Dec 4, 2010

തടവുകാരെ നഗ്നരാക്കി വെടിവച്ചു കൊല്ലുന്ന കാട്ടാള നീതി

ശ്രീലങ്കന്‍  യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ തടവുകാരെ സൈനികര്‍ നഗ്നരാക്കി വെടിവച്ചു കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. ചൊവ്വാഴ്ചയാണ് മനുഷ്യ  ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ബിബിസിയുടെ‘ചാനല്‍ 4 ന്യൂസ്’ സം‌പ്രേക്ഷണം ചെയ്തത് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുദ്ധ കുറ്റകൃത്യത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ യുഎന്‍ തയ്യാറെടുക്കുന്നു എന്ന് സൂചന . കണ്ണ് കെട്ടിയ നിലയിലുള്ള നഗ്നരായ ശ്രീലങ്കന്‍ തമിഴരെ പട്ടാളക്കാര്‍ വെടിവച്ചുകൊല്ലുന്നതാണ് ദൃശ്യം.



ചാനല്‍ സം‌പ്രേക്ഷണം ചെയ്ത ദൃശ്യത്തില്‍ ശ്രീലങ്കന്‍ പട്ടാളക്കാരന്‍ കണ്ണുകെട്ടിയ 1 തടവുകാരനെ നിലത്തേക്ക് ഇരുത്തുന്നതും പിന്നില്‍ നിന്ന് വെടിവച്ച് വീഴ്ത്തുന്നതും കാണാം. ഇയാളുടെ മുഖം ക്യാമറയുടെ ഫോക്കസ്സില്‍ അല്ല എങ്കിലും ഫ്രെയിമില്‍ തന്നെ ഉള്ള മറ്റൊരു പട്ടാളക്കാരനെ വ്യക്തമായി കാണാന്‍ സാധിക്കും.രണ്ടാമത്തെ പട്ടാളക്കാരനും മറ്റൊരു തടവുകാരനെ ഇതേ രീതിയില്‍ വെടിവച്ച് കൊല്ലുന്നുണ്ട്. മറ്റു തടവുകാരുടെ മൃതദേഹങ്ങളുടെ നിരയും ദൃശ്യത്തില്‍ വ്യക്തമാവുന്നുണ്ട്.







16 മാസം മുമ്പ് പുറത്തിറങ്ങി വിവാദമായ വീഡിയോ ദൃശ്യത്തിന്റെ വിപുലമായ പതിപ്പാണ് ചാനല്‍ 4 വീണ്ടും സം‌പ്രേക്ഷണം ചെയ്തത്. 26 വര്‍ഷം നീണ്ട് നിന്ന  യുദ്ധം അവസാനിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് നടന്നതാണ് ഈ പൈശാചികമായ നരഹത്യയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . 

5 comments:

  1. ശിവ11:43

    LTTE യുടെ പേരു പറഞ്ഞ് പാവങ്ങളായ തമിഴ് ജനതയെ ഒന്നടന്ഗം ഇല്ലായ്മ ചെയുകയാണ് സൈന്യം ചെയ്യുന്നത് . എന്നാലും ഈ പട്ടാളവും മനുഷ്യരല്ലേ ക്രൂരന്മാര്‍

    ReplyDelete
  2. Anonymous12:16

    WAR never bring Peace.People don't understand that the crimes we do now will keep us haunting till we die.The age of the land u are fighting for existed for 4.54 billion years.Many species has ruled where u are now and many more to come.It will never be urs. Our existence is very very small....60-70 yrs is nothing they why are we doing all these....Is it so tough to live together?

    ReplyDelete
  3. Anonymous12:54

    ഇവരോട് ദൈവം ചോദിക്കും

    ReplyDelete
  4. ഇത് വളരെ ക്രൂരം...

    ReplyDelete
  5. പട്ടാളവും മനുഷ്യരല്ലേ എന്ന ചോദ്യം വേണ്ട.മനുഷ്യനേ ഇത് ചെയ്യൂ.

    ReplyDelete

അഭിപ്രായം വേണമെന്നില്ല