Dec 8, 2010

ശ്വേതാമേനോന്റെ മുസ്ലി പവ്വര്‍ *എക്സ്ട്ര*

ലൈംഗികശക്തി വര്‍ദ്ധിപ്പിക്കുന്ന (എന്ന് പറയുന്നു )  മരുന്നായ മുസ്ലി പവര്‍ എക്സ്ട്രയുടെ പരസ്യത്തില്‍ തന്റെ ചിത്രം ഉള്‍‌പ്പെടുത്തിയതിന് നടി ശ്വേതാ മേനോന്‍ പൊലീസില്‍ പരാതി നല്‍‌കി. തന്റെ പുതിയ ചിത്രമായ കയം എന്ന ചിത്രത്തിന്റെ പരസ്യവുമായി, തിരുവനന്തപുരത്ത്, സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്ന കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡിലാണ് ശ്വേതാ മേനോന്റെ പടത്തിനൊപ്പം മുസ്ലി പവര്‍ എക്സ്ട്രയുടെ പരസ്യവും നല്‍‌കിയിരിക്കുന്നത്. ബ്ലൌസും മുണ്ടും മാത്രം ധരിച്ച് ഇരിക്കുന്ന ശ്വേതാ മേനോന്റെ അരികില്‍ മുസ്ലീ പവര്‍ ലൈംഗിക ഉത്തേജന മരുന്നിന്റെ ചിത്രവും നല്‍‌കിയിരിക്കുകയാണ്. ഈ പരസ്യം തിരുവനന്തപുരത്തല്ലാതെ വേറൊരിടത്തും ഇല്ലത്രെ. അതും സെക്രട്ടേറിയേറ്റിന് മുന്നിലാണത്രേ ഈ കൂറ്റന്‍ ബാനര്‍ , അപ്പൊ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ആരായി !!

പരസ്യത്തെക്കുറിച്ച് അറിഞ്ഞ ശ്വേത സുഹൃത്തുക്കള്‍ മുഖേന ഇതിന്റെ ചിത്രവും മറ്റും ശേഖരിച്ചു. തുടര്‍ന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനു പരാതിയും നല്‍‌കിയിട്ടുണ്ട് . ചിത്രത്തിന്റെ ഒന്നോ രണ്ടോ കോപ്പിക്കൂടി അയക്കാത്തതുകൊണ്ട് ആക്ഷന്‍ ഉണ്ടാവില്ലെന്നാ എനിക്ക് തോന്നുന്നത് . ‘ജീവിതം ആസ്വാദ്യമാക്കാന്‍ മുസ്‌ലി പവര്‍ എക്‌സ്‌ട്ര ഉപയോഗിക്കൂ’ എന്നാണ്‌ പരസ്യത്തിലെ വാചകം കേരളത്തിനിപ്പോള്‍ സുപരിചിതമാണല്ലോ . ഇങ്ങിനെയൊരു പരസ്യം വന്നത് തന്നെ അശ്ലീലക്കാരിയാക്കുന്നതിന് തുല്യമാണെന്നും സ്‌ത്രീയെന്ന നിലയിലും കലാകാരിയെന്ന നിലയിലും തന്നെ അപമാനിക്കുന്നതാണ് ‌ ഇതെന്നും ശ്വേത ആരോപിക്കുന്നു.  വനിതാ കമ്മീഷനിലും താര സംഘടനയായ അമ്മയിലും നടി പരാതി നല്‍‌കിയിട്ടുണ്ട്. സമ്മതം കൂടാതെയാണ് തന്റെ ചിത്രത്തിനൊപ്പം ലൈംഗികോത്തേജന മരുന്നിന്റെ പരസ്യം ചേര്‍ത്തതെന്ന് ശ്വേത പരാതിയില്‍ പറയുന്നു.



കയത്തിന്റെ സം‌വിധായകന്‍ അനില്‍ ബാബുവും നിര്‍മാതാവും അറിഞ്ഞുകൊണ്ടാണ് ഈ പരസ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ് ഇപ്പോള്‍  അറിയാന്‍ കഴിയുന്നത്. ലൈംഗികാതിപ്രസരമുള്ള ചിത്രമാണ് കയമെന്നാണ് പോസ്റ്ററുകള്‍ നല്‍‌കുന്ന സൂചന. അങ്ങിനെയുള്ളൊരു സിനിമയുടെ പരസ്യത്തിനൊപ്പം ലൈംഗിക ഉത്തേജന മരുന്നിന്റെ പരസ്യം കൊടുത്താന്‍ രണ്ടിനും നല്ല ‘ ഉത്തേജകമാക്കട്ടെ" എന്നതാണ് ഫ്ലക്സിന് പിന്നില്‍.  അപ്പൊ ഇതും കൂടി കണ്ടിട്ട് പോ !!




3 comments:

അഭിപ്രായം വേണമെന്നില്ല