Feb 21, 2011

ഇസ്ലാം+തീവ്രവാദം= ഇസ്ലാമികതീവ്രവാദം

>
അടുത്തകാലത്ത്‌ വളരെയധികം ചര്‍ച്ചചെയ്യപെട്ടിട്ടുള്ളതാണല്ലോ ഇസ്ലാമിക തീവ്രവാദം ... വായിച്ച് വായിച്ച് മടത്തു (എഴിതിയവര്‍ക്കും മടുത്തുകാണും) . കാലാകാലങ്ങളില്‍ വഴിപിഴച്ച ജനതയെ നേര്‍വഴിക്ക് നടത്താന്‍ അള്ളാഹു നിയോഗിച്ച മതമാണ് ഇസ്ലാം എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത് . ഇത്രയും കാലം ഇസ്ലാം ഒരു മതമായിരുന്നു എന്നാല്‍ അത് ഇന്നൊരു രാഷ്ട്രമായിരിക്കുകയാണ് തീവ്രവാദ രാഷ്ട്രം എന്ന് വേണമെങ്കില്‍ പറയാം നിങ്ങളില്‍ ചിലരൊക്കെ എതിര്‍പ്പ് പ്രകടിപ്പിക്കുമെങ്കിലും പറയാതെ വയ്യ .     പല മത ഗ്രന്ഥങ്ങളും കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളെകുറിച്ച വിശദീകരിക്കുന്നുണ്ട്. അവയില്‍ പലതും മനുഷ്യരുടെ കൈകടത്തലുകള്‍ക്ക് വിധേയമയിരിക്കുന്നു എന്നതുകൊണ്ട്തന്നെ മനുഷ്യത്വ വിരുദ്ധവുമായ പലതും അവയില്‍ കാണാന്‍ കഴിയും.

മതം വളരെ മഹത്താണ് എന്ന് നിങ്ങള്‍ പറയുന്ന നിങ്ങളുടെ വിശ്വാസം ഒരുപക്ഷേ ശരിയായിരിക്കാം പക്ഷേ അത് കൈകാര്യം ചെയ്യുന്ന ചിലര്‍ കുഴപ്പക്കാരാണ് , എന്ന് പറഞ്ഞാല്‍ എതിര്‍ക്കുന്നവര്‍ക്ക് അംഗീകരിക്കുകയേ വഴിയുള്ളൂ . യുവത്വത്തെ വഴി തെറ്റിക്കുന്ന തീവ്രവാദികള്‍ക്കൊപ്പം ചേരരുത് അവരെ സഹായിക്കരുതെന്ന് ഒരു മത നേതാവും ഒരു വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല . അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ വാളെടുക്കുന്നതിനുമുമ്പ് അവരില്‍ ചിലരെങ്കിലും ഒന്ന് ചിന്തിച്ച് നോക്കിയേനേ .

അറബിയിലെ ചൊല്ലാണത്രേ  الخطأ خطأ أيّ كان فاعله (കര്‍ത്താവ്‌ ആരായിരുന്നാലും തെറ്റ് തെറ്റ് തന്നെയാണ്‌.)  ഒരു തെറ്റ് ഉണ്ടായാല്‍ അത്  ചെയ്തവന്റെ ജാതി, മതം, പാര്‍ട്ടി, സാമ്പത്തിക സാമൂഹിക സ്ഥിതി , ഇവയൊന്നും ഒന്നും പരിഗണിക്കാതെ അത്  തെറ്റാണെന്ന് പറയാന്‍ നമുക്ക് കഴിയണം.

ഇസ്ലാം മതത്തില്പെട്ട ഒരുത്തന്‍ തെറ്റ് ചെയ്തതു കൊണ്ട്ല്ല അത് ഇസ്ലാം തീവ്രവാദമായി മാറുന്നത് എന്ന് ആദ്യം മനസ്സിലാക്കുക , തെറ്റ് ചെയ്തവന് മതത്തിനുള്ളില്‍ (രാഷ്ട്രീയമായും) കിട്ടുന്ന സംരക്ഷണവും , അവന്റെ യുക്തിയെ കീഴടക്കിയ മതഗ്രന്ഥത്തിലെ വൈരുധ്യങ്ങളുമാണ് , അല്ലെന്ന് ഒരിക്കലും പറയാനാവില്ല അവയില്‍ ചിലത് :-


സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123 

സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51

അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും. 5-33 

എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ്‌ അവരെ കൊലപ്പെടുത്തിയത്‌. ( നബിയേ, ) നീ എറിഞ്ഞ സമയത്ത്‌ നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ്‌ എറിഞ്ഞത്‌. തന്‍റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.8-17

തീവ്രവാദം ഉള്ളതിനാല്‍‍, അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനു പകരം, എതിര്‍ തീവ്രവാദം ഉണ്ടാക്കുകയാണോ വേണ്ടത് .  ഭീകരവാദത്തിന് അടിത്തറയായി വര്‍ത്തിക്കുന്നതും പ്രവര്‍ത്തിക്കുന്നവരും ഏതെന്ന് തിരിച്ചറിഞ്ഞ് അത് തിരസ്ക്കരിക്കാന്‍ മുസ്ലീം യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്.   ഇവിടെ ഇസ്ലാമിക ബ്ലോഗര്‍മാരായ ചിലര്‍ ഇസ്ലാമിനെ വളരെ മനോഹരമായാണ് ചിത്രീകരിക്കുന്നത് പക്ഷേ നിങ്ങളൊന്നു മനസ്സിലാക്കിയാല്‍ നല്ലത് .....  

ഇവിടെ ഇസ്ലാമിക ബ്ലോഗര്‍മാരായ ചിലര്‍ ഇസ്ലാമിനെ വളരെ മനോഹരമായാണ് ചിത്രീകരിക്കുന്നത് പക്ഷേ നിങ്ങളൊന്നു മനസ്സിലാക്കിയാല്‍ നല്ലത് , മത ഗ്രന്ഥത്തിലെ വൈരുധ്യങ്ങളെല്ലാം വേദപാഠമാക്കി സഹജീവികള്‍കെര്‍തിരേ വാളെടുക്കുന്ന യുക്തിയില്ലാത്തവരും അവരെ വളത്തുന്നവരും സഹായിക്കുന്നവരും നിങ്ങളോടപ്പമുള്ളിടത്തോളംകാലം ഇസ്ലാം തീവ്രവാദം , ഇസ്ലാം തീവ്രവാദമായി തന്നെ നിലകൊള്ളും. 

30 comments:

  1. chekuthan rockzzzz

    ReplyDelete
  2. സൂക്ഷിച്ച് പഠിച്ചാല്‍ എല്ലാ മതങ്ങളും പറയുന്നത് സ്നേഹം തന്നെ എന്നാണ് പൊതുവേപറയുന്നത്
    പക്ഷേ ആരും ശരിക്കു പഠിക്കുന്നില്ലല്ലോ
    ചെകുത്താനുവേണ്ടി ഒരു യുദ്ധവും നടന്നിട്ടില്ല
    ചെകുത്താനുവേണ്ടി ആരും ചോരചിന്തിയിട്ടില്ല
    കൊന്നതും ചത്തുതും മുഴുവന്‍ ദൈവത്തിനുവെണ്ടി
    എന്നിട്ടും ചെകുത്താന്‍ വെറുക്കപ്പ്പെട്ടവന്‍ ....

    ReplyDelete
  3. നിങ്ങള്‍ വളരെ വൈകിപ്പോയല്ലോ ചെകുത്താനെ...
    "എല്ലാ മുസ്ലിംകളും തീവ്രവാദികളല്ല. തീവ്ര വാദികളെ ല്ലാം മുസ്ലിമ്കലാണ്" എന്ന ആപ്ത വാക്യം ഈയിടെയായി മാറ്റി എഴുതിയത് അറിയില്ലേ...? മക്കാ മസ്ജിദ് സംജ്ഹോത എക്സ്പ്രസ്സ്‌, മാലെഗാവ് തുടങ്ങി പല സ്ഫോടനത്തിനു പിന്നിലും മുസ്ലിംകളുടെ പേര് വലിചിഴക്കുകയല്ലാതെ അവരല്ല യഥാര്‍ത്ഥത്തില്‍ അതിനു പിന്നില്‍ എന്ന് തെളിഞ്ഞത് ഈയിടെയാണ്. അന്ന് പോലീസെ തേര്‍വാഴ്ചയില്‍ കൂട്ടിലാക്കിയ നിര പരാധികളായ മുസ്ലിം ചെറുപ്പക്കാരില്‍ പലരും ഇപ്പോഴും ജയിലില്‍... പുറത്തു വന്നവര്‍ക്ക് നഷ്ടപ്പെട്ടതോ? അവരുടെ ജീവിതവും.
    ഏതായാലും എന്‍റെ അഭിപ്രായം ക്രിമിനലുകള്‍ ക്രിമിനലുകള്‍ തന്നെ . അതിനു മതമില്ല. രോഗം അറിഞ്ഞു ചികിത്സിക്കുകയാണ് വേണ്ടത്. അല്ലാതെ എന്ത് കാണ്ടാലും അത് ഇസ്ലാമിക തീവ്രവാദം എന്ന് പറയലല്ല.

    ReplyDelete
  4. Anonymous13:54

    ഇസ്ലാമിനെ തൊട്ട് കളിക്കല്ലേ !!

    ReplyDelete
  5. Anonymous13:55

    ഇസ്ലാമിനെ തൊട്ട് കളിക്കല്ലേ !!

    ReplyDelete
  6. ഇസ്ലാം,ഹിന്ദു,ക്രിസ്റ്റ്യൻ... മതങ്ങൾ....ഒക്കെ നല്ലതാണ്... അതിനെ ദുരുപയൊഗം ചെയ്യുന്ന ചില ചെകുത്താന്മാരാണ്.. നമ്മുടെ പ്രശ്നം,ഒരു സത്യം പറയട്ടെ ലേഖനത്തേക്കാളും എനിക്ക് ‘ക്ഷ’ പിടിച്ച ആ വരികൾ എടുത്തെഴുതട്ടെ“സൂക്ഷിച്ച് പഠിച്ചാല്‍ എല്ലാ മതങ്ങളും പറയുന്നത് സ്നേഹം തന്നെ എന്നാണ് പൊതുവേപറയുന്നത്
    പക്ഷേ ആരും ശരിക്കു പഠിക്കുന്നില്ലല്ലോ
    ചെകുത്താനുവേണ്ടി ഒരു യുദ്ധവും നടന്നിട്ടില്ല
    ചെകുത്താനുവേണ്ടി ആരും ചോരചിന്തിയിട്ടില്ല
    കൊന്നതും ചത്തുതും മുഴുവന്‍ ദൈവത്തിനുവെണ്ടി
    എന്നിട്ടും ചെകുത്താന്‍ വെറുക്കപ്പ്പെട്ടവന്‍ ..“ ഒരു പക്ഷേ എന്റെ സിനിമയിലോ,സീരിയലുകളിലോ ഇതോരു ഡയലോഗായി വന്നാൽ, പകർപ്പവകാശം ഇപ്പോഴേ ഞാൻ വാങ്ങിയിരിക്കുന്നൂ കേട്ടോ.......?

    ReplyDelete
  7. മനുഷ്യര്‍ തെരുവില്‍ മരിക്കുന്നു
    മതങ്ങള്‍ ചിരിക്കുന്നു...

    ReplyDelete
  8. Anonymous15:04

    Dhairyamaayitt Munnoott Poykkoo.I Am a Muslim

    ReplyDelete
  9. ഒരു യഥാര്‍ഥ മതവിശ്വാസിക്ക് തീവ്രവാദിയാകാന്‍ കഴിയില്ല. മുസ്‌ലിം ജനവിഭാഗങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന അമേരിക്കയാണ് ഏറ്റവും ഭീകരനായ തീവ്രവാദി-സ്വാമി അഗ്നിവേശ്‌

    ReplyDelete
  10. Anonymous20:28

    :)

    ReplyDelete
  11. @Shukoor ചെയ്തത് തെറ്റാണെന്ന് സ്വയം അറിവുണ്ടായിട്ടും
    മത ഗ്രന്ഥങ്ങള്‍ നല്‍ക്കുന്ന അല്‍പ്പജ്ഞാനം ഉയര്‍ത്തിപ്പിടിച്ച്
    ഗര്‍വോടെപ്പറയുന്നു ഇതാണ് സത്യം ,ഇത് ശരിയെന്ന്
    പറയുന്നവരെ അറിവില്ലാ പൈതങ്ങളെന്ന് പറയാന്‍ എന്റെ യുക്തിഅനുവധിക്കുന്നില്ല,
    ഞാന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു !!
    ഹിന്ദു + തീവ്രവാദം = ഹിന്ദുതീവ്രവാദം
    ക്രിസ്ത്യന്‍ + തീവ്രവാദം = ക്രിസ്ത്യന്‍തീവ്രവാദം
    ഇസ്ലാം+തീവ്രവാദം= ഇസ്ലാമികതീവ്രവാദം

    ReplyDelete
  12. @Anonymous
    Anonymous മുസ്ലീമണാ പേരും ഈമെയില്‍ വിലാസവും തരൂ
    അപ്പോഴെ ഈ വാച്ചകത്തിന് അര്‍ത്ഥമുണ്ടാവൂ‍ !!
    "Dhairyamaayitt Munnoott Poykkoo.I Am a Muslim"

    ReplyDelete
  13. കുരു + വിള --> കുരുവിള20:58

    പറയാനുള്ളത് എപ്പോഴും തുറന്ന് പറയുക !!

    ReplyDelete
  14. pollunna vishayamaanu

    ReplyDelete
  15. ശിവ08:58

    പ്രശ്നമാണല്ലോ അണ്ണാച്ചി

    ReplyDelete
  16. മതം ഏതു ആയാലും
    മനുഷ്യന്‍ നന്നായാല്‍ മതി ...

    ReplyDelete
  17. Anonymous14:16

    http://accidentaltheologist.com/2010/08/13/quran-quotes-for-bigots-i/

    ReplyDelete
  18. അക്രമം പ്രവര്തിക്കുന്ന്നവന്‍ എന്നില്പെട്ടവനല്ല എന്നൊരു നബി വചനം ഉണ്ട്.വിശുദ്ധ ഖുറാനിലെ വാചകങ്ങളെ സന്ദര്ഭവവും സാഹചര്യങ്ങളും നോക്കാതെ അടര്‍ത്തിയെടുത് അതിന്റെ പേരില്‍ കൊലയ്ക്ക് ഇറങ്ങുന്നവന്‍ സട്യവിസ്വാസി അല്ല.നന്ന്നായി മനസിലാക്കുന്നവന് എല്ലാ മതങ്ങളും നന്മയാണ്.ചെകുത്താന്‍ പറഞ്ഞ ചിലത് സത്യമാണ്.മൌനം ചിലപ്പോള്‍ കുറ്റകരമാണ്.മറ്റു ചിലപ്പോള്‍ വലിയ റെട്ടുമാനെന്നു ഞാന്‍ കരുതുന്നു.നമ്മുടെ മുസ്ലിം പ്രടിനിദീകരണ (?) പാര്‍ടികള്‍ റെരഞ്ഞടുപ്പുകാലത് ബിരിയാണി തിന്നു ആര്ക് കുട്ടനമെന്നു മാത്രം ചര്‍ച്ച ചെയ്യുമ്പോള്‍ നിരക്ഷരരും പാവങ്ങളും കുടില സക്തികളുടെ വലയില്‍ വീണു പോകും.അറിവുള്ളരാന് സമൂഹത്തെ നല്ല വഴിക്ക് നയികേണ്ടത്.അവര്‍ ഇതൊന്നും ഞങ്ങളുടെ കുടുംബ കാര്യമല്ലല്ലോ എന്ന് കരുതി ഇരികുംപോഴാണ് അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും പെരുകുന്നത്.പിന്നെ ഏറ്റവും കൂടുതല്‍ തെട്ടിടരിക്കപ്പെട്ട ഒരു വാക്കാണ്‌ ജിഹാദ്.അത് ഓടിപ്പോയ് എതിരാളിയുടെ തല വെട്ടാനുള്ള ഫോര്‍മുല അല്ല.ശരിയായ രീതിയില്‍ അറിവ് നേടുകയാണ്‌ ജിഹാദിന്റെ ആദ്യപടി.ഒരു ഖട്ടത്തില്‍ പോലും കൊന്നു തള്ളാനുള്ള ആഹ്വാനമല്ല അത്. ഞാന്‍ വലിയ വിശ്വാസി ആണോ എന്നൊന്നും അറിഞ്ഞൂടാ പക്ഷെ അന്ധമായി വിശ്വസിക്കുന്നില്ല എന്ന് തീര്‍ത്തു പറയാം.വളചോടിക്കപ്പെട്ട വാക്യങ്ങള്‍ അക്രമത്തിനായി ഉപയോഗിക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് നബി പറഞ്ഞിട്ടുണ്ട്.അദ്ദേഹം അന്നേ ഇട്ടരം അപകടങ്ങളെ മുന്നില്‍ കണ്ടിരുന്നു എന്നര്‍ത്ഥം.ഖുര്‍ -ആനില്‍ കാരുണ്യത്തിന്റെ മഹത്വട്ടെ വാഴ്ത്തുന്ന അനേകം സൂക്തങ്ങള്‍ ഞാന്‍ കാട്ടി തരാം .പലരും അത് കാണില്ല .കാരണം അവര്‍ അന്വേഷിക്കുന്നത് അതല്ല.പിന്നെ ശിക്ഷ രീതികളില്‍ മനുഷ്യന്റെ കൈ കടത്തല്‍ വ്യക്തമാണ്‌.കാലോചിതമായി ചിതിക്കാന്‍ കഴിയാത്ത മണ്ടന്മാര്‍ കാട്ടികൂട്ടുന്ന പോരാട്റ്റ് എന്ന് ഞാന്‍ പറയും.ഒപ്പം ഇസ്ലാം
    + ,ഹിന്ദു
    +tതീവ്രവാദം,christan +തീവ്രവാദം എന്നോ ഒരിക്കലും ചേരില്ല .കാരണം പരിശുദ്ധമായ ജലം മണ്ണെണ്ണയില്‍ കലരില്ലല്ലോ.അങ്ങനെ പേരിട്ടു വിളിക്കുന്നവരും ടീവ്രടാതെ പ്രോത്സാഹിപ്പിക്കുകയാണ് .അത് ടീവ്രടികലാകട്ടെ,മാധ്യമങ്ങളാകട്ടെ ,ആരുമാകട്ടെ.പിന്നെ ഇസ്ലാമിനെ തൊട്ടു കളിക്കണ്ട എന്നാരോ പറഞ്ഞു എന്തേ ഇസ്ലാമിനെ അറിയുന്നതും അനാചാരങ്ങളെ ചോദ്യം ചെയ്യുന്നതും പിടികില്ലേ അന്ജത.നിങ്ങലെപോലുല്ലവ്രന് ഇസ്ലാമിനെ ചീത്തയക്കുന്നത്.എന്തിനുവേണ്ടിയും വഴക്കുണ്ടാകാനും മരികാനും എളുപ്പമാണ്.ശരിയായ പാതയിലൂടെ വഴി തെറ്റാതെ നടക്കുക പാടാണ് .

    ReplyDelete
  19. പെട്ടെന്ന് ടൈപ്പ് ചെയ്തതിനാല്‍ ധാരാളം അക്ഷര തെറ്റുണ്ട്.ദയവ ചെയ്ത് ക്ഷമികുക.എന്റെയും മെയില്‍ id വേണോ?

    ReplyDelete
  20. “സൂക്ഷിച്ച് പഠിച്ചാല്‍ എല്ലാ മതങ്ങളും പറയുന്നത് സ്നേഹം തന്നെ എന്നാണ് പൊതുവേപറയുന്നത്
    പക്ഷേ ആരും ശരിക്കു പഠിക്കുന്നില്ലല്ലോ
    ചെകുത്താനുവേണ്ടി ഒരു യുദ്ധവും നടന്നിട്ടില്ല
    ചെകുത്താനുവേണ്ടി ആരും ചോരചിന്തിയിട്ടില്ല
    കൊന്നതും ചത്തുതും മുഴുവന്‍ ദൈവത്തിനുവെണ്ടി
    എന്നിട്ടും ചെകുത്താന്‍ വെറുക്കപ്പ്പെട്ടവന്‍ ....“




    ചെകുത്താനാണു ദൈവം..............

    ReplyDelete
  21. ദൈവത്തില്‍ വിശ്വസിക്കുക...മതത്തില്‍ അല്ല..

    ReplyDelete
  22. opopo[o[ikjjjhkj; k;jk;l

    ReplyDelete
  23. ചെകുത്താൻ വല്ലാതെ തെറ്റിദ്ധരിച്ചിട്ടുൺറ്റലോ? പണ്ടെല്ലാം ഒരു ബോംബ് സ്ഫോടനമോ മറ്റോ വന്നാൽ ആധ്യമായി പോലീസ് പിടിച്ചു കൊണ്ടു പോകുന്നത് മുസ്ലിം ചെറുപ്പക്കാരെയായിരുന്നു. എന്നാൽ ആ ചെറുപ്പക്കാരെ വിചാരണപോലും ചെയ്യാതെ തടവിൽ പാർപ്പിക്കാറാണു പതിവ്. മാലേഗോവ് സ്ഫോടനത്തിന്റെ പേരിൽ ഹിന്ദുത്വ (ഒരിക്കലും ഹിന്ദു തീവ്ര വാദികളെന്ന് ഞാൻ ഉപയോഗിക്കില്ല, കാരണം ഹിന്ദുവും ഹിന്ദുത്വവും രണ്ടൂം രണ്ടാണെന്ന് മനസ്സിലാക്കിയബ=വനാണ്‌ ഞാൻ. അവരാണ്‌ നമ്മുടെ മഹാനായ രാഷ്ട്ര പിതാവിന്റെ വിരിമാറിലേക്ക് നിറയൊഴിച്ചവർ. അഥവാ തനി ആർ.എസ്.എസ്) തീവ്രവാദികളെ, എ.ടി.എസ് തലവൻ ഹേമന്ത് കർക്കരെ അറസ്റ്റ് ചെയ്തപ്പോൾ, പിന്നീടുവന്ന മുംബൈ ആക്രമണത്തിൽ അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടൂ. പിന്നീടങ്ങോട്ട് നാം കാണുന്നത്, വഴിക്കു വഴിയായി ഇന്ത്യയിൽ നടന്ന ഒട്ടൂമിക്ക സ്ഫോടങ്ങൾക്കും പിന്നിൽ ഹിന്ദുത്വ തീവ്രവാദികളാണെന്നാണ്‌. 
    വാൽകഷ്ണം: എല്ലാ മുസ്ലിംഗളും തീവ്ര വാദികളല്ല, എന്നാൽ എല്ലാ തീവ്രവാദികളും ഹിന്ദുത്വരാണ്‌. 

    ReplyDelete
  24. Anonymous06:01

    ഹും, കേട്ടിട്ടുണ്ട്......... കേട്ടിട്ടുണ്ട്. തീവ്രവാദത്തിന് ഒരൊറ്റ മതമേ ഉള്ളൂ...... അതാണ് ചെകുത്താന്‍ മതം (എങ്ങെനെയുണ്ട് എന്റെ കണ്ട് പിടുത്തം)

    ReplyDelete
  25. ഫലസ്തീൻ മക്കളെ ചോര കുടിക്കുന്ന ചെകുത്താന്മാർ പോരാളികൾ >>>>>>>>>>>സ്വന്തം മണ്ണിനും മാനത്തിനുമായി പൊരുതുന്നവർ തീവ്രവാദികൾ....................

    അമേരിക്ക ഇറാക്കിൽ ഹോസ്പിറ്റലിൽ ബോബ് ഇട്ടാൽ വിശുദ്ധ യുദ്ധം>>>>>>>>>>>തിരിച്ച് ഒരു വിമാനം പൊട്ടിച്ചാൽ തീവ്രവാദം>>>>


    ബ്ലാക്ക് വാട്ടർ --------വാടക പോരാളികൾ
    ത്വാലിബാൻ-----------തീവ്രവാദികൾ

    പക്ഷേ ലോകത്തിന്റെ പോക്ക് നോക്കു സുഹ്രത്തെ റഷ്യയെ തകർത്ത കുഞ്ഞു സങ്കമാണ് ത്വാലിബാൻ എല്ലാവരും അവരിൽ നിന്നും പഠിക്കട്ടെ>>>>>>>

    ഹിസ്ബുള്ള ഇസ്രായേലിനെ വെള്ളം കുടിപ്പിചു>>>>>>>>


    ഒടുവിൽ അവർക്ക് തന്നെ ആകും വിജയം ഇൻശാ അല്ലാഹ്...............
    ദൈവം പീഡിതരുടെ പ്രാർഥന ധാരാളമായി സ്വീകരിക്കുന്നവനെത്രെ

    ReplyDelete
  26. Anonymous18:15

    ഇസ്ലാം എന്നും ചെകുത്താന്‍ എതിരാണ് ...ഈ ലേഖനം ഒരു വിമര്‍ശനമോ അല്ലെങ്കില്‍ അഭിപ്രായമോ പറയാന്‍ പറ്റാത്ത അത്ര നിലവാരമില്ലാത്ത ഒന്നാണ് ...പിന്നെ ഇസ്ലാമിക ഭീകര വാദമാണോ അതോ വേറെ ഏതെങ്കിലും തീവ്രവാദം നടക്കുന്നുണ്ടോ എന്നത് മലയാള മനോരമയും ,മാതൃഭൂമിയും മാത്രം വായിക്കുന്ന ചെകുത്താന് മനസ്സിലകനമെന്നില്ല ...നിലവാരമുള്ള വേറെ ഏതെങ്കിലും പത്രം വായിക്കുക ....

    ReplyDelete
  27. Anonymous22:28

    "സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക"

    ഇതില്‍ എന്താണ് തെറ്റ്?

    ReplyDelete
  28. Anonymous15:35

    സത്യനിഷേധികള്‍ എന്നാല്‍ മറ്റു മതസ്ഥരല.സത്യം മനസിലായിട്ടും
    ആ സത്യത്തെ നിഷേധിക്കുന്നവരെയാണ് സത്യനിഷേധികള്‍ എന്ന് പറയുന്നത്.

    ReplyDelete
  29. @Suleka... good opinion..
    ഞാന്‍ ഒരു ഹിന്ദു ആണോ മുസ്ലിം ആണോ എന്നെനിക്കു അറിയില്ല കാരണം ഞാന്‍ ഒരു മത ഗ്രന്ഥങ്ങളെയും ഫൊല്ല്വ ചെയ്തല്ല ജീവിക്കുനത് .. അത് കൊണ്ട് തന്നെ ഞാന്‍ കരുതുന്നത് നമ്മുക്ക് മനുഷ്യനെ രണ്ടായി തരാം തിരിക്കാം നല്ലവരെന്നും ചീത്തവരെനും..... ഹിന്ദുവെന്നും മുസ്ലിമെന്നും ച്രിസ്ത്യന്‍ എന്നും വേണ്ടാ... അല്ലെങ്കില്‍ പാവം താടിക്കരെയെല്ലാം പോലീസ്കൊണ്ട് പോകും.... നമുക്കറിയാം അരി വാങ്ങി വെള്ളത്തില്‍ ഇട്ടു തിളപ്പിചാലെ ചോരകൂ ... പ്രാര്‍ത്ഥിച്ചാല്‍ ഒന്നും നടക്കില്ലാ... ഇനി ദൈവം ഉണ്ടെങ്കില്‍ തന്നെ നല്ലത് ചെയ്‌താല്‍ മതി ദൈവം ത്രിപ്തിയായിക്കൊള്ളും...... ഇല്ലാത്ത പയസ ഉണ്ടാക്കി ഹജ്ജിനോ sabarimalayilum പോകണം എന്നില്ലാ.......എന്തിയേ ?????

    ReplyDelete
  30. Anonymous15:51

    എടോ ഇസ്ലാമിക പുണ്യാളന്മാരെ ഇസ്ലാം സ്നേഹികളെ ....
    ഇസ്ലാമിനെ ആരെതിര്‍ത്തെന്നാണ് താന്‍പറയുന്നത്
    നിങ്ങള് പര്‍ദ്ദയിട്ടോ ,തൊപ്പിവച്ചോ നടന്നോ ...
    മറ്റുള്ളവരുടെ നെങ്ങത്ത് കയറണ്ട ...
    പട്ടിച്ചി കളെ ...

    ReplyDelete