Apr 7, 2011

ഈ ... സിന്ധു ജോയിയെകുറിച്ച് പറയുകയാണെങ്കില്‍

ദിവസവും പേപ്പറെടുത്താല്‍ എവിടെയെങ്കിലും സാമാന്യം വല്യ അക്ഷരത്തില്‍  സിന്ധു ജോയീ !! സിന്ധു ജോയീ !!  എന്ന് കാണാം എനിക്കറിയില്ല പുള്ളിക്കാരത്തിയെ കുറിച്ച് , അറിയാന്‍ ആഗ്രഹവുമില്ല . പക്ഷേ ഈ ബുദ്ധിജീവികളായ (!) ബ്ലോഗര്‍മാരുടെ ഇടയിലൊക്കെ ഒന്ന് പിടിച്ച് നിക്കണമെങ്കില്‍ നമ്മുടെ ഭാവം എന്തെങ്കിലുമൊക്കെ അറിയുന്നപോലെ ആയിരിക്കണം.



അപ്പൊ കാര്യങ്ങളിലേക്ക് കടക്കാം .


ഈ ചേച്ചി ഉമ്മന്‍ ചാണ്ടി എന്ന് പറയുന്ന ഒരു സഖാവിന്റെ മകളെ പോലെയാണെന്ന് എനിക്കറിയാം .
ഞാന്‍ ഇത് ഒരു ക്യൂബന്‍ വിപ്ലവനോവലില്‍ വായിച്ചതാണ് . പുള്ളിക്കാരിയോട് പാര്‍ട്ടി എന്തോ വല്യ അപരാധം ചെയ്തു എന്ന് പത്രത്തിലൊക്കെ കാണാറുണ്ട് . എന്താണാവോ അത് ?? .

CPM എന്ന സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു പാര്‍ട്ടി കേരളത്തിലുണെന്നും ഈ പാര്‍ട്ടി താന്‍ വിടുകയാണെന്നും കോണ്‍ഗ്രസ്സുക്കാരിയായ സിന്ധു ജോയി പറഞ്ഞതായി കണ്ടു അതാണ് എനിക്കും മനസ്സിലാവാത്തത്  .

ഒരു പാട് കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് സിന്ധു ജോയി എന്ന കുട്ടിയെ കുറിച്ച്  , പോസ്റര്‍ ഒട്ടിച്ചും സമരത്തിന്‌ മുമ്പില്‍ നിന്നും സമരം നയിച്ച കഥ , തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോന്നൊരു സംശയം പിന്നെ ക്രിസ്തുമസ്സിന് പടക്കം പൊട്ടിക്കുമ്പോ (ചിത്രം) ഓലപ്പടക്കമോ മറ്റോ പൊട്ടി കാല് പൊള്ളി എന്നൊക്കെ എനിക്കറിയാം

ബാക്കി വിവരങ്ങളൊക്കെ മല്‍യാളി പയ്യന്‍സ് എഴുതുന്ന വിക്കി പീഡികയില്‍ നിന്ന് ഗടമെടുത്ത് ഇവിടെ ചേര്‍ക്കുന്നു !!
ക്ലിക്കി വലുതാക്കി കാണുക



ചേച്ചി 2009 മുതില്‍ ബ്ലോഗ് എഴുതുന്ന ആളാണ് , ( Wandering feelings of Dr.Sindhu Joy ) ഇനി­യി­പ്പോള്‍ പാര്‍ട്ടി വിട്ടതിനെക്കുറിച്ച് സിന്ധു ജോയി ബ്ലോഗില്‍ ആത്മകഥയെങ്ങാനും  (https://twitter.com/Drsindhujoy/status/55327260168826880 ) എഴുതുമോ എന്ന് കണ്ണില്‍ തേനൊഴിച്ച് .. ഞാനും എന്റെ കൂടെ  ഒരുത്തിയും കൂടിക്കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി .

14 comments:

  1. ഞാനും എന്റെ കൂടെ ഒരുത്തിയും
    അതാരാ ഈ പുതിയ ഒരുത്തി..............

    ReplyDelete
  2. Sindu joy jayikkumo? Ini enganum jayichal chilavu vangikkan marakkanda tto chekuthane:)

    ReplyDelete
  3. Anonymous15:15

    വിദ്യാഭ്യാസയോഗ്യത കണ്ടു ഞെട്ടി...ഇവരാണോ ഇങ്ങിനെയൊക്കെ...?

    ReplyDelete
  4. പൊട്ടത്തരങ്ങള്‍ ഡോട്ട് ബ്ലോഗ്‌ സ്പോട്ട് ഡോട്ട് കോം എന്നാക്കിക്കൂടെ ചെകുത്താന്‍ സാര്‍

    ReplyDelete
  5. ചെറിയൊരു സൌന്ദര്യ
    പിണക്കം ആയിരിക്കും , വിട്ടു കള

    ReplyDelete
  6. അല്ല.. ഇതിപ്പോ എന്താ സംഭവം.. ആരാ ഈ സിന്ധുജോയി.. ഞാന്‍ അറിയേ ഇല്ല :)

    ReplyDelete
  7. Anonymous20:11

    ആരാ ചേട്ടാ ഈ ചിന്ദു ചോയ് എനിക്കും അറിയില്ല

    ReplyDelete
  8. ഇന്നലെ:  'ഉമ്മന് ചാണ്ടീ, താങ്കളും ഒരച്ഛനല്ലേ, താങ്കള്ക്കുമില്ലേ എന്നെപ്പോലെ പെണ്മക്കള്, അവരോട് ഇങ്ങനെ ക്രൂരതകാട്ടിയാല് താങ്കള് പൊറുക്കുമോ'

    ഇന്ന്: 'ഉമ്മന് ചാണ്ടിസാര് എന്നെ മകളെപ്പോലെയാണ് സ്വീകരിച്ചിട്ടുള്ളത്. എന്റെ പിതൃ സ്ഥാനത്താണ് ഉമ്മന് ചാണ്ടിസാര് നില്ക്കുന്നത്.'

    നാളെ: 'ഉമ്മന് ചാണ്ടി.. ഒരു അച്ചനെപ്പോലെ സ്നേഹിച്ച താങ്കള് എന്നോട് ഇത് ചെയ്യാന് പാടില്ലായിരുന്നു. അതുകൊണ്ട് ഞാന് ബി.ജെ.പിയില് ചേരാന് തീരുമാനിച്ചിരിക്കുന്നു.'

    ReplyDelete
  9. Siva22:44

    പേജ് തിരുത്തിയിട്ടില്ല അതാ .... സൈറ്റ് പുതുക്കി പണിതിരിക്കുന്നു

    ReplyDelete
  10. Anonymous16:24

    നിങ്ങള്‍ക്കു പറ്റുമെങ്കില്‍ ചൂരലിനു നാലെണ്ണം കൊടുക്കുക, എന്നാല്‍ നിങ്ങളെ ഞാന്‍ അഭിനന്ദിക്കാം,

    ReplyDelete
  11. ഒരു ചാട്ടത്തിനൊരു വേലികടന്നു.ഇനിയെത്ര വേലി ചാടാനുള്ളതാ...

    ReplyDelete
  12. എവിടെ ചെന്നാലും സിന്ധുജോയി..!!!
    അറിയാന്മേലാത്തോണ്ടു ചോദിക്കുവാ...
    ആരാ ഈ സിന്ധുജോയി....?

    ReplyDelete
  13. രാഷ്ട്രീയ നേരികേടെ, നിന്റെ പേരോ സിന്ധു ജോയ്

    ReplyDelete

അഭിപ്രായം വേണമെന്നില്ല