മദ്യപിച്ച് റെയില്‍വെ പ്ലാറ്റ്‌ഫോമില്‍പ്പോലും കയറാന്‍പ്പാടില്ലെന്ന് റെയില്‍വെപ്പോലീസ്. മദ്യപിച്ച് തീവണ്ടിയില്‍ കയറുന്ന യാത്രക്കാര്‍ക്കാരുടെ ടിക്കറ്റ് റദ്ദാക്കി കേസെടുക്കാനാണത്രേ തീരുമാനം. കുറ്റം തെളിഞ്ഞാല്‍ ആറുമാസം തടവോ അഞ്ഞൂറുരൂപ പിഴയോ ആണ് ശിക്ഷ. റെയില്‍വെ ഉദ്യോഗസ്ഥരാണ് പിടിയ്ക്കപ്പെടുന്നതെങ്കില്‍ ഒരു വര്‍ഷമാണ് തടവ്.
തീവണ്ടികളിലും റെയില്‍വേ സ്‌റ്റേഷനുകളിലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ കൂടുതലും മദ്യലഹരിയിലാണ് നടക്കുന്നതെന്ന് ആര്‍. പി. എഫ് തിരുവനന്തപുരം യൂണിറ്റ് അടുത്തയിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വെ പൊലീസ് ഈ തീരുമാനമെടുത്തതെന്നാണ് പറയുന്നത്.
എന്ത് കോപ്പിലെ പഠനമാണെടാ
ചെറ്റകള് പാലസ് ഓണ്‍ വില്‍പോലുള്ള മദ്യം വിളബുന്ന റൈയില്‍ സര്‍വീസുകള്‍ നടത്തുന്ന റയില്‍വേയാണ് കേരളത്തിലെ എന്നെപോലുളള പാവപ്പെട്ട കുടിയന്മാര്‍ക്ക് 2 പെഗ്ഗ് മദ്യം കഴിച്ച് റിലാക്സായി യാത്ര ചെയ്യാനുള്ള സൌകര്യം എടുത്തുകളഞ്ഞത്. അല്ല ട്രൈനില്‍ സ്ത്രീകളെ ശല്യംചെയ്യുന്ന, പിടിച്ചുപറി നടത്തുന്ന ഭൂരിപക്ഷം പേരും മദ്യപിക്കുന്നെങ്കില്‍ മദ്യപിച്ച് മാന്യന്മാരായി യാത്രചെയ്യുന്ന ന്യൂനപക്ഷം എന്ത് തെറ്റ് ചെയ്തു ...
ട്രെയിനില്‍ മദ്യപിച്ച് യാത്രചെയ്യണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഓരോ ട്രൈനിലും 2 കമ്പാര്‍ട്ട്മെന്റുകള്‍ വീതം മാറ്റിവെയ്ക്കാം. കൂടിയ ടിക്കറ്റ് നിരക്കും വാങ്ങിക്കോ കുഴപ്പമില്ല. മദ്യപിച്ചവര്‍ മറ്റ് കമ്പാര്‍ട്ട്‌മെന്റുകളില്‍ കയറിയാല്‍ പിഴയും വാങ്ങിക്കോ കുഴപ്പമില്ല . എന്താ സാധിക്കുമോ ??? ഞങ്ങള്‍ മദ്യപിച്ചാല്‍ പെണ്ണുങ്ങളെ കയ്യറിപിടിക്കാത്ത, ആരുടേം മാലപൊട്ടിക്കാന്‍ ശ്രമിക്കാത്ത മാന്യന്മാരായ കുടിയന്മാര് തയ്യാറാണ്
[അല്ലെങ്കിലും കുടിയന്മാര്‍ക്കിവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ]
അല്ലെങ്കിലും കുടിയന്മാര്‍ക്കിവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ
ReplyDeleteയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരളത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു ...മദ്യം നിര്ധിച്ചതിനു പുറമേ ഇഞ്ചി മുട്ടായി , നാരങ്ങ മുട്ടായി , കോലുമുട്ടായി ,ജീരകമുട്ടായി എന്നീ മാരക സാധനങ്ങളും നിരോധിച്ചിട്ടുണ്ട്... സ്ത്രീകളുടെ സുരക്ഷ്ജ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണിത് ... അവ പരിശോധിക്കുന്നതിനു വേണ്ടി എല്ലാ യാത്രക്കാരുടെയും വായില്‍ നോക്കാന്‍ മതിയായ പോലീസുകാരെ നിയമിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു ...
ReplyDeleteറെയില്‍വെ നടപടിയും, നമ്പൂതിരി ഫലിതവും
ReplyDeleteമുകളില്‍ കൊടുത്ത പോസ്റ്റ് ഒന്ന് വായിച്ച് നോക്ക്.
ഉഗ്രന്‍ :)
Deleteഅല്ലെങ്കിലും കുടിയന്മാര്‍ക്കിവിടെ ചോദിക്കാനും പറയാനും ആരും ഇല്ല, പാവങ്ങള്‍! ഹ്ഹ്ഹ്ഹ്
ReplyDeleteഅതെന്നെ പ്രശ്നം ..ചോയിക്കാനും പറയാനും ആരുമില്ലാന്നെ.
ReplyDeleteകള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലട മന്നാ -
ReplyDeleteഎള്ളോളം ഉള്ളില്‍ ചെന്നാല്‍ ഭൂലോകം തരികിടമറിയും.
പാവം റെയില്‍വെയും , കേരള സര്‍ക്കാരും അതറിയുന്നില്ലല്ലോ ......മണ്ട ശിരോമണികള്‍ .
മദ്യകേരളക്കാർക്കിട്ട് ഒരാപ്പടിച്ചിരിക്കുകയാണല്ലോ ഇമ്മടെ കേരള റെയിവേപോലീസ്...അല്ലേ ഭായ്
ReplyDeleteകാമവെറിപൂണ്ട ഒരു റെയില്‍വെ ഉദ്യോഗസ്ഥന്‍ ഈയിടെ ട്രെയിനിലെ ഒരു സ്ഥിരം യാത്രിക്കാരിയോട് നടത്തിയ പരാക്രമത്തിന്റെ ബാക്കിപത്രമാണ് റെയില്‍വെയുടെ ഈ പുതിയ നിയമം. കുറ്റകൃത്യങ്ങള്‍ കാര്യകാരണ സഹിതം റിസര്‍ച്ച് നടത്തിയതിന്റെ അടിസ്ഥാനത്തിലായിരിക്കും എന്ന് ജനങ്ങള്‍ക്ക് തോന്നും റെയില്‍വെയുടെ ഈ തുഗ്ലക്ക് പരിഷ്ക്കാരം നടപ്പാക്കുന്നതു കണ്ടാല്‍. എന്നാല്‍ വേട്ടപ്പട്ടിയെ വിട്ടയച്ചുകൊണ്ട് ഇരയെ ഹിംസിക്കാനൊരുങ്ങുന്ന റെയില്‍വെ രാജാക്കന്മാരെ നമുക്ക് എങ്ങനെ ബഹുമാനിക്കാനാവും. പക്ഷെ പ്രതികരണശേഷിയുള്ള നമ്മള്‍ ഇത്തരം പൊറാട്ട് നാടകങ്ങളെ കുറിച്ചെഴുതുമ്പോള്‍ സദാചാര പോലീസുകാരായ കുറേ മലയാളികളെങ്കിലും വീറോടെ വാദിക്കാന്‍ വരും. അയ്യോ, കള്ളുകുടിയന്മാരാണ് ഈ നാട്ടിലെ ശാപം എന്ന മട്ടില്‍... ശരിയായിരിക്കാം അവരുടെ വീടുകളില്‍, അടുപ്പെരിയാതിരുന്നതിനും, അമ്മയേയും, പെങ്ങളേയും ഉപദ്രവിച്ചതിനും അവരുടെ പിതാക്കന്മാര്‍ കാരണഭൂതരായ് വര്‍ത്തിച്ചീട്ടുണ്ടാവാം. അതില്‍ നിന്നും ഉത്ഭവിക്കുന്ന മാനസികഭാവം അവരെ മറിച്ച് ചിന്തിക്കുവാന്‍ അനുവദിക്കുന്നുണ്ടാവില്ലതാനും. നമുക്കാ വേദനയും തിരിച്ചറിയാം. എന്നീട്ട് നമുക്കൊരുമിച്ച് പറയാം, “മദ്യപിച്ചാലും ഇല്ലെങ്കിലും ഒരു സ്ത്രീയേയോ, പുരുഷനേയോ, റെയില്‍വെ യാത്രക്കിടയില്‍ മാത്രമല്ലാ, ഒരു യാത്രക്കിടയിലും, വഴി നടക്കുമ്പോഴായാലും പീഡിപ്പിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമില്ല. അങ്ങനെ ചെയ്യുന്നവരെ തുറുങ്കിലടയ്ക്കാന്‍ ഈ നാട്ടില്‍ പുതിയ നിയമത്തിന്റെ ആവശ്യമില്ല... ഇനി നാളെ റെയില്‍യാത്രയ്ക്കിടയില്‍ ഏതെങ്കിലും ഒരു ഞരമ്പുരോഗി ഒരു സ്ത്രീയെ അപമാനിക്കുകയും, അവന്‍ അങ്ങനെ പെരുമാറുന്നതിനു മുമ്പ് തൈരു കൂട്ടി ഊണു കഴിക്കുകയും ചെയ്തീട്ടുണ്ടെങ്കില്‍ റെയില്‍വെ മറ്റൊരു പുതിയ നിയമം ഇറക്കിയേക്കാം. റെയില്‍വെ യാത്രയ്ക്കിടയില്‍ തൈരു കൂട്ടുന്നതും, തൈരു കൂട്ടിയവര്‍ പ്ലാറ്റുഫോമില്‍ കയറുന്നതും ശിക്ഷാര്‍ഹമായിരിക്കും.. എന്ന് അതീവ ബുദ്ധിശാലികളായ റെയില്‍വെ ഉദ്യോഗസ്ഥര്‍”....
ReplyDeleteഈശ്വരോ രക്ഷതു! എന്ന് മാത്രം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടെ.. ചെകുത്താന്റെ ബ്ലോഗിനു നന്ദി.... ഇതിന്റെ മറ്റൊരു വായനയ്ക്ക് താല്പര്യമുള്ളവര്‍ക്ക് ഇവിടെ വായിക്കാം:
http://komaram.blogspot.in/2012/03/blog-post.html
ഒരു ടിടിഇ പിടിയിലായെന്ന് കേട്ടു...
ReplyDeleteഇനി ട്രെയിനില്‍ ടിടിഇമാരെയും നിരോധിക്കുമോ ആവോ