Nov 22, 2010

ഭ്രൂണഹത്യക്കെതിരെ ഒരു വോട്ട്

മിനോസോട്ടയിലുള്ള അലിഷ അര്‍നോള്‍ഡ് 16 ആഴ്ച ഗര്‍ഭിണിയാണ്. അലിഷ അര്‍നോള്‍ഡും ഭര്‍ത്താവ് പീറ്റ് അര്‍നോള്‍ഡും ഗര്‍ഭച്ഛിദ്രം നടത്തണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ കഴിയാതെ വല്ലാതെ വിഷമിക്കുകയാണ് . അലിഷയുടെ ഭ്രൂണത്തിനെ  “ബേബി വിഗ്ഗിള്‍സ്” എന്ന് പേരിട്ട് വിളിക്കുകയാണ് ഇവര്‍ . ഈ ഭ്രൂണത്തെ നശിപ്പിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് ഇരുവരും .

ഇങ്ങനെയാണ് ഐ .ടി സ്ത്ഥാപനത്തില്‍ ജോലിചെയുന്ന ദമ്പതിമാര്‍ ഈ ആശയക്കുഴപ്പത്തിന് വ്യത്യസ്ത്ഥമായ ഒരു രീതി തെരഞ്ഞെടുത്തത് . ‘
ബെര്‍ത്ത്‌ഓര്‍നോട്ട് ഡോട്ട് കോം’ എന്ന പേരില്‍ ഒരു സൈറ്റ്

തുടങ്ങി അതിലൂടെ ഒരു അഭിപ്രായ വോട്ടെടുപ്പു തുടങ്ങി . സെപ്തംബര്‍ 28 ന് ആണ് ഇവര്‍ ആദ്യമായി  ‘ബെര്‍ത്ത്‌ഓര്‍നോട്ട് ഡോട്ട് കോം’ ല്‍ ബേബി വിഗ്ഗിള്‍സിനെ കുറിച്ചുള്ള ലേഖനമിട്ടത്. അതേ ദിവസമായിരുന്നു അലിഷ ഗര്‍ഭിണിയാണെന്ന് ഗര്‍ഭ പരിശോധനയില്‍ സ്ഥിരീകരിച്ചത് .  പോലെ ഭ്രൂണത്തിന്റെ ചിത്രങ്ങളും വളര്‍ച്ചാ വിവരങ്ങളും മറ്റും ബെര്‍ത്ത്‌ഓര്‍നോട്ട് ഡോട്ട് കോം’ ല്‍  ക്രത്യമായി പോസ്റ്റ് ചെയ്യുന്നുണ്ട്.

വോട്ടിംഗില്‍ പ്രതികരിച്ച
41.51% (166,548 votes) ഗര്‍ഭച്ഛിദ്രത്തിനെ എതിര്‍ത്തവരും  58.49% (234,681 votes) ശതമാനം  അനുകൂലിച്ചവരുമാണ്‍. എന്താണ് വോട്ടര്‍മാര്‍  ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നതെന്ന് ആര്‍ക്കും ആറിയില്ല .ഡിസംബര്‍ ഏഴ് വരെ വായനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നല്‍കിയിട്ടുണ്ട്. ഈ വോട്ടിങ്ങും വെബ്സൈറ്റും എല്ലാം പ്രശസ്തിയിലേക്കുള്ള കുറുക്കുവഴിയാണെന്ന് ചിലര്‍ പറയുന്നു .

ഭ്രൂണഹത്യയുടെ ക്രൂരമുഖം അറിയാതെയായിരിക്കാ ഇവര്‍ ഈ സൈറ്റ് ഉണ്ടാക്കിയത് www.abortionno.org കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് കാണാം . ഈ പോസ്റ്റില്‍ നിങ്ങള്‍ കമന്റിയില്ലെങ്കിലും സുഹ്രത്തുകള്‍ക്ക് ഷെയര്‍ ചെയ്യുക വോട്ട് ചെയ്യാന്‍ പറയുക സമൂഹത്തിന് കളങ്കമായ പെണ് ഭ്രൂണഹത്യ  ഇല്ലാതാക്കണം .

5 comments:

  1. ശിവ11:14

    വേട്ടിട്ടു .. ഇനിയെല്ലാം അവര് തിരുമാനിക്കട്ടെ

    ReplyDelete
  2. Anonymous15:12

    my vote is Abort it

    ReplyDelete
  3. aneesh kumar20:49

    Are you people nuts?? What kind of mother are you going to be when you seem it is admirable to let faceless people on the fucking internet decide if you abort or not? There is a special place in hfor both of you for even doing this, abortion or not.

    ReplyDelete
  4. എല്ലാം പ്രശസ്തിയിലേക്കുള്ള കുറുക്കുവഴിയാണെന്ന് ചിലര്‍ പറയുന്നു

    ReplyDelete

അഭിപ്രായം വേണമെന്നില്ല