May 3, 2011

ഒസാമ ബിന്‍ലാദന്റെ മരണം സത്യമാണോ ? തെളിവുണ്ടോ??

ലാദന്‍ ലാദന്‍ എന്ന ഒരു സാമൂഹിക പ്രവര്‍ത്തകനെ അമേരിക്കയിലെ ഏതോ കരുത്തവര്‍ഗ്ഗകാരനായ സെക്രട്രറിയോ , പ്രസിഡന്റിന്റെയോ ഒക്കെ നേത്രത്വത്തിലെ ഒരു സംഘം പട്ടാളാക്കാര് ചേര്‍ന്ന് വെടിവച്ചു കൊന്നവാര്‍ത്ത പത്രത്തിലൊക്കെ വായിച്ചു . വെടികൊണ്ട്  ചത്ത് കിടക്കുന്ന ഒരു താടിക്കാരന്റെ പടവുമുണ്ടായിരുന്നു പല സൈറ്റുകളിലും നിങ്ങളും കണ്ടുകാണുമെന്ന് വിശ്വസിക്കുന്നു . എന്നാല്‍  ലാദന്റെ മരണ ചിത്രം വ്യാജമാണെന്നുമാണ് പുതിയ വാര്‍ത്ത .  

രണ്ട്‌ വ്യത്യസ്‌ത ഫോട്ടോകള്‍ കൂട്ടിച്ചേര്‍ത്ത്‌ കമ്പ്യൂട്ടറിന്റെ സഹായത്തോടെ തയാറാക്കിയ ചിത്രമാണിതെന്നാണ്‌ വിദഗ്‌ധര്‍ (ഞാന്‍ ഇല്ല) കണ്ടെത്തി .
രണ്ട്‌ വര്‍ഷമായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു ചിത്രത്തില്‍ ലാദന്റെ താടിയും മറ്റും
വെട്ടിച്ചേര്‍ക്കുകയായിരുന്നെന്നാണ്‌ വിദഗ്‌ധരുടെ റിപ്പോര്‍ട്ട്‌ . ടൈംസ്‌, ടെലിഗ്രാഫ്‌, സണ്‍, മെയില്‍ തുടങ്ങിയ പ്രമുഖ ഓര്‍ണ്‍ലൈന്‍ പത്രങ്ങള്‍ ആദ്യം ഈ ചിത്രമാണ് ഉപയോഗിച്ചിരുന്നെങ്കിലും ഈ ഫോട്ടോ വ്യാജമാണെന്ന വാര്‍ത്ത വന്നതോടെ എടുത്ത് മാറ്റി .                                                                                  


2 വര്‍ഷത്തിന്‌ മുന്‍പ്‌ 2009 ഏപ്രില്‍ 29ന്‌ ഗള്‍ഫിലെ ഏതോ ഒരു ഓണ്‍ലൈന്‍ പത്രം പ്രസിദ്ധീകരിച്ച ഫോട്ടോയില്‍ താടിയും മറ്റും കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചേര്‍ക്കുകയായിരുന്നു എന്നാണ് പറയുന്നത് .


അയാളുടെ മ്യതദ്ദേഹം കടലില്‍തള്ളിയെന്നുപറയുന്നതിന്റെ വല്ല തെളിവും ഉണ്ടോ ?
അമേരിക്കന്‍ പഞ്ചായത്ത് പ്രസിഡന്റ് ഒബാമ ഉത്തരം പറയണം ,
അല്ലെങ്കില്‍ ഞങ്ങള്‍ കേരളത്തില്‍ നിരാഹാരം കിടക്കും , ഹര്‍ത്താല്‍ നടത്തും  ഇലക്ഷനാണ് വരുന്നതെന്നോര്‍മ്മവേണം

12 comments:

 1. Anonymous18:56

  ലാദന്‍റെ ഫോട്ടോ എടുത്തു വെച്ചിട്ടുണ്ട് . എവിടെ ? "കാട്ടി തരില്ല !! (നല്ല DTP തൊഴിലാളിയെ കിട്ടിയിലയിരിക്കും )" :P

  ReplyDelete
 2. ANAS MK21:25

  അല്‍-ക്വൊയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ വെടിവച്ചത് ലാദന്റെ നിര്‍ദ്ദേശ പ്രകാരം സ്വന്തം അംഗരക്ഷകരില്‍ ഒരാളായിരിക്കാം എന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. യുഎസ് കമാന്‍‌ഡോകള്‍ക്ക് പിടികൊടുക്കാതിരിക്കാന്‍ വേണ്ടിയായിരുന്നിരിക്കണം ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് വന്നതോടെ ലാദന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കുന്ന യുഎസ് നടപടിക്ക് വീണ്ടും ദുരൂഹതയേറുകയാണ്. ഇനി ചിത്രങ്ങള്‍ പുറത്തുവിട്ടാലും ലാദന് പോയന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്ന് വെടിയേറ്റിട്ടുണ്ട് എങ്കില്‍ അത് ഏറ്റുമുട്ടല്‍ എന്ന വാദത്തിന് തിരിച്ചടിയാവും.

  പാകിസ്ഥാനിലെ ‘ഡോണ്‍’ ദിനപ്പത്രമാണ് പേരുവെളിപ്പെടുത്താത്ത ഒരു പാക് സൈനിക ഓഫീസറെ ഉദ്ധരിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏറ്റുമുട്ടല്‍ നടത്തിയശേഷം യുഎസ് കമാന്‍ഡോകള്‍ സ്ഥലംവിട്ട ഉടന്‍ ബിലാല്‍ ടൌണില്‍ ലാദന്‍ താമസിച്ചിരുന്ന കെട്ടിടം സന്ദര്‍ശിച്ചിരുന്നു എന്ന് പാക് ഓഫീസര്‍ അവകാശപ്പെടുന്നു. പാകിസ്ഥാന്‍ സൈനിക അക്കാഡമിക്ക് തൊട്ടടുത്താണ് ഏറ്റുമുട്ടല്‍ നടന്ന കെട്ടിടം സ്ഥിതിചെയ്യുന്നത്.

  യുഎസ് അവകാശപ്പെടുന്ന രീതിയിലുള്ള ഏറ്റുമുട്ടലിലാണ് ലാദന്‍ കൊല്ലപ്പെട്ടതെങ്കില്‍ പോയന്റ് ബ്ലാങ്ക് റേഞ്ചില്‍ ലാദനെ വെടിവയ്ക്കാന്‍ സാധിക്കില്ലായിരുന്നു എന്നാണ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ലാദന്‍ കീഴടങ്ങാന്‍ വിസമ്മതിച്ച് എതിര്‍ത്തപ്പോള്‍ വെടിവച്ച് കൊല്ലുകയായിരുന്നു എന്നാണ് യുഎസ് നടത്തുന്ന അവകാശവാദം.

  അതേപോലെ, യുഎസ് വാദത്തിനു വിപരീതമായി ലാദന്റെ മൂന്ന് അംഗരക്ഷകരെ വധിച്ചതായും ഇവരില്‍ ഒരാളുടെ മൃതദേഹം കെട്ടിടത്തിനു വെളിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് അകത്തുമാണ് കണ്ടത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലാദന്റെ രണ്ട് ഭാര്യമാര്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകളെയും കുട്ടികളെയും കെട്ടിടത്തിനകത്ത് കണ്ടെത്താനായി. മുറിവേറ്റ ഒരു സ്ത്രീയെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ എത്തിച്ചു എന്നും സൈനിക ഓഫീസറെ ഉദ്ധരിച്ച് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

  ReplyDelete
 3. ഞാന്‍ മനസ്സിലാക്കുന്നത്, ഉസാമാബിന്‍ ലാദനെ അമേരിക്ക കൊന്നിട്ടില്ല. ഒന്നുകില്‍ കുറെ മുമ്പേ ലാദന്‍ മരിച്ചിരിക്കണം. ഇത് മനസ്സിലാക്കിയ അമേരിക്ക ഈ മരണത്തിന്‍റെ ഉത്തരവാതിത്വം ഏറ്റെടുക്കാന്‍ ഇങ്ങനൊരു നാടകം ആസൂത്രണം ചെയ്യുകയായിരുന്നു.
  അതല്ലായെങ്കില്‍ ലാദനും അമേരിക്കയും തമ്മില്‍ ഒരു ധാരണയില്‍ എത്തിയിരിക്കുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ മനപൂര്‍വ്വം ഉണ്ടാക്കിയെടുത്ത ഒരു കള്ളക്കഥ യാണ് ഈ ഉസാമ വധം.
  ഇങ്ങനെ ഞാന്‍ ചിന്തിച്ചപ്പോള്‍ എനിക്ക് തോന്നി, ഇങ്ങനൊരു കെട്ടുകഥ ഉണ്ടാക്കുന്നതില്‍ ഈ രണ്ടുകൂട്ടര്‍ക്കും എന്താണ് ഒരു ലാഭം ?
  അപ്പോള്‍ ഞാന്‍ വീണ്ടും ചിന്തിച്ചു. അങ്ങനെ ഉച്ചവരെ ചിന്തിച്ചപ്പോഴാണ് ഉച്ചക്ക് ശേഷം എന്‍റെ ബുദ്ധി ഉണര്‍ന്നത്. വര്‍ഷങ്ങളോളമായി അമേരിക്കയുടെ ഒരു അഭിമാനത്തിന്‍റെ പ്രശ്നമായിരുന്നു, അമേരിക്കയുടെ തന്നെ ഉല്പന്നമായ ഈ ലാദന്‍. കോടികള്‍ ഈ പേരില്‍ ചിലവഴിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അമേരിക്കയ്ക്കു മുന്നില്‍ അവശേഷിക്കുക്കയായിരുന്ന ഈ ലാദനെ CIA യുടെ ചാരന്മാര്‍ നേരില്‍ കാണുകയും ലാദനുമായി ഒരു സഖ്യത്തില്‍ എത്തുകയും ചെയ്തു. സംഭാഷണത്തിനിടയില്‍ അമേരിക്ക പറയുന്നു
  ''ലോകത്തിന്‍റെ മുന്നില്‍ ലാദനെ കൊന്നുവെന്നു ഞങ്ങള്‍ പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ മാനം രേക്ഷിച്ചേ മതിയാവൂ. അതിനു താങ്കളുടെ സഹായം ഞങ്ങള്‍ക്ക് വേണം".
  ഉടനെ ലാദന്‍ ചോദിക്കുന്നു "എന്ത് സഹായമാണ് എന്‍റെത് വേണ്ടത്"?
  ഉടന്‍ അമേരിക്ക പറയുന്നു "ഞങ്ങളുടെ ഈ പ്രഖ്യാപനത്തിന് ശേഷം താങ്കള്‍ ഒരിക്കലും പൊതു വേദിയിലോ പൊതു ജനങ്ങളുടെ മുന്നിലോ വരരുത്."
  ഉടന്‍ ലാദന്‍ ചോദിക്കുന്നു "എന്താണ് എനിക്കതില്‍ ലാഭം"?
  അമേരിക്ക - " ഇനി താങ്കളെ പിടിക്കാനെന്നു പറഞ്ഞു ഞങ്ങളോ ഞങ്ങളുടെ സഖ്യ സേനയോ അങ്ങയെ ഉപദ്രവിക്കുകയില്ല. രെഹസ്യമായിട്ടാണെങ്കിലും താങ്കള്‍ക്കു ആരെയും ഭയക്കാതെ സന്തോഷത്തോടെ ജീവിക്കാം".
  ലാദന്‍ - "പക്ഷെ എന്‍റെ ഭൌതിക ശരീരം കാണണമെന്ന് ലോകം ആവശ്യപ്പെട്ടാലോ"?
  അമേരിക്ക - "ഞങ്ങള്‍ പറയും, മരിച്ചത് ഒരു മുസ്ലിമായതു കൊണ്ട്, ആ ഭൌധിക ശരീരം കൂടുതല്‍ സമയം വെക്കല്‍ ഹറാമാണ്. ഹറാ മായ കാര്യം ഒരിക്കലും ചെയ്യരുതെന്ന് ഞങ്ങളുടെ ഒബാമക്ക് നിര്‍ബന്തമുണ്ട്. അതുകൊണ്ട് മരിച്ച ഉടനെ ഞങ്ങള്‍ മുന്നോട്ടു നോക്കിയപ്പോള്‍ കണ്ടത് ഒരു കടലാണ്. ഉടനെ ആ ഭൌധികശരീരം ഞങ്ങളാ കടലിലേക്ക്‌ വലിച്ചെറിഞ്ഞു. വലിച്ചെറിഞ്ഞ ഉടനെ ഒരു വലിയ സ്രാവ് വന്നീട്ട് അതിനെ വിഴുങ്ങി".
  ലാദന്‍ - "ഇതൊക്കെ ലോക ജനത വശ്വസിക്ക്വോ"?
  അമേരിക്ക - " പിന്നെ അല്ലാതെ. ഞങ്ങള്‍ എന്ത് പറയുന്നതും കണ്ണടച്ച് വിശ്വസിക്കാന്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇന്ന് ലോകത്തുണ്ട്. അവര്‍ വിശ്വസിച്ചോളും. ലാദേട്ടന്‍ ഞങ്ങളോടൊന്നു സഹകരിച്ചു തന്നാല്‍ മാത്രം മതി"
  ലാദന്‍ - " എങ്കില്‍ നിങ്ങള്‍ ദൈര്യ മായി മുന്നോട്ടു പോവുക".
  അമേരിക്ക - " Wish you a happy deathday "
  ലാദന്‍ - " Thank you very much "  എങ്ങിനെയുണ്ട് എന്‍റെ ചിന്ത? ഞാന്‍ പുലിയല്ലേ?

  ReplyDelete
 4. ചെകുത്താനേ....

  നീ...ബിന്‍ കാലന്‍......
  ഹ...ഹ..
  കൊള്ളാം....കൊള്ളാം...  സ്‌നേഹത്തോടെ
  പാമ്പള്ളി

  ReplyDelete
 5. Anonymous01:05

  സത്യത്തിന് വേണ്ടി കാത്തിരിക്കുന്നു... :-)

  ReplyDelete
 6. "വെറുതെ ഇരിക്കുന്നവന്റെ ആസന്നത്തില്‍ സമുദായത്തിന്റെ പേരില്‍ ചുണ്ണാമ്പ് തേക്കാന്‍ പോയാല്‍ ഇങ്ങിനെയിരിക്കും "
  ബിന്ദ്രന്‍വാല എന്ന ഒരു തെമ്മാടി സിക്ക് സമുദായത്തിന്റെ അപ്പോസ്തലന്‍ ആയിവന്നു സിക്ക് സമുദായത്തിനെ വ്യഭിജരിച്ചു
  അവസാനം ഇന്ത്യന്‍ ആര്‍മിയുടെ വെടിയുണ്ടയേറ്റ് അരിപ്പപോലെ ചത്ത്‌ വീണു ...
  വേറൊരുത്തന്‍ പ്രഭാകരന്‍ ശ്രിലങ്കയില്‍ തമിള്‍മക്കളെ മറ്റുള്ളവര്‍ക്ക് വ്യഭിചരിക്കാന്‍ വിട്ടുകൊടുത്തു അതും ഒന്നും ഓട്ടയായി എവിടെയോ പിടഞ്ഞു ചത്തു..
  ഇസ്ലാമിന്‍റെ സ്വയം പ്രക്യാപിത അമീറായി ഒസാമ ബിന്‍ലാദന്‍ എന്ന ഒരു കള്ളതാടി ലോക മുസ്ലിമുകളെ ഉറക്കം കളയാന്‍ വേട്ടക്കിറങ്ങി ....
  അണ്ണാന്‍ ആനയുടെ ആസന്നത്തില്‍ ചുണ്ണാമ്പ് തേക്കാന്‍ പോയാല്‍ ആന വെറുതെ ഇരിക്കുമോ ?
  പിന്നെ ഇവിടെ പറഞ്ഞപോലെ ബിന്‍ലാദന്‍ ഒരു സാമുഹിക സേവകന്‍ ആണെങ്കില്‍ ..വീരപ്പനും ,കമ്പിപാലം രാജേഷും ,കാരി സതീഷും ,ഓം പ്രകാശും
  അങ്ങിനെ ഒത്തിരി ആളുകള്‍ സാമുഹിക സേവകരായിപോകും ....അല്ലെങ്കില്‍ നിങ്ങള്‍ ആക്കി മാറ്റും ...

  ReplyDelete
 7. നന്നായിരിക്കുന്നു അഷ്റഫ്....

  ReplyDelete
 8. കോളിളക്കം എന്ന സിനിമ ഷൂട്ടിങ്ങില്‍ പ്രമുഖ നടന്‍ ജയന്‍ അപകടം പിണഞ്ഞു മരിക്കുകയുണ്ടായി ...
  പിന്നീട് വന്ന വാര്‍ത്ത ബാലന്‍ കെ നായര്‍ കൊന്നതാണ് എന്നാണു ..
  അതും പോയി... ജയന്‍ മരിച്ചിട്ടില്ല അമേരിക്കയില്‍ ജീവിച്ചിരിപ്പുണ്ട് എന്ന് അന്നത്തെ പത്ര മാധ്യമങ്ങള്‍ ഊഹാപോഹം എഴുതി ..

  ReplyDelete
 9. Anonymous17:01

  @sha ഈഈഈഈഈഈഈ പറഞ്ഞതൊക്കെ നുണ അങ്ങേര് മരിച്ചിട്ടില്ലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

  ReplyDelete
 10. എല്ലാരും കൂടി തനിയാവര്‍ത്തനം സിനിമയിലെ മമൂട്ടിയുടെ അവസ്ഥ ആക്കരുത് ...
  അപ്പൊ എനിക്കും വിശ്വസിക്കാം അല്ലെ അനോണി ? എന്‍റെ അമ്മാമന്‍ മരിച്ചിട്ടില്ല എന്ന് .
  (അദ്ദേഹം ഒരു കാര്‍ അപകടത്തില്‍ മരിച്ചിരുന്നു )

  ReplyDelete
 11. Anonymous22:10

  ഇനി ഞാന്‍ സത്യം പറയാം .പോട്ടം ഞാങ്ങേടെ കയ്യില്‍ ഇല്ല ഇസ്ലാമിക നിയമപ്രകാരം പോട്ടം എടുക്കാന്‍ പറ്റൂല (ഞാനേതാ മൈ... അമേരിക )

  ReplyDelete

അഭിപ്രായം വേണമെന്നില്ല