Apr 9, 2011

അഴിമതി വിരുദ്ധ ദിനം ഒരു റിവ്യൂ

ലോകത്താകമാനമുള്ള ജനങ്ങളില്‍ നാലിലൊരാള്‍ കൈക്കൂലി നല്കുന്നതായി ബെര്‍‍ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ട്രാന്‍സ്പരന്‍സി ഇന്‍റര്‍ നാഷ്ണല്‍എന്ന സംഘടനയുടെ പഠനം. വിദ്യാഭ്യാസം , ആരോഗ്യം , നികുതി മേഖളകളിലാണ കൈക്കൂലി വ്യാപകം. ആഫ്രയ്ക്കന്‍ രാജ്യങ്ങളിലാണ് കൈക്കൂലി കൂടുതല്‍. അവിടെ രണ്ടിലൊരാള്‍ കൈക്കൂലി നല്കുന്നുണ്ട്. തെക്കേ അമേരിയ്ക്കയില്‍ 23ശതമാനവും തുര്‍ക്കിയില്‍ 19ശതമാനവും യൂറോപ്യന്‍ യൂണിയന്‍ വടക്കേ അമേരിയ്ക്ക എന്നിവിടങ്ങളില്‍ അഞ്ചു ശതമാനവുമാണ് കൈക്കൂലിയുടെ കണക്ക്. അഴിമതി വിരുദ്ധ ദിനമായി (വിക്കിപീഡിയ) ഡിസംബര്‍ 9 ആചരിയ്ക്കാന്‍ 2003ല്‍ യുഎന്‍ തീരുമാനിയ്ക്കുകയായിരുന്നു.

ബൂലോകത്ത് മുഴുവന്‍ അഴിമതിയെ കുറിച്ചുള്ള പോസ്റ്റുകളായതുകൊണ്ട് ഈ കഴിഞ്ഞവര്‍ഷത്തെ അഴിമതി ദിനത്തില്‍ അതായത്  2010 ഡിസംബര്‍ 9 ന് ഓണ്‍ലൈന്‍ വാര്‍ത്താമാധമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ ചിലത് ഞാന്‍ തിരഞ്ഞെടുത്തു ....


  1. 2 ജി സ്പെക്ട്രം അഴിമതി : പ്രക്ഷോഭം തെരുവിലേക്ക്
  2. ഭവനവായ്‌പാ അഴിമതി : മൂന്നുപേരെ സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടു
  3. കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റുമാരുടെ നിയമനത്തില് അഴിമതി നടന്നതായി ലോകായുക്ത
  4. മാവേലിക്കര ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ അഴിമതി ഉള്ളതായി പരാതി
  5. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഇംപീച്ച്മെന്റ് നടപടി നേരിടുന്ന കര്‍ണാടക ചീഫ് ജസ്റ്റിസ് പി.ഡി. ദിനകരനു പിന്തുണയുമായി മായാവതി
  6. അഴിമതിക്കേസില്‍ പഞ്ചാബ് നിയമസഭാ സ്​പീക്കറും അകാലിദള്‍ നേതാവുമായ നിര്‍മ്മല്‍ സിങ്ങ് കലോണെതിരെ സി.ബി.ഐ കുറ്റപത്രം ഫയല്‍ ചെയ്തു.

പറയൂ അഴിമതി വിരുദ്ധ ദിനമായി ആചരിക്കാന്‍ യോഗ്യത വേറെയേത് ദിനത്തിനാണ് !!!

11 comments:

  1. പൊതുജീവിതത്തിലെ അഴിമതി തടയാൻ കഴിയും വിധം ജന ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്ന ആവശ്യത്തിന്മേൽ സർക്കാർ ചെവികൊടുക്കാത്തതിൽ പ്രതിഷേധിച്ച് ഡെൽഹിയിലെ ജന്തർ മന്തറിൽ 2011 ഏപ്രിൽ 5 മുതൽ മരണം വരെ ഒരു സാമുഹിക പ്രവർത്തകനും സന്നദ്ധപ്രവർത്തകനുമായ അണ്ണാ ഹസാരെ എന്ന വ്യക്തി നിരാഹാരസമരം ആരംഭിച്ചു. ഗാന്ധിജിയെ പോലെ നിരാഹാര സത്യാഗ്രഹം സമരായുധമാക്കി വിജയിച്ച മറ്റൊരു ജനകീയ നേതാവാണ് ഇദ്ധേഹം . തികഞ്ഞ ഗാന്ധിയൻ കൂടിയായ അണ്ണാ ഹസാരയുടെ ധീരതയ്ക്കു ചെകുത്താന്റെ അഭിനന്ദനങ്ങള്‍ .

    ReplyDelete
  2. Anonymous21:03

    അത് കലക്കി യോഗ്യത വേറെയേത് ദിനത്തിനാണ് !!!

    ReplyDelete
  3. Anonymous21:03

    അത് കലക്കി യോഗ്യത വേറെയേത് ദിനത്തിനാണ് !!!

    ReplyDelete
  4. Siva23:53

    അഴിമതി .. മതി

    ReplyDelete
  5. Azhimathi virudha dinamo? Ha ha..

    ReplyDelete
  6. അവസാൻ ചോദ്യം കലക്കി....

    ReplyDelete
  7. Anonymous23:13

    ഉഗ്രന്‍...നന്നായി...

    ReplyDelete
  8. Anonymous16:15

    ഉഗ്രന് ചെകുത്താന്‍ നന്നായിരിക്കുന്നുറിവ്യൂ ऽऽ

    ReplyDelete
  9. Anonymous17:39

    Well said ...

    ReplyDelete
  10. Anonymous23:02

    She's an upstart and is only bothered about positions. Now lets see what she is gonna do for Kerala, I bet she will be the same tramp!

    ReplyDelete
  11. Anonymous23:02

    യുവ ജനങ്ങളെ നിങ്ങളൊന്നു തിരിഞ്ഞു നോക്കു... ചിന്ദിക്കൂ.. സ്വതന്ത്രമായി ചിന്ദിക്കൂ .... അന്ധമായ രാഷ്ട്രീയ ചിന്ദ അല്പനേരത്തേക്ക് മാറ്റിവച്ച്ചിട്ടു സ്വതന്ത്രമായി ചിന്തിക്കു...

    ReplyDelete

അഭിപ്രായം വേണമെന്നില്ല