Oct 14, 2010

ന്നാലും എന്റെ ഷുക്കുറേ .. മതമെന്നത് യഥാര്‍ത്ഥത്തില്‍ സ്നേഹം മാത്രമാണെന്ന്

"മതം സ്നേഹമാണ് എന്നാഹ്വാനം ചെയ്യുന്നതിന് പകരം  അന്ധരായ ഏതാനും കാപാലികര്‍ താങ്കളോട് അതിനു ആയുധം കൊണ്ട് മറുപടി പറഞ്ഞു. താങ്കള്‍ അപഹസിച്ച മതത്തിലെ ഭൂരിപക്ഷം പേരും സ്നേഹവും സഹിഷ്ണുതയും
നെഞ്ചിലേറ്റിയവരാണ്. "


ബാക്കിവരുന്ന ന്യൂനപക്ഷം മാത്രം മതി ഷുക്കൂറേ ..ക്രമസമാധാനം തകര്‍ക്കാന്‍ അക്രമങ്ങളഴിച്ചുവിടാനും ,ബോബുവയ്ക്കാനും, മതത്തിനു വേണ്ടി വാളെടുക്കാനും

അത് കൊണ്ട് താങ്കള്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ അവര്‍ ദുഖിക്കുകയും ദുഷ്ട പ്രവൃത്തിയെ അപലപിക്കുകയും ചെയ്തു. സ്നേഹം അജയ്യമാണെന്ന് അവര്‍ മനസിലാക്കുന്നു. താങ്കളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി രക്തം നല്‍കാന്‍ പോലും വിശാലമാണ് അവരുടെ മനസ്സ്.ജോസഫ് മനസ്സിലാക്കുക.

ഈ പറയുന്ന അവരും അവര്‍വിശ്വസിക്കുന്ന മതഗ്രന്ഥങ്ങളും ,ആരാധിക്കുന്ന മത പണ്ഡിതരും തന്നെയാണ് ആ ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നത്.

സൂക്ഷിച്ചു പഠിച്ചാല്‍ മതമെന്നത്  യഥാര്‍ത്ഥത്തില്‍ സ്നേഹം മാത്രമാണെന്ന് ആര്‍ക്കും മനസിലാക്കാം. ഏതൊരു തത്വ സംഹിതയും അനുയായികളാല്‍ വികൃതമാക്കപ്പെടുന്ന കാലത്ത് പ്രവൃത്തികള്‍ കണ്ടു തെറ്റിദ്ധരിച്ചു പോകാന്‍ എളുപ്പമാണ്.  അതിനാല്‍ മുന്‍വിധി  മൂലം അപഹസിക്കാന്‍ ശ്രമിക്കാതെ   മതങ്ങളുടെ ഉള്ളിലെ സത്തകള്‍ കാണാന്‍ ശ്രമിക്കുക.

ഇസ്ലമിന്റെ ഉള്ളിലെ സത്തകള്‍ കണ്ട് മനസ്സില്ലാക്കിയിട്ടുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ ഞാന്‍ കണ്ടതില്‍ വച്ച് ആ സത്ത നന്നായി മനസ്സില്ലാക്കിയത് ഇദേഹമാണ്  അതിന്റെ ഗുണം കാണാനുമുണ്ട്.                                                                                                                                                                       

3 comments:

  1. അപ്പൊ എല്ലാം പറഞ്ഞപോലെ

    ReplyDelete
  2. നന്നാകുന്നുണ്ട് ശ്രമിച്ചാല്‍ ഇനിയും നന്നാക്കാന്‍ സാദിക്കും

    ReplyDelete
  3. ചെകുത്താന്റെ ചിത്രം കൊള്ളാ‍ാം :)

    ReplyDelete

അഭിപ്രായം വേണമെന്നില്ല