Mar 31, 2012

വിളക്കണയ്ക്കൂ ..... എര്‍ത്ത് അവര്‍ വിജയിപ്പീക്കൂ

ആഗോള താപനത്തിന്റെ ഭാഗമായുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായ ബോധവല്‍‌ക്കരണത്തിന്റെ ഭാഗമായി വേള്‍ഡ് വൈഡ് ഫണ്ടിന്‍റെ ആഭിമുഖ്യത്തില്‍, എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ലൈറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്താണ്,ലോകമെമ്പാടും എര്‍ത്ത് അവര്‍ ആചരിക്കുന്നത്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്ന പ്രവര്‍ത്തനങ്ങളിലും ജീവിതശൈലിയിലും മാറ്റം വരുത്താന്‍ ലോകജനതയെ പ്രേരിപ്പിച്ച്, വൈദ്യുതി ഉപയോഗം, വാതകങ്ങളുടെ പുറന്തള്ളല്‍ എന്നിവ കുറയ്ക്കുക വഴി ഭൂമിയെ രക്ഷിയ്ക്കുകയെന്നതാണ്‌ എര്‍ത്ത് അവര്‍ അഥവാ ഭൌമ മണിക്കൂര്‍ യജ്ഞം


 തുടക്കം 2007 ല്‍

ആദ്യത്തെ എര്‍ത്ത് അവര്‍ ആചരണം 2007ല്‍ ആസ്ട്രേലിയയിലെ സിഡ്നിയിലാണ്‌ നടന്നത് . അന്ന് അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകള്‍ 1 മണിക്കൂര്‍ നേരത്തേക്ക് അണച്ച് കൊണ്ട് പൊതുജനവും വ്യവസായ സ്ഥാപനങ്ങളും എര്‍ത്ത് അവര്‍ ആചരിച്ചു. 10% ഊര്‍ജ്ജമാണ് അന്നവിടെ ലാഭിച്ചതായി കണ്ടെത്തിയത് . 


2008 ല്‍

ലോകമെമ്പാടും 35 രാജ്യങ്ങളില്‍ദശലക്ഷം ആളുകള്‍ ഇതില്‍ പങ്കെടുത്തു.


2009 -ല്‍

88 രാജ്യങ്ങളിലെ 4000 നഗരങ്ങള്‍
ഇതില്‍ പങ്കെടുത്തു.

2010 ല്‍
125 രാജ്യങ്ങളിലായി ആയിരക്കണക്കിന് നഗരങ്ങള്‍ ആണ് 2010 -ല്‍ പങ്കെടുത്തത്.

2011 ല്‍

മാര്‍ച്ച്‌ 26 ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെയാണ് ഈ വര്‍ഷത്തെ ഭൌമ മണിക്കൂര്‍ . എല്ലാവരും,ആ സമയത്ത് ഒരു മണിക്കൂര്‍ ലൈറ്റ് ഓഫ് ചെയ്യുന്നതോടെ നമുക്കും ഈ വലിയ സംരംഭത്തിന്റെ ഭാഗമാവാം , ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലുതായ ഈ സന്നദ്ധയന്ജത്തില്‍ , 128 രാജ്യങ്ങളിലെ 4616 പട്ടണങ്ങളില്‍ വസിക്കുന്ന 130 കോടി ജനങ്ങള്‍ പങ്കെടുക്കും.


5 രൂപേടെ ഒരു മെഴുകുതിരി വാങ്ങി മുറിയില് കത്തിച്ച് വയ്ക്കുക , ലൈറ്റ്, ഏ സി , ഫാന്‍ , കമ്പ്യട്ടര്‍ ഫ്രിഡ്ജ് ,മിക്സി , അങ്ങനെ എല്ലാ വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്ത് , ടെറ്സിലോ , ഓട്ടിന്‍പുറത്തോ ചെന്ന് ചന്ദ്രനേം നോക്കി നക്ഷത്രമെണ്ണി കടലേം കൊറിച്ച് ഇരിക്കുക .




അപ്പൊ എല്ലാം പറഞ്ഞപോലെ പങ്കെടുക്കുമല്ലോ



7 comments:

  1. അപ്പൊ എല്ലാം പറഞ്ഞപോലെ

    ReplyDelete
  2. lokam prakaashikkatte....
    aashmsakal.....ente lokam
    nammude lokam.....

    ReplyDelete
  3. Siva12:27

    be a part of earth hour...

    ReplyDelete
  4. അല്ലെങ്കിലും... രാത്രിയുടെ മുക്കാൽ പങ്കും ഞങ്ങളുടെ നാട്ടിൽ പവ്വൌർ കട്ടാ........താങ്കൾ പറഞ്ഞസ്ഥിതിക്ക് അത്രയും നേരം മെയിൻ സുച്ച് ഓഫാക്കിയിടാം..അപ്പൊ എല്ലാം പറഞ്ഞപോലെ.

    ReplyDelete
  5. Anonymous09:22

    വായിച്ചത് മാർച്ച് 27 നു രാവിലേ ആയതു കൊണ്ട് ലൈറ്റ് ഓഫ് ചെയ്യേണ്ട കാര്യം ഓർത്തില്ല. ഇനി കൂട്ടത്തിൽ ഒരു കാര്യവും കൂടി പറയട്ടേ. കഴിഞ്ഞ വർഷം ഈ ദിവസം ഞാനറിയുന്ന ഒരാൾ ലൈറ്റ് ഇടാതെ ബോറടിച്ചപ്പോൾ ഏ സീ ഓൺ ചെയ്ത് വെച്ച് കിടന്നുറങ്ങി....

    ReplyDelete
  6. Anonymous01:22

    chanthu nair paranjathu sharivekkunnu...

    ReplyDelete

അഭിപ്രായം വേണമെന്നില്ല