Nov 18, 2010

ദിലീപിനെയും കാവ്യയേയും ആരും സംശയിക്കരുത് ... പ്ലീസ് !!


എനിക്ക് മണിയെപ്പോലെയും നാദിര്‍ഷയെപ്പോലെയും സുദൃഢമായ സ്നേഹബന്ധമാണ് ആ കുട്ടിയുമായുള്ളത്. കുടുംബത്തിലെ മൂത്തയാളോടെന്നപോലെ എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്. പതറിപ്പോകുന്ന നിമിഷങ്ങളില്‍ അവള്‍ എന്നോടും മഞ്ജുവിനോടുമാണ് ഉപദേശം തേടുന്നത്. ലോകം  മുഴുവന്‍ തെറ്റിദ്ധരിച്ചാലും അവളെ കൈവിടാന്‍ ഞങ്ങള്‍ ഒരുക്കമല്ല.



പറയുന്നത് മലയാളസിനിമാതാരം ദിലീപാണെങ്കില്‍ പിന്നെ  ആ കുട്ടി ആ കുട്ടി എന്ന് പറയുന്നത് കാവ്യാമാധവനെ കുറിച്ചായിരിക്കും എന്നെല്ലാവര്‍ക്കും അറിഞ്ഞിരിക്കുമല്ലോ . ഇല്ലെങ്കില്‍ അത് തന്നെ .കാവ്യാ മാധവനെ കൈവിടാന്‍  താനും മഞ്ജുവാര്യരും ഒരുക്കമല്ലെന്ന് ദിലീപ് പറയുന്നത് . താനും മഞ്ജുവും കാവ്യയ്ക്ക് സാന്ത്വനമാകുന്നിടത്തോളം അവളുടെ ദുഃഖങ്ങളും പ്രയാസങ്ങളും തങ്ങളുടേതുകൂടിയാണെന്നും ദിലീപ് പറയുന്നു. മൂന്ന് ദിവസം മുമ്പ് സംഘടിപ്പിച്ച വാരിക അഭിമുഖത്തിലാണ് മൂപ്പര് കാര്യം വ്യക്തമാക്കിയിരിക്കുന്നത് .

കാവ്യ ഭര്‍ത്താവിനെ വിട്ട് നാട്ടിലേക്ക് മടങ്ങുകയാണെന്നു പറഞ്ഞപ്പോള്‍ ഞാനും മഞ്ജുവും അവളെ വഴക്കുപറഞ്ഞു. ‘ നിങ്ങള്‍ പോലും എന്നെ മനസിലാക്കുന്നില്ലല്ലോ’ എന്ന് കാവ്യ കരഞ്ഞുകൊണ്ടു ചോദിച്ചപ്പോള്‍ സത്യത്തില്‍  അവളുടെ സങ്കടം മനസിലായത്

കാവ്യ വിദേശത്തായിരുന്നപ്പോള്‍ ദിവസവും ഞാന്‍ അവളുമായി ചാറ്റ് ചെയ്യുമായിരുന്നു എന്ന ആരോപണം കേട്ടപ്പോള്‍ മഞ്ജു പൊട്ടിച്ചിരിച്ചുപോയി. ഈയിടെ ബ്ലാക് ബെറി ഫോണ്‍ വാങ്ങിയതിനുശേഷമാണ് ഒരു ഇ മെയില്‍ അയയ്ക്കാന്‍ പോലും ഞാന്‍ പഠിച്ചത്.
വാക്കുകള്‍ സൂക്ഷിച്ച് വായിച്ചാല്‍ മനസ്സില്ലാവും ദിലീപ് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് . പക്ഷേ ഇടയ്ക്ക് മഞ്ചുവിനെ കൂട്ടുപിടിച്ചപ്പോഴാണ് അത് സഹോദര - സഹോദരീ സ്നേഹത്തിന്റെ കഥ പറയുന്ന സത്യന്‍ അന്തിക്കാട് സിനിമപോലെ ആയിതീര്‍ന്നു . എനിക്ക് കാവ്യയോട് ഇതേ പറയാനുള്ളൂ ..  എല്ലാം തുറന്ന് പറയണം നിന്റെ പാപ്പിച്ചായനല്ലിയോടീ ... മഞ്ചുചേച്ചി കൂടി സമ്മതിച്ച സ്ത്ഥിക്ക് ഇനി ഒന്നും നോക്കണ്ട . മറ്റുള്ളവരുടെ വായടപ്പിക്കാന്‍ നോക്കിയാല്‍ നടക്കത്തില്ല

ഇതിപ്പൊ നയന്‍താര  റംലത്തിനെ അക്കാ അക്കാ എന്ന് വിളിച്ച് പ്രഭുദേവയെ അടിച്ചെടുത്ത പോലാവരുത് . സൂക്ഷിച്ചാല്‍ നല്ലത് മഞ്ചുവാര്യരേ .. എന്നാണ് ഗോസിപ്പുക്കാര് പറയുന്നത് .

5 comments:

  1. Anonymous09:13

    എന്തിനാ വെറുതെ !

    ReplyDelete
  2. Anonymous09:55

    ചെകുത്താന്റെ ഓരോ കണ്ടുപിടുത്തങ്ങള്‍ . ഈശ്വരാ ഇ ചെകുത്താന് നല്ലത് തോന്നിക്കണേ ....

    ReplyDelete
  3. ശിവ11:55

    ഇന്നലെ വരെ ഞാന്‍ അറിയാതെ സംശയിച്ചുപോയി !!!

    ReplyDelete
  4. സൈബര്‍ ലോ ഏതാണെന്ന് അറിയാമായിരിക്കും അല്ലെ ചെകുത്താന്റെ കാര്യം പോക്കാ

    ReplyDelete
  5. @പഞ്ചാരക്കുട്ടന്‍ നന്ദി ... കാരണം പേടിയുണ്ടേ !!!

    ReplyDelete

അഭിപ്രായം വേണമെന്നില്ല