Apr 28, 2011

അന്താരാഷ്ട്ര ബ്ലോഗ് മോഷ്ട്ടാവ് പിടിയില്‍ !

ചിലര്‍ ബ്ലോഗ് തുടങ്ങും പക്ഷെ എന്താണ് അതിലെഴുതേണ്ടതെന്ന് അവര്‍ക്കറിയില്ല.എന്തെങ്കിലും എഴുതാതെയിരിക്കാനുമാവില്ല,ചുരുക്കത്തില്‍ എഴുതാനറിയാതെ എഴുതാന്മുട്ടി നില്‍ക്കുന്നവരാണ് ഇക്കൂട്ടര്‍ ഇവര് എന്തെങ്കിലും എവിടുന്നെങ്കിലും ഏടുത്ത് പോസ്റ്റും.അതും സ്വന്തം പേരില് ഇത് സൈബര്‍ കുറ്റക്യത്യങ്ങളെകുറിച്ചോ , കോപ്പീറെറ്റിനെകുറിച്ചോ ഉള്ള അറിവില്ലായ്മയാണ് എന്നൊക്കെ ചിലരെങ്കിലും പറയുമെങ്കിലും എനിക്ക് അതിനോട് യോജിപ്പില്ല.ഇതിനെ ശുദ്ധ അലവലാതിതരം എന്ന് പറയും.

പറഞ്ഞുവന്നത് ഇദ്ദേഹത്തെ കുറിച്ചാണ്...1964 ല്‍ മാര്‍ച്ച്‌ 3 ന്ന് ജനനം ബാല്യം മലപ്പുറം ജില്ലയിലെ ഊരകം പര്‍വതനിരകള്‍ക്കു താഴ്വരയില്‍ ഉള്‍നാടന്‍ ഗ്രാമമായ കണ്ണമംഗലം വില്ലേജ് ചേറൂര്‍രില്‍ സിനിമയോ ടെലിഫോണോ കാമറയോ കാണാത്ത ബാല്യകൗമാരങ്ങള്‍. ദീര്‍ഘമായ കാല്‍നടയാത്രകള്‍ കുട്ടിക്കാലത്തേ ശീലിച്ചു കനല്‍വഴികളിലെ കാല്‍നടകളില്‍ വിചിത്ര ആനന്ദം കണ്ടെത്തി സ്കൂളില്‍ പഠിക്കുബോള്‍ വീടുവിട്ടു പോവുകയും ഒരു സത്യാനേഷിയെപ്പോലെ അലയുകയും പതിവായിരിന്നു സഞ്ചാരത്തിനിടയിലും പഠനംതുടര്‍ന്നു ക്ലാസ്മുറിയില്‍ കുട്ടികള്‍ക്കു മുന്നില്‍ പഠനത്തില്‍ ശ്രറദ്ധിക്കാന്‍ കഴിയാതെ അപമാനിതനായി നിന്ന അബ്ദുറഹമാന്‍ അന്നുമുതല്‍ സ്കൂളില്‍നിന്നുള്ള പഠനത്തെവെറുത്തു ആറുകൊല്ലക്കാലം ചേറൂര്‍ G M L P സ്കൂളില്‍നിന്നുള്ള പഠനം അവസാനിപ്പിച്ചതിന്നു ശേഷം ദേശാടനമായിരിന്നു പിതാവ് ചെരുവില്‍ മുഹമ്മദ്‌ഹാജി മാതാവ് നബീസഅജ്ജുമ്മ മൂന്ന്‍ വർഷത്തോളം കേരളത്തിന്റെ അയല്‍ സമസ്ഥാനമായ തമിഴ്നാട് കര്‍ണാടക എന്നീ സ്ഥലങളില്‍ എല്ലാം യാത്ര ചെയ്തു യാത്ര ഒരു വിളിയാണ് പൊറുതി യില്ലായ്മയിലേക്കുള്ള വിളി തീയില്‍നിന്ന് വേവിലേക്കെന്നപോലെ അതിനെ കൊള്ളാനും നിഷേധിക്കാനുമാവില്ല അപ്പോള്‍ അകംപുകഞ്ഞ് അതെഴുതാതെ വയ്യ അല്ലെങ്കില്‍ അത് സ്വയം പുകച്ചുകളയും യാത്ര ഒരു അനുഭവമല്ല ഒരാളിലൂടെ തീ പടര്‍ന്നു കത്തുന്നതും പോലെയാണത് അനുഭവത്തിനുമപ്പുറം ആത്മപരം പുറപ്പെട്ട ആളല്ല തിരിച്ചെത്തുന്നത് അത് യാത്ര മാത്രം തരുന്ന രൂപാന്തരം യാത്രകളില്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് റോഡ്‌യാത്ര അതൊരു അനുഭവമാണ് നമുക്ക് ഇഷ്ടമുള്ള വഴികളില്‍ പോകാം നടക്കാം കാണുന്നവരോടൊക്കെ സംസാരിക്കാം ആശയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്ക് പടര്‍ന്നു പന്തലിക്കാം യാത്രകളിൽ എയുത്തിന്റെ താല്പര്യം ജനിച്ചത്. 1981ൽ ബോംബേയിലേക്കുള്ള യാത്രയിൽനിന്നാണ് പില്ക്കാലത്ത് എന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ ഞാന്‍ പരിശ്രമിച്ചു. എന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ കൈവന്നത്. 1983-ൽനിന്നാണ് ആദൃ വിമാനയാത്ര നടത്തുന്നത് ധാരാളം ആകാശ യാത്ര നടത്തിയിട്ടുണ്ട് ആകാശമേലാപ്പിലൂടെ വായു കീറി മുറിച്ചുള്ള യാത്ര ആ യാത്രകളില്‍ നമുക്ക് ഭൂമിയുമായി ഒരു ബന്ധവുമുണ്ടാകില്ല മേഘമാലകളും നീലാകാശവും നമുക്ക് കൂട്ട് വിമാനത്തിന്റെ യന്ത്രം പ്രവര്‍ത്തിക്കുന്ന ചെറിയ മൂളല്‍മാത്രം കേള്‍ക്കാം പിന്നെ പലവട്ടം കേട്ടുതഴബിച്ച അറിയിപ്പുകള്‍ ആകാശസുന്ദരികളുടെ പരിജരണം ഒക്കെ അപേച്ചതീര്‍ക്കുംപോലെ യാനദ്രികമായി കടന്നുപോകും യാത്രയുടെ സൗന്ദൃരൃവും തീ൮തയും വിമാനയാത്രയില്‍ നമുക്ക് നഷ്ടമാവും ആദ്യത്തെ വിദേശയാത്ര സൗദിഅറേബ്യയിലേക്കായിരിന്നു സൗദിയുടെ ജിദ്ദ റിയാദ് ദമാം എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക്‌ എന്റെ സംഭാവനകൾ വിലപ്പെട്ടതാണ്‌ .

{ദേ ഇബടെ :http://en.wikipedia.org/wiki/User:Abdurahman_cheruvil }(ഇത് വായിച്ച് കഴിഞ്ഞപ്പോള്‍ എന്റെ ശരീരത്തിലെ രോമങ്ങളെല്ലാം എഴുന്നേറ്റ് നിന്നു ,,, ഇതാണോ രോമാഞ്ചം )

ഒരാളുടെ ഒരു കൃതി വായിക്കുമ്പോള്‍ അതിന്റെ മറ്റൊരു വശം അല്ലെങ്കില്‍ മറ്റൊരു തീം മനസ്സില്‍ കണ്ട് മറ്റൊരു തരത്തില്‍ എഴുതുന്നതില്‍ ഒരു തെറ്റുമില്ല.എഴുത്തിൽ അപരന്റെ സ്വാധീനം കടന്നുവന്നേക്കാം.ഞാന്‍ തന്നെ പലവാര്‍ത്തകളും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നും അടിച്ച് മാറ്റാറാണ് ഉള്ളത് (ആരും അറിഞ്ഞിട്ടില്ല ഭാഗ്യം)

അബ്ദു റഹ്മാന്‍ചെരുവില്‍ ബൂലോകത്തെ സകലമാന ബ്ലോഗുകളിലെയും ഒരു രചനയെങ്കിലും ഇദ്ദേഹം അടിച്ചു മാറ്റി സ്വന്തമാക്കിയിട്ടുണ്ട്. ഇതാ തെളിവ് സഹിതം നിരത്തുന്നു .

ഉമേഷ്‌ പിലിക്കോട് എന്ന ബ്ലോഗര്‍  9 Sep 2010  ന് പോസ്റ്റിയ ഈ പോസ്റ്റ് 
(http://umeshpilicode.blogspot.com/2010/09/blog-post.html )

മ്മടെ അബ്ദു റഹ്മാന്‍ചെരുവില്‍ 21 Apr 2011 ന് പോസ്റ്റിയിരിക്കുന്നത് 
(http://www.myspace.com/553336019/blog/542716004)28 July 2006 ന്  പാര്‍വതി ത്ന്റെ ബ്ലോഗില്‍ രാധ എന്ന പോസ്റ്റ് ഇട്ടത്
( http://sayahnam.blogspot.com/2006/07/blog-post_115410387070749454.html )


പക്ഷേ അബ്ദു റഹ്മാന്റെ രാധ റിലീസായത് 2011 മാര്‍ച്ച് മാസത്തിലാണ്
(http://abdurahmanc.blogspot.com/2011/03/blog-post_5960.html‌)


അണ്ണന്റെ കളവുമുതലുകളെല്ലാം താഴെ പെട്ടിയില്‍ കാണുന്ന അണ്ണന്റെ ഉടമസ്ത്ഥയിലുള്ള സ്ഥാപന ജംങ്കമങ്ങളില്‍ പലപ്പോഴായി പോസ്റ്റിയിട്ടുണ്ട്
ഫെയ്സ്ബുക്ക്  : http://www.facebook.com/abdurahman.cheruvil
വീണ്ടും ഫെയ്സ്ബുക്ക്  : http://www.facebook.com/profile.php?id=100000625514631
----
ട്വിറ്ററില്‍ : http://twitter.com/#!/cheruvilhouse
----
ബ്ലോഗുകള്‍
http://my.opera.com/cheruvil/blog/
http://www.myspace.com/553336019/blog
http://abdurahmanc.blogspot.com/
----
ഗൂഗിള്‍ പ്രൊഫയില്‍
https://profiles.google.com/u/0/cheruvilabdurahman/
----

ഇതിനെതിരെ എന്ത് ചെയ്യാന്‍ കഴിയും ?
ഈ സംഭവം അതിന്റെ ഗൌരവത്തോടെ തന്നെ കാണണമെന്ന്  ബൂലോക വാസികളുടെ അറിവിലേക്ക്  വേണ്ടി പറയുന്നു .

38 comments:

 1. പിള്ളരേ കൊല്ലണ്ട ...
  കൈയോ കാലോ തല്ലിയൊടിച്ചാമതി

  ReplyDelete
 2. ഉമേഷ്‌: താങ്കളുടെ പ്രൊഫൈല്‍ മോഷണം പോയ വിവരം വ്യാസന സമേതം അറിയിക്കട്ടെ , ദാ http://www.myspace.com/553336019 ഈ ലിങ്കില്‍ പോയാല്‍ കള്ളനെ കയ്യോടെ പിടികൂടാം അദ്ധേഹത്തിന്റെ പ്രൊഫൈലില്‍ താങ്കളുടെ വാക്കുകള്‍ ആണ് . സൈറ്റിലെ മുഴുവന്‍ പോസ്റ്റുകളും മറ്റു ബ്ലോഗുലക്ളില്‍ നിന്നും കട്ടതും !!
  സ്നേഹപൂര്‍വ്വം ഉമേഷ്‌

  ReplyDelete
 3. ഉമേഷിന്റെ ഒക്കെ ഒരു ഭാഗ്യമേ !!
  | @MyDreams

  ReplyDelete
 4. അങ്ങോരെ നല്ല രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ഒരു ശ്രമം കമന്റ്‌ വഴി നടത്തി . ഇട്ടു അര മണിക്കൂറിനുള്ളില്‍ കമന്റ്‌ ഡിലീറ്റ് ആയതു അല്ലാതെ വേറെ ഫലമൊന്നും കണ്ടില്ല !! ഇനി ഇപ്പൊ എന്താ ചെയ്യേണ്ടത് എല്ലാരും പറ !!

  ReplyDelete
 5. Anonymous17:39

  ഈ കള്ളനെ ഞാന്‍ ഫേസ്ബുക്കില്‍ കണ്ടു..സാഹിത്യചോരണം ശിക്ഷാര്‍ഹാമാക്കണം..

  ReplyDelete
 6. കൊള്ളാമല്ലോ പരിപാടി.

  ReplyDelete
 7. http://www.ic3.gov/default.aspx
  http://www.ccc-rac.in/police_stations.htm പരതി കൊടുക്കണം ...

  ReplyDelete
 8. പ്രത്യുല്പതനശേഷി ഇല്ലതാവുമ്പോ അടുത്തവീട്ടിലെ കൊച്ചിനെ കട്ടിട്ടാണെങ്കിലും ചെക്കന്റെ കട്ടിഗ് സെറിമണി(സുന്നത്ത് കല്യാണം) സ്വന്തം വീട്ടില്‍ വെച്ച് അര്‍മ്മാദിച്ച് നടത്തുന്നതില്‍ താങ്കള്‍ക്ക് നാണിക്കാം... ഷെയിം....... ഷെയിം

  ReplyDelete
 9. ഇവനെകൊണ്ട് തോറ്റല്ലോ... ആ കാന്താരി എവിടെ? ലേശം അരച്ചിങ്ങെടുത്തേ... അവന്റെ ആസനത്തില്‍ തേച്ച് കൊടുക്കാം...

  ReplyDelete
 10. Enikk thonnunnath ith idhehathe apakeerthi peduthan aaro manappoorvam fake profile creat cheythathanu ennanu. Adhehathinte profile le about me enna description vayichal ath manasilakum. Aarenkilum swayam ingane apakeerthi peduthumo. Above 80 blogs und idhehathinte peril! Ente blog posts um athil dharalam und. Kattath aarayalum apamanakaram thanne. Mattorale prathi cherkkunnath athilum apamanakaram

  ReplyDelete
 11. ഈ മാന്യദേഹം സൈബര്‍ ലോകത്തെ കള്ളന്‍....!! പാവം ബ്ലോഗ്‌ പോസ്റ്റ്‌ കൊണ്ട് നിറക്കാന്‍ കാട്ടികൂട്ടുന്നതാവും. പക്ഷേ സ്വയം പൊക്കി പൊക്കി ആകാശത്തോളം ഉയരുന്നുണ്ട് അദ്ദേഹം തന്നെ. മലയാളം , അറബി , ഇംഗ്ലീഷ് , തമിഴു എല്ലാ ഭാഷയിലും ബ്ലോഗുണ്ട്ട്ടോ ഈ മാന്യനു.
  കുറച്ചു സമയം കിട്യപ്പോള്‍ എല്ലാം ഒന്ന് നോക്കി. പാവം സ്വന്തം നാടിനെ കുറിച്ച് പറയാനും മറ്റൊരു ബ്ലോഗിലെ അതെ പോസ്റ്റും പടവും ഉപയോഗിച്ചിരിക്കുന്നു. എന്നാലും സഹതപിക്കാം നമുക്ക് ഈ മാന്യന്‍ എഴുതി എഴുതി കക്ഷീണിച്ചു പരനുന്നു :
  "....മരിച്ച് കഴിഞ്ഞാല്‍ പിന്നെയും നമുക്കൊരു ജീവിതമുണ്ടാകുമോ?നാം ഇവിടെ ചെയ്തിട്ടുള്ള കുറ്റങ്ങള്‍ മറ്റൊരു ലോകത്തില്‍ ഏറ്റ് പറയേണ്ടിവരുമോ?മരണമെന്ന് കേള്‍ക്കുമ്പോള്‍ കുറേ നാളായി എനിക്ക് വല്ലാത്ത ഒരു പേടി.ഈശ്വരന്‍ എന്നെ ശിക്ഷിക്കാതിരിക്കില്ല.(http://my.opera.com/cheruvil/blog/?startidx=10)

  എനിക്ക് ഈ പാവതിനോട് പറയാനുള്ളതും ഇതു തന്നെയാണ് .

  ReplyDelete
 12. @ഇസ്ഹാഖ് കുന്നക്കാവ്‌ || ഇനി മൂപ്പര് ആ ബ്ലോഗു കൊണ്ട് ഉദ്ദേശിച്ചത് ... സൈബര്‍ജാലകം പോലെ
  (ചില പ്രത്യേക ബ്ലോഗിലെ പോസ്റ്റ്മാത്രം ഉള്‍പ്പെടുത്തികൊണ്ട് )
  ഒരു അഗ്രഗേറ്റരോ മറ്റോ ആണെങ്കിലോ എന്നാ ഇപ്പൊ എന്റെ സംശയം ..

  ReplyDelete
 13. Anonymous19:24

  This comment has been removed by a blog administrator.

  ReplyDelete
 14. Anonymous19:25

  ഇവന്‍ വെബ്ദുനിയയുടെ ആളാണോ ,

  ReplyDelete
 15. Anonymous19:42

  This comment has been removed by a blog administrator.

  ReplyDelete
 16. Anonymous19:44

  1964 മാച്ച് 3 മലപ്പുറം ജില്ലയില്‍ കണ്ണമംഗലം വില്ലേജ് aഹാജി ചെരുവില്‍, മാധാവ് നബീസഅജ്ജുമ്മ ഞാന്‍ അബ്ദുറഹ്മാന്‍ ചെരുവില്‍ ചേറൂര്‍ G M L P സ്കൂളില്‍ നിന്നും ബിരുദംനേടിയ ശേഷം മൂന്ന്‍ വർഷത്തോളം കേരളത്തിന്റെ അയല്‍സമസ്ഥാനം മായ തമിഴ്നാട് കര്‍ണാടക എന്നീ സ്ഥലങളില്‍ എല്ലാം ജോലി ചെയ്തു ആ ക്കാലത്താണ്‌ എന്റെ യാത്രകളിൽ എയുത്തിന്റെ താല്പര്യം ജനിച്ചത്. 1981ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ് പില്ക്കാലത്ത് എന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ ഞാന്‍ പരിശ്രമിച്ചു. എന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ കൈവന്നത്. 1983-ൽ വിമാന മാര്‍ഗം ആദ്യത്തെ വിദേശയാത്ര നടത്തി. സൗദിഅറേബ്യ യുടെ ജിദ റിയാദ് ദമാം എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക്‌ എന്റെ സംഭാവനകൾ വിലപ്പെട്ടതാണ്‌.
  ഒരു തെരുവിന്റെ കഥയ്ക്ക്‌ ഒരു ദേശത്തിന്റെ കഥയ്ക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ജ്ഞാനപീഠ പുരസ്കാരവും തിരഞ്ഞെടുക്കപെട്ടെ പ്രസിദ്ധ സാഹിത്യ നിരൂപകൻ എന്നുള്ള സർവ്വകലാശാല ഡോക്ടറേറ്റ്‌ നൽകി ആദരിക്കണം എന്നൊന്നും ഞാന്‍ പറയുന്നില്ല ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ പ്രവർത്തനങ്ങളിൽ പങ്കാളിയായിപുറവര്‍ത്തിക്കുക.

  "എയുത്തിന്റെ താല്പര്യം " kandalum mathiyee....

  ReplyDelete
 17. ഇവന്റെ പേസ്റ്റില്‍ കയറി, 'നന്നായിട്ടുണ്ട്! കട്ടതാണല്ലേ..!' എന്നോരു കമന്റിടാന്‍ നോക്കി. പറ്റുന്നില്ല.നമ്മളൊക്കെ ഒരു കമന്റിനു കൊതിച്ചു നടക്കുമ്പോള്‍ ഇവനു കമന്റു വേണ്ട.പിന്നെ എന്തു സായൂജ്യമാണാവോ ഇവനു ബ്ലോഗ് മുതലാളിപ്പണിയില്‍ നിന്നു കിട്ടുന്നത്.

  ReplyDelete
 18. ഇങ്ങനേയും ഒരു ജന്മം എന്ന് കരുതി സമാധാനിക്കാം....എല്ലാവരും നന്നായാൽ പിന്നെയെന്ത് രസം...(നിന്റേത് കക്കാഞ്ഞിട്ടല്ലേ എന്ന് ചോദിക്ക്)

  കായം കുളം ബ്ലോഗ് കൊച്ചുണ്ണി...

  ReplyDelete
 19. ഞാന്‍ എന്തെങ്കിലും പറയണോ?
  മോഷ്ടാവിന്റെ പിടലിക്ക് രണ്ടു അടിയും കൊടുത്തിട്ട്, അവന്റെ ടുണ്ടുടുക്കയും പൊട്ടിച്ചു വിട്ടാലോ????

  ReplyDelete
 20. വെറുമൊരു മോഷ്ടാവായോരെന്നെ നിങ്ങള്‍ കള്ളനെന്നു വിളിക്കല്ലേ ..കള്ളനെന്നു വിളിക്കല്ലേ ...ഹഹഹ

  ReplyDelete
 21. ചെകുത്താന്റെ ഒന്നും അടിച്ചു മാറ്റിയില്ലേ?

  ReplyDelete
 22. Anonymous21:36

  നല്ല പോസ്റ്റായതു കൊണ്ടാകും അയാൾ അടിച്ചു മാറ്റുന്നത് എന്റെ ബ്ലോഗിന്റെ ലിങ്ക് ഒന്നു കൊട് ..ഹ..ഹ ഒരു കാര്യം ചെയ്യ് അയാളുടെ ബ്ലോഗിന്റെ ലിങ്ക് അയച്ചു കൊട്ക്ക് വായനക്കാർക്ക് അവർ അവിടെ പോയി വായിക്കട്ടെ ഹല്ല പിന്നെ!!!!! എഴുതാനൊന്നുമില്ലെങ്കിൽ വല്ല പടവും ഇടാൻ പറ...

  ReplyDelete
 23. @സന്തോഷ്‌ | ഇല്ല !! നമ്മളുടെ ഒന്നും അവന് പോരെന്ന് തോന്നുന്നു !!

  ReplyDelete
 24. എന്ത് ചെയ്യാന്‍ എന്റെ പോസ്റ്റും ഉണ്ട് കേട്ടാ...http://aacharyan-imthi.blogspot.com/2011/01/blog-post.html ഇത് എന്റെ പോസ്റ്റ്

  http://chdeepa.blogspot.com/2011/04/blog-post.html

  ഇത് ലവന്‍ കാറ്റത്തു ..കേട്ടാ

  ReplyDelete
 25. പൂവിന്റെ ജന്‍മമെത്ര ധന്യം
  ഓർമ്മകളും സ്വപ്നങ്ങളും
  ഹരിനാമകീര്‍ത്തനം
  هل تطفئ مياه البحرين نيران فارس
  അശാന്തതകള്‍
  abdulla
  എന്‍റെ - ചിത്രകൂടം
  തെളിനിലാവ്
  പ്രശസ്തരുടെ പ്രണയകാലങ്ങള്‍
  ഇസ്ലാം ശാന്തിയുടെ മതം
  കാമമില്ലാത്ത പ്രണയങ്ങള്‍
  നിശ്വാസം
  എന്റെ പ്രിയതമൻ എനിക്കു വേണ്ടി മാത്രം എഴുതിയ കവിത
  ഭാഷാശോഷണത്തെക്കു...
  ശരഭംഗാശ്രമം
  സങ്കീര്‍ത്തനം
  வித்யாசாகர் பேசுகிறேன்..
  नेताजी सुभाष चन्द्र बोस
  ഭ്രാന്തൻ വരികൾ
  ഡിസംബര്‍ നീ സുന്ദരിയാണ്
  മധുരമൊഴികള്‍
  ഏര്വേശീലോ
  ജ്ഞാനവും കര്‍മ്മവും
  രാമായണം
  valentines day
  മഞ്ഞുകാലത്തെ ഓര്‍മ്മകള്‍
  എന്‍റെ മാത്രം പൂക്കാലം'
  വിശ്വദര്‍ശനത്തില...
  english poems
  മനസ്സിനൊരു അത്താണി
  സാവിത്രി കഥ
  പരദൂഷണങ്ങള്‍
  അരമനവേഴ്‌ചയുടെ ഒരു പഴയ കഥ
  കണ്ണീര്‍കലശമേന്ത...
  നടക്കുന്നകാലം
  സുതാര്യമായിരിക്ക...
  ബുഷ്‌റ - ഓങ്ങല്ലൂര്‍
  തീര്‍ഥയാത്ര
  On this Valentine’s Day
  സ്നേഹപ്രണാമം
  ചോരയിറ്റുന്ന കഠാര
  You are my teacher
  സ്മൃതിനൊമ്പരങ്ങള...
  പ്രണയാതുരമായ ഒരു കൊലപാതകം
  മടങ്ങും മുമ്പേ...
  പ്രിയപെട്ട സരിതക്ക്‌
  കാവ്യരമണീയം എന്റെ കാസര്‍കോട്‌
  പ്രണയ ലേഖനം
  ഷൈന - മരണത്തെ പ്രണയിച്ച പെണ്‍കുട്ടി
  അബ്ദുറഹമാന്‍ ചെറുവില്‍
  പ്രഭാതത്തിന്‍റെ സ്വപ്‌നങ്ങള്‍
  തനിയാവര്‍ത്തനം
  പ്രണയത്തിന്‍റെ കവയിത്രി
  ദിവസങ്ങളെ കുറിച്ചുള്ള വിഹ്വലതകള്‍
  ولاية عهد الامام الرّضا (عليه السلام):
  ഒരു പിറന്നാള്‍ ദിനം കൂടി
  വഴികള്‍ രചിക്കുന്നവര്‍
  ഉതിര്‍ദളങ്ങള്‍
  സീതാ ദേവി സ്വയം വരം
  മുളങ്കൂട്ടങ്ങള്‍...
  ഉണ്ണി നമ്പൂതിരിയുടെ വേളി
  ഇച്ഛാഭംഗത്തിന്റെ വേലിയേറ്റവും
  പെയ്‌ത്‌ തീരാതെ ഒരു പെണ്‍മഴ
  കരിനീലമിഴി
  വിദ്യാമൃതം
  എന്‍റെ ചില നുറുങ്ങു ചിന്തകള്‍
  മാനസിക വികാരത്തിന്റെ സീമയാണ്. സ്നേഹം
  അറിയാതെപോയ പ്രണയം
  ഒരു പെൺപൂവിന്റെ സ്വപ്നം
  About cherur abdurahman cheruvil
  ഇടവഴിയുടെ ഗന്ധം
  http://www.blogger.com/profile/07632475682780735133

  ithikke ivante bloganu muzhuvan kattathano ?? ee swara . sorry cheakuthaneee

  ReplyDelete
 26. ഹ,,ഹ,, ഓന്‍,,, പിരാന്താണെന്നാ തോന്ന്ണത്,,,, ആ,,,ഹമുക്കിനെ കണ്ടുകിട്ടാന്‍ എന്താപ്പൊ വഴി,,,,എന്തായാലും ഓനെ ഒന്നു നോക്കി വെച്ചോളിന്‍,

  ReplyDelete
 27. ചെകുത്താനെ......ഇയാള്‍ മഹാനാണ് ......ഇത്രെയും പോസ്റ്റ്‌ അടിച്ചു മാറ്റുക ...ഹോ ഹൂ
  എന്നിട്ട് എന്റെ ഒരു പോസ്റ്റ്‌ പോലും അടിച്ചു മാറ്റിയില്ലല്ലോ ദുഷ്ട്ടന്‍ ....

  എനിക്ക് തോന്നുന്നു ഇയാളുടെ പേരില്‍ ആരോ .....fake പ്രൊഫൈല്‍ ഉണ്ടാക്കിയതവും
  അല്ലങ്കില്‍ ഇങ്ങനെ ഒന്നും ആരും ഉണ്ടാക്കില്ല

  ReplyDelete
 28. ചെകുത്താനെ.. നീ പേടിക്കേണ്ട അഗ്രിഗേട്ടെര്‍ ഒന്നും അല്ല അങ്ങനെയാണേല്‍ എടുക്കുന്ന ബ്ലോഗിന്റെ ലിങ്ക് വെക്കണം പോസ്റ്റ്‌ അതിലാണ് തുറന്നു വരേണ്ടത് !!

  ReplyDelete
 29. ചെകുത്താനെ
  വിശ്വസിക്കുമോ??
  ഞാന്‍ April 11 തിയതി ഈ ബ്ലോഗ്‌ കണ്ടു പിടിച്ചതാ..
  അന്ന് സിയ യുടെ പോസ്റ്റ്‌ ആണ് ശ്രദ്ധയില്‍ പെട്ടത്.. സിംഹിണിയുടെ ആജ്ഞ
  അന്ന് തന്നെ.. ആ കുട്ടിക്ക് മെയില്‍ അയച്ചു അതിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു..
  പക്ഷെ അന്ന് ഞാന്‍ അറിഞ്ഞില്ല.. ഈ മാന്യന്‍ ഇത്രയും വലിയ ഒരു മാന്യന്‍ ആയിരുന്നെന്നു..

  ശെടാ..
  ഇവനെന്താ എന്റെ ബ്ലോഗ്‌ കണ്ണില്‍ പെടാത്തത്??
  എന്റെ എഴുത്ത് അത്രയ്ക്ക് മോശം ആണോ??

  ReplyDelete
 30. Anonymous16:46

  blog vaayicchu kazhinju lavanum vilichukaanum... "edaa chekuthaaanee...!!!!"

  ReplyDelete
 31. നിങ്ങളുടെ പോസ്റ്റുകള്‍ നഷ്ട്ടപ്പെടാതിരിക്കാന്‍ കോപി എടുത്ത് വെക്കുന്ന ഇദ്ദേഹത്തെ ഇങ്ങനെ തെറി പറയരുന്നത് ശരിയല്ലാ...

  ReplyDelete
 32. മൊത്തം തൊണ്ണൂറോളം ബ്ലോഗുകള്‍!! എങ്ങനെ മെയിന്റെയിന്‍ ചെയ്യുന്നോ ആവോ!!!
  എല്ലാം അടിച്ചു മാറ്റിയവ!! ഫീകരന്‍ തന്നെ ;))

  ReplyDelete
 33. Anonymous16:11

  ഒരു പാവത്തിനെ ഇങ്ങനെ കുരിശില്‍ കയറ്റെനമോ ? അതിനു മാത്രം എന്ത് തെറ്റാണു അവന്‍ ചെയ്തതു . ഇനിയും അവന്‍ കോപ്പി അടിക്കട്ടെ ..... അങ്ങിനെ വിജയിച്ചു ബൂലോക രാജവാക്കട്ടെ, ചെകുത്താന് എന്തിനാണ് അസൂയ .......

  ReplyDelete
 34. ആ നായ്*ന്റെ മോൻ ഗമ്പ്ലീറ്റ് പോസ്റ്റുകളിലും ഓരോ പെൺപിള്ളാരുടെ പടം ഇട്ടിട്ടുണ്ടല്ലോ....അഖിലലോകസ്ത്രീ പീഡകനോ മറ്റോ ആണോ ഇനിയിവൻ?????

  ReplyDelete
 35. ഇവന്‍ മഹാ ചെറ്റ തന്നെ പത്തു ഇരുപത് പോസ്റ്റ് ഞാനിട്ടിട്ടു ഒരെണ്ണം പോലും ഈ നന്ദി കെട്ടവന്‍ മൊഷ്ടിച്ചില്ല എന്നതിലാണു എനിക്കു വിഷമം.

  ഈ പന്നന്റെ മറ്റു ഭാഷാ മോഷണശേഖരത്തില്‍ തെറി വിളിക്കാനുള്ള ഒപ്ഷന്‍ ഉണ്ട്.... വേണ്ടവര്‍ക്കു തെറി അവിടെ ചെന്നു വിളിക്കാം!

  ReplyDelete
 36. നടെശാ കൊല്ലണ്ടാ

  ReplyDelete

അഭിപ്രായം വേണമെന്നില്ല