May 20, 2011

വടിവേലുവിനടികൊള്ളുവോ ???

ഐ‌എ‌ഡി‌എം‌കെ - വിജയകാന്ത് അണികള്‍ പടപ്പയിലുള്ള വടിവേലുവിന്റെ ഫാം ഹൌസ് അടിച്ചുതകര്‍ത്തു . കയ്യില്‍ കിട്ടായാല്‍ കൊല്ലുമെന്നാണ് പരസ്യമായ ഭീഷണി . തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ജയലളിതയുടെ മുന്നണിയെയും മുന്നണിയിലെ സഖ്യകക്ഷിയായ ഡി‌എം‌ഡി‌കെ ‘ക്യാപ്റ്റന്‍ ’ വിജയകാന്തിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിന്റെഫലമാണ് വടിവേലുവിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും ജയലളിതയുടെ മുന്നണി മൃഗീയ ഭൂരിപക്ഷം നേടുകയും ചെയ്തപ്പോ: കഷ്ട്ടത്തിലായത് മൂപ്പരുടെ കാര്യമാണ് .

വിജയകാന്ത് മുഴുക്കുടിയന്‍ ആണെന്നായിരുന്നു വടിവേലുവിന്റെ പ്രധാന ആരോപണം. വടിവേലുവിന്റെ വാക്കുകളില്‍ ചിലത്



“വിജയകാന്തേ, നീ ‘കറുപ്പ് എം‌ജി‌ആര്‍’ എന്നാണല്ലോ സ്വയം വിശേഷിപ്പിക്കുന്നത്. നീയൊക്കെ കറുപ്പ് എം‌ജി‌ആര്‍ ആണെങ്കില്‍ ഞാന്‍ ‘കറുപ്പ് നെഹ്രു’ ആണെടാ!”

“കുറേക്കാലമായി നീ തമിഴകത്തിന്റെ മുഖ്യമന്ത്രിയാകും എന്ന് പറഞ്ഞ് നടക്കുന്നു. നിനക്ക് മുഖ്യമന്ത്രി ആകാനുള്ള കപ്പാസിറ്റി ഉണ്ടെങ്കില്‍ എനിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനുള്ള കപ്പാസിറ്റി ഉണ്ടെടാ. ഇനി നീയെങ്ങാനും ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ ഞാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ആകുമെടാ!”

“നാട്ടുകാരേ, നിങ്ങള്‍ ഒരു കാര്യം മനസില്‍ വയ്ക്കണം. വെള്ളത്തില്‍ കപ്പല്‍ ഓടിക്കുന്നവനാണ് ക്യാപ്റ്റന്‍. അല്ലാതെ സദാ സമയവും വെള്ളമടിക്കുന്നവനല്ല!”

“ഇവിടെ ഒരാള്‍ കിംഗ് മേക്കര്‍ ആണെന്നും പറഞ്ഞ് നെഗളിക്കുന്നുണ്ട്. സത്യത്തില്‍ അയാള്‍ കിംഗ് മേക്കറല്ല, വെറും ‘ഡ്രിങ്ക് മേക്കര്‍’ മാത്രം !”



കരുണാനിധിക്കാണെങ്കില്‍ മകളുടെ  3 ജി  പ്രശ്നത്തിന്റെ ആഗാധത്തില്‍ വടിവേലുവിന്റെ പ്രശ്നം ശ്രദ്ധിക്കാന്‍ നേരമില്ലെന്ന് കരുതാം , വടിവേലുവിന്റെ പ്രോത്സാഹിപ്പിച്ച ആയിരകണക്കിന് അണികളൊക്കെയെവിടാണെന്ന് ചോദിച്ചാ ! അറീല്യാട്ടോ ! കയ്യടിച്ചവര്‍ക്കും കൂടിനിന്നവര്‍ക്കും  വടിവേലുവിന്റെ കാര്യം നോക്കാന്‍ നേരമില്ല ., അവരൊക്കെ മമ്മി (അമ്മ ) നല്‍ക്കുന്ന അനുകൂല്യങ്ങള്‍ വാങ്ങാനുള്ള തിരക്കിലും ..

5 comments:

  1. ഈ പോസ്റ്റ് കവലയില്‍ നിന്ന് എതിര്‍ സ്ത്ഥാനാര്‍ഥികള്‍ക്കെതിരെ പ്രസംഗം നടത്തുന്ന എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നു

    ReplyDelete
  2. Anonymous12:41

    അടി ഉറപ്പാണ്

    ReplyDelete
  3. വല്ല കാര്യവുമുണ്ടോ ഇതിന്റെ?

    ReplyDelete
  4. കൊടുത്താല്‍ സേലത്തും കിട്ടും . . .

    ReplyDelete

അഭിപ്രായം വേണമെന്നില്ല