ജര്‍മ്മനിയിലെ തെരുവുകളിലൂടെ ഒരു വാക്കിങ്ങ്
ഗൂഗിള്‍ മാപ്പില്‍ നിന്നും ഗൂഗിള്‍ എര്‍ത്തില്‍ നിന്നുമാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ എന്ന ആശയം ഉടലെടുത്തത് . 360 ഡിഗ്രിയില്‍ ത്രിമാന കാമറകളുടെ സംവിധാനത്തോടെയാണ് നഗര ചിത്രങ്ങള്‍ പകര്‍ത്തുന്നത്. പൊതുജനങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതാണ് സ്ട്രീറ്റ് വ്യൂവെന്ന പരാതി നേരത്തെ തന്നെ ലണ്ടനില്‍ ഉണ്ടായിരുന്നു എങ്കിലും കൂടുതല്‍ നഗരങ്ങളില്‍ സ്ട്രീറ്റ് വ്യൂ വന്നതോടെ പരാതി കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. എല്ലാ പരാതികളെയും നിശബ്ദ്ധമാക്കികൊണ്ട് ഗൂഗിള്‍ ഇതാ ജര്‍മ്മനിയിലെ ഏറ്റവും വലിയ പട്ടണവും തലസ്ത്ഥാനവുമായ ബെര്‍ലിന്‍ അടക്കമുള്ള 19 നഗരങ്ങളുടെ സ്ട്രീറ്റ് വ്യൂ പ്രദര്‍ശനയോഗ്യമാക്കിയിരിക്കുന്നു .
ഇത്തരം ചിത്രങ്ങള്‍ തീവ്രവാദികളും മോഷ്ടാക്കളും ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്. ഒരു നഗരത്തിന്റെ പൂര്‍ണ വ്യക്തത നല്‍കുന്ന സ്ട്രീറ്റ് വ്യൂ നല്ലതിനേക്കാള്‍ ചീത്ത ഉപയോഗത്തിനാണ് പലരും ഉപയോഗപ്പെടുത്തുന്നത്. അതേസമയം,
ഏതെങ്കിലും ചിത്രത്തെ കുറിച്ച് പരാതിയുണ്ടെങ്കില്‍ അധികൃതരെ അറിയിക്കണമെന്നും അത്തരത്തിലുള്ള ചിത്രങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്യുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതി ലഭിച്ച നിരവധി ചിത്രങ്ങള്‍ ഗൂഗിള്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ഇല്ലായ്മ ചെയ്യേണ്ടത് തീവ്ര വാദത്തെയാണ് അല്ലാതെ ഇത്തരം കണ്ടുപിടുത്തങ്ങളെയോ വീഡിയോ ഇത് കണതിന് ശേഷം നിങ്ങള്‍ തന്നെ പറയുക
Größere Kartenansicht
ഹാവൂ ... എന്താ ഞാന്‍ ഈ കാണുന്നത്
ReplyDelete@sumitra പോസ്റ്റ് ഇട്ട് കഴിഞ്ഞില്ല അപ്പോഴേക്കും കമന്റോ .. നന്ദി ...
ReplyDeleteഎന്ത് കണ്ടു എന്നാ ഈ പറയുന്നത്
Thanks google & thanks chekuthan ,
ReplyDeletegreat work ...
nannayirikkunnu pankuvachatinu nani
ReplyDelete