രഹസ്യ വിവരങ്ങളും രേഖകളും പ്രസിദ്ധീകരിക്കുന്ന സ്വീഡന്‍ ആസ്ഥാനമായുള്ള ഒരു അന്തര്‍ദേശീയ സംഘടനയാണ് വിക്കിലീക്സ് വാര്‍ത്തയുടെ ഉറവിടങ്ങള്‍ വെളിപ്പെടുത്തുകയുല്ലെന്നാണ് വിക്കിലീക്സ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ത്ഥരാവുന്നത് . വിക്കിലീക്സിന്റെ വെബ്സൈറ്റ്, 'ദ സണ്‍ഷൈന്‍ പ്രസ്സ്' ആണ് നടത്തുന്നത്. ചൈനീസ് വിമതര്‍ ,പത്രപ്രവര്‍ത്തകര്‍ , ഗണിതശാസ്ത്രഞ്ജര്‍ എന്നിവരും അമേരിക്കന്‍ ഐക്യനാടുകള്‍ ,തായ്വാന്‍ ,യൂറോപ്പ്,ആസ്ട്രേലിയ, തെക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദരും ചേര്‍ന്നാണ് ഈ സംഘടന സ്ഥാപിച്ചെതെന്ന് ഇവര്‍പ്പറയുന്നതെങ്കിലും ഇതിനും രേഖകളോ അവകാശികളോ ഇല്ല .
ആസ്ട്രേലിയന്‍ പത്രപ്രവര്‍ത്തകനും ഇന്റര്‍നെറ്റ് വിദഗ്ദനുമായ ജൂലിയന്‍ അസാന്‍ജെയാണ് വിക്കിലീക്സിന്റെ ഡയറക്ടര്‍. December 2006 ന് തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിക്കിലീക്സ്സിലെ വിവരശേഖരം 12 ലക്ഷം കവിഞ്ഞു എന്ന് വെബ്സൈറ്റില്‍ പറയുന്നത് . 2010 ജൂലൈയില്‍ അഫ്ഗാന്‍ വാറ് ഡയറി എന്ന പേരില്‍ അഫ്ഗാനിലെ യുദ്ധത്തെ കുറിച്ചുള്ള 90,000 ത്തിലധികം വരുന്ന രഹസ്യ വിവരങ്ങളുടെ ഒരു ശേഖരം വിക്കിലീക്സ് പുറത്തുവിടുകയുണ്ടായി അതാണ് വിക്കിലീക്സിന്റെ പ്രശസ്തിയുടെ തുടക്കം . ജൂലിയന്‍ അസാന്‍ജെയ്ക്കെതിരെ നിലവില്‍ ഒരു ലൈംഗികാരോപണകുറ്റം ഉണ്ട് . എന്നാല്‍ ഇത് അഫ്ഗാന്‍ യുദ്ധരേഖകള്‍ വിക്കിലീക്ക്സിലൂടെ പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരമാണെന്നാണ് അദേഹം പറയുന്നത് .
അമേരിക്കയുടെ 30 ലക്ഷത്തോളം നയതന്ത്രരേഖകള്‍ വെളിപ്പെടുത്തുമെന്ന് വിക്കിലീക്സ് പ്രഖ്യാപിച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങളില്‍ അമേരിക്ക നടത്തിയ ഇടപെടലിന്റെയും രാഷ്ട്രീയ അട്ടിമറികളുടെയും കൊലപാതകങ്ങളുടെയും വരെ രേഖകള്‍ വിക്കിലീക്ക്സ് പുറത്താക്കുമെന്നാണ് പറയുന്നത് . കംപ്യൂട്ടര്‍ വിദഗ്ധന്‍ കൂടിയായ അസാഞ്ചെപറയുന്നത് ഇപ്പോള്‍ തന്നെ തന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ തക്രതിയായി നടക്കുന്നുണ്ട് . എന്നാല്‍ ഇതിലൊന്നും പ്രസ്ദ്ധീകരണം നിര്‍ത്തുന്ന പ്രശ്നമില്ലെന്നാണ് വിക്കിലീക്സിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തിയില്‍ നിന്നും മനസ്സില്ലാക്കുന്നത് .
കൂടുതല്‍ രഹസ്യ രേഖകള്‍ പരസ്യപ്പെടുത്താന്‍ 'വിക്കിലീക്‌സ്' ഒരുങ്ങുന്നതിനിടെ ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്കു മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. സഖ്യരാഷ്ട്രങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന് വഴിവെക്കുന്ന തരത്തിലുള്ള രഹസ്യങ്ങള്‍ 'വിക്കിലീക്‌സ്' പുറത്തുവിടാന്‍ സാധ്യതയുണ്ടെന്നാണ് യു.എസ്. വിദേശകാര്യ വക്താവ് പി.ജെ. ക്രൗളി പറയുന്നത്.
ഈ അമേരിക്കയെന്തിനാ ഇങ്ങനെ വിക്കിലീക്സിനെ ഭയക്കുന്നതെന്നാ എനിക്കറിയാത്തത്
വിക്കിലീക്‌സ് :-
വെബ്സയിറ്റ്
ട്വിറ്റര്‍
ഫെയ്സ് ബുക്ക്
ചെകുത്താനെ,
ReplyDeleteഅമേരിക്ക ഓര്‍ത്തില്ല എല്ലാം കാണുന്ന ഒരു "ചെകുത്താന്‍ - വിക്കി ലീക്സ് " പിന്നാലെ ഉണ്ടാവും എന്ന് ! ആത്മാവിനു ഒന്നേ പറയാന്‍ ഉള്ളു ! കക്കാന്‍ അറിഞ്ഞാല്‍ , നിക്കാന്‍ അറിയണം ! അത് അമേരിക്ക ആയാലും, ചെകുത്താന്‍ ആയാലും !
ഒബാമയെ പറഞ്ഞാ നീ വെവരമറിയും
ReplyDeleteമകാനേ ... ഈ കടാപ്പൊറത്ത് കക്കപെറുക്കി നടന്ന
നീ ബ്ലോഗ് തുടങ്ങിയപ്പൊ എന്ത് തോനിയവാസവുമെഴുതാമെന്നോ
ചുമ്മാ ഒരു രസം :)
ReplyDeleteGreat :)
ReplyDeleteപൊട്ടനെ ചട്ടി ചതിച്ചാല്‍ ചട്ടിയെ പൊട്ടി ചതിക്കും
ReplyDeleteഹൊ കഠിനം !! ഈ മലയാളം വായിച്ചാ ......... ഞാന്‍ തെണ്ടും
ReplyDelete