Jan 27, 2011

Facebook ല്‍ മഹാത്മാഗാന്ധിക്ക് തെറിവിളികള്‍

നമ്മുടെ രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്ന ഗ്രൂപ്പുണ്ടാക്കാനും തെറിയവിളിക്കാനും ഉപയോക്താകളെ യൂസര്‍മാരെ അനുവദിച്ച  ഫേസ്‌ബുക്കിനെതിരെ ഉത്തര്‍‌പ്രദേശ് പൊലീസ് കേസെടുത്തു. അദ്ദേഹം ഇന്ത്യന്‍  സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്ന ഗ്രൂപ്പും തെറിയഭിഷേകം നടത്താനും ഫെയ്സ്ബുക്കില്‍ 100 റോളം ഗ്രൂപ്പുകള്‍ മത്സരിക്കുന്നു . എന്താണിതിനുപിന്നിലെ ചേതോവികാരമെന്ന് എനിക്ക് മനസ്സിലാവുന്നില്ല .


ഇത് ചോദ്യംചെയ്യാന്‍ മുന്നിട്ടിറങ്ങിയത് അമിതാഭ് താക്കൂറാണ്  Amitabh Thakur

amitabh3.jpg
അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പേജില്‍ എഴുതിയത് FIR about "i hate gandhi" not because they hate or love the Mahatma but because no one has a right to wantonly abuse a dead person in this dirtiest of manners. Is this our culture?എന്നാല്‍ താക്കൂറിനും കണക്കിന്  തെറിവിളി കിട്ടി . ഗ്രൂപ്പ് മെമ്പര്‍മാരുടെ മനസ്സ് മാറ്റാനായി താക്കൂര്‍ നടത്തിയ ശ്രമങ്ങളാണ് പാളിപ്പോയത് . ഇത് കൂടാതെ  ഫേസ്‌ബുക്കിന്റെ കാലിഫോര്‍ണിയ ഓഫീസുമായി ബന്ധപ്പെട്ട താക്കൂറിന് അത്ര തൃപ്തികരമല്ലാത്ത മറുപടിയാണ് ലഭിക്കുകയുണ്ടായത് . ഇതിനെ തുടര്‍ന്ന് ഐ‌പി‌എസ് ഉദ്യോഗസ്ഥനായ താക്കൂര്‍  ലഖ്നൌ പൊലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചിരിക്കുകയാണ് . ഉത്തര്‍‌പ്രദേശ് പൊലീസ് കേസെടുക്കുകയും ചെയ്തു . ‘ഐ ഹെയിറ്റ് ഗാന്ധി’ എന്ന പേരില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കാന്‍ യൂസര്‍മാരെ ഫേസ്‌ബുക്ക് അനുവദിച്ചു എന്നാണ് കേസ് .ഫേസ്‌ബുക്കിനെതിരെ ഉത്തര്‍‌പ്രദേശ് പൊലീസ് തയ്യാറാക്കിയിരിക്കുന്ന എഫ്‌ഐ‌ആറില്‍  . വിവരസാങ്കേതികവിദ്യ  ദുരുപയോഗം ചെയ്യല്‍ , പൊതുശല്യം , സമാധാനം തകര്‍ക്കുന്നതിനുള്ള  മനപൂര്‍വമായ അപമാനിക്കല്‍ , സമൂഹങ്ങള്‍ക്കുള്ളിലെ സ്പര്‍ദ്ധയുണ്ടാക്കല്‍ , ദേശീയ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രസ്താവനകള്‍ മനപൂര്‍വ്വം സ്യഷ്ട്ടികല്‍ , ഭീഷണിപ്പെടുത്തല്‍ ,  എന്നിങ്ങനെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടിട്ടുണ്ട്.
എന്തിനാണ് അദ്ദേഹത്തെ ഇങ്ങനെ അപമാനിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല , വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്കയെ പരാജയപ്പെടുത്തുന്നതിനു നേതൃത്വം നല്‍കിയ വിപ്ലവകാരിയും, രാജ്യതന്ത്രജ്ഞനും യുദ്ധാനന്തരം സ്വതന്ത്ര്യ വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയും പ്രസിഡന്‍റും ആയിരുന്നു.ഹോ ചി മി പറഞ്ഞതുപോലെ
“ ഞാനും മറ്റുള്ളവരും വിപ്ലവനേതാക്കന്മാരായിരിക്കാം പക്ഷേ ഞങ്ങള്‍ എല്ലാവരും തന്നെ ഗാന്ധിയുടെ ശിഷ്യന്മാരാണ്. നേരിട്ടോ അല്ലാതെയോ “



3 comments:

  1. ശിവ10:36

    കഷ്ട്ടം അയാളെയും വെറുതെ വിട്ടില്ല

    ReplyDelete
  2. രാജ്യദ്രോഹികള്‍ .........!!!

    http://mazhamanthram.blogspot.com/

    ReplyDelete

അഭിപ്രായം വേണമെന്നില്ല