ത്ഥമെന്ന് പറയാന്‍ വേറെ ഉദാഹരണം വേണോ ?? .

    ReplyDelete
    Replies
    1. sunny12:40

      Very true.Muralimukundan.

      Delete
  5. ചെകുത്താനെ ഞാന്‍ പിന്‍ 'താങ്ങുന്നു'.....അല്ല മോനെ നിന്റെ അപ്പ്ളിയും പൊട്ടി അല്ലെ !!!!

    ReplyDelete
  6. സ്നേഹം വേറെ പ്രേമം വേറെ.. പ്രേമമൊന്നെന്നില്ലാ വെറും കാമാർത്തിയല്ലാതില്ലാ...

    ReplyDelete
  7. പ്രണയം എന്റെ ട്രേഡ് മാർക്കാണേ... ആരും അതിൽ തൊട്ട് കളിക്കേണ്ട.. ഹി ഹി

    ReplyDelete
  8. തന്നെ സന്തോഷിപ്പിക്കാനും സുഖിപ്പിക്കാനും കഴിയുന്ന പ്രണയിതാവിനെമാത്രമേ എല്ലാവരും ഇഷ്ട്ടപ്പെടൂ ..

    ഒരു സംശയവും ആർക്കും വേണ്ട.....!!

    ReplyDelete
  9. Anonymous16:45

    ചെകുത്താനേ ഞാനും പിന്താങ്ങുന്നു...
    പ്രണയകവിതകള്‍ വായിച്ചു മടുത്തു..
    ഒന്നു മാറ്റിപ്പിടിക്കൂ കൂട്ടരേ !!.........

    ReplyDelete
  10. Anonymous21:06

    suuuuuuuuuuuuper

    ReplyDelete
  11. പൂര്‍ണ്ണമായും യോജിക്കുന്നു. ഈ ചവറ് പ്രണയകവിതകളും മറ്റും വായിച്ച് മടുത്തു.

    ReplyDelete
  12. കുറച്ചു നാള്‍ ആയ് അമ്മാവന്റെ പോസ്റ്റില്‍ കമന്റ്‌ ഇട്ടിട്ട്...


    പ്രണയം ചക്കയാണ്...മാങ്ങയാണ്.. തേങ്ങയാണ്.

    ReplyDelete
  13. പ്രണയം സുന്ദരമാണ് ഉദാത്തമാണ് മനോഹരമാണ് ആടയാണ് കോടയാണ്‌.അത് നിന്റെ സഹോദരിക്ക് സംഭവിക്കുനത് വരെ ഇന്നലെ പണ്ടാരോ PARANJATH. MAYA V YUDE ABHIPRAYATHODU VIYOGIKKUNNU .ENTETHALLATHA KASHNE NJAN ERE ESHTAPPEDUNNU:):)

    ReplyDelete
  14. @സുലേഖ | തമ്മിലടിക്കരുത് ഫ്ലീസ് !!

    ReplyDelete
  15. Anonymous23:27

    പ്രണയം സുന്ദരമാണ് .....പക്ഷെ ആചന്ദ്ര താരം ഒരാളെ മാത്രമേ പ്രണയിക്കൂ എന്നു പറയുന്നതും,ഭാവിക്കുന്നതും കള്ളമാണ്....

    ReplyDelete
  16. Anonymous18:33

    @അനോണിമസ്
    ഞാന്‍ പൂര്‍ണമായും യോജിക്കുന്നു....

    ReplyDelete
  17. vipin11:13

    എടാ ചെകുതനേ.. ഐ ലൈക്‌ ദിസ്‌ വന്‍... നീ പറഞ്ഞത് എല്ലാം ശരി ആയോണ്ടാല്ല.. പ്രണയം മനോഹരവും സടിവുമാനെന്നു ഞാന്‍ വിസ്വസിക്കുണ്ട് ... ബട്ട്‌ ഇത്രേം ട്കൂടുതല്‍ ഇപ്പോഴും എഴുതാന്‍ വേണ്ടി അത്ര വല്യ സംഭാവമോന്നുമാല്‍... എവെരി ബോഡി ഹാസ്‌ തെഇര്‍ ഓവന്‍ വിഎവ്സ് എബൌട്ട്‌ എവെരി തിംഗ് ... പിന്നെ എല്ലാരും പ്രണയത്തെ മത്രേം അഴുതുന്നതിന്റെ കാരണം.. എഴുതാന്‍ താരതമ്യേന എളുപ്പവും റെഫര്‍ ചെയ്യാന്‍ ഒരുപാടു മറെരിഅല്സ് ഉണ്ട്. കൂടാതെ ഇതിനെ കുരിചെഴുതിയാല്‍ ആരും സദാചാര വിരുധനെന്നോ വര്‍ഗീയ വാതി എന്നോ ഒന്നൂമ് പറയില്ല.. ഒത്താല്‍ രണ്ടു പെന്പില്ലെരുടെ ലൈക്‌ ഉം കോണ്ടച്ടും കിട്ടിയലുംയി....

    പന്നി ചര പറ പേരും ഗോണമില്ല ഷിറ്റ് ഈറെര്സ്...
    ആനയും സിംഹവുമൊക്കെ വല്ലപ്പോഴുമേ പേര് ബട്ട്‌ അതൊരു പേര് തന്ന....
    വല്ലപ്പോഴും ആയാലും എങ്ങനെ ഓരോ പോസ്റ്റ്‌ ഇട്ട മതി....

    ReplyDelete
  18. ee pranayam ennu parayunnath oru mannaankattayaanu cheku....
    But njan ath ivda paranja karyam arodum parayanda.. Bcoz ente blog muyumanum pranayamaaaaa.... ;-)

    ReplyDelete
  19. സത്യമായ ഒരു പ്രണയം അത് കണ്ടെത്താന്‍ എവിടെ വരെ പോകണം , സ്വന്തം മകനോടോ മകളോടോ
    ഏത് എങ്ങിലും ഒരു മാതാപിതാക്കള്‍ പറയുമോ പോയി പ്രണയിച്ചോ എന്ന്,

    ReplyDelete
  20. സംഭവം എന്തൊക്കെ ആയാലും..പ്രണയത്തിനെ പറ്റി വായിക്കാനും സംസാരിക്കാന് ആളുകള്‍ക്ക് ഒരുപാടു ഇഷ്ടമാണ് എന്നതാണ് സത്യം..........

    ശ്രീജിത്ത്‌ തള്ളശ്ശേരി

    ReplyDelete

അഭിപ്രായം വേണമെന്നില്ല