Feb 21, 2012

ബ്ലോഗ്ഗ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നവക്കൊരു ഉപദേശം

കേരളത്തിലെ ഒരു കോടീശ്വരനായ ബ്ലോഗറായിരുന്നു ചെകുത്താന്‍,. വലിയ വിവരവും എഴുതാനുള്ള കഴിവുമൊന്നുമില്ലെങ്കിലും തന്റെ ചവറ് ബ്ലോഗില്‍ എന്തെങ്കിലുമൊക്കെ എഴുതിയിട്ടായിരുന്നു അങ്ങേര് സമയംകളയുന്നത്. കാസര്‍ക്കോഡ് മുതല്‍ കാലിഫോര്‍ണിയവരെയുള്ള തന്റെ ബിസ്നസ്സ് സാമ്രാജ്യങ്ങളുടെ തിരക്കിട്ട ജീവിതത്തിനിടയിലും ആ കൂതറ ബ്ലോഗ്ഗിലെ എഴുത്ത് അങ്ങേര് കൈവിട്ടിരുന്നില്ല.

ധാരാളം വയനക്കാരെത്തണമെന്നതു തന്നെയായിരുന്നു ചെകുത്താന്റെയും ആഗ്രഹം. അതിനു നല്ല കഥകള്‍ വേണ്ടേ.... കാമ്പുള്ള വിഷയമുള്ള പോസ്റ്റുകള്‍ വേണ്ടേ .. എബടെ, അതൊക്കെ എഴുതാനറിയാവുന്നവരെഴുതുന്നുണ്ട് . അല്ലേലും അടുക്കള്ളക്കാരി ശാന്തയെകൊണ്ട് ഡിസ്കോ ഡാന്‍സ് കളിക്കാന്‍പറഞ്ഞാലവര്‍ക്കറിയുമോ ഇനി കളിച്ചാലും നന്നായിരിക്കുമോ ?? അതുകൊണ്ട്  പലരും എഴുതാന്‍ മടിക്കുന്ന പല വിഷയത്തെ കുറിച്ചും അങ്ങേര് എഴുതി, മതം,രാഷ്ട്രീയം,സൂമൂഹികം,ലൈംഗീകം
അങ്ങനെയങ്ങനെ എഴുതി എഴുതി കീബോര്‍ഡില്‍ തലതല്ലിമരിച്ച മുത്തശ്ശനാണ് അങ്ങേരുടെ പ്രചോദനം.

ഇന്ന് കോടിക്കണക്കിന് ആരാധകരുള്ള ഒരേയൊരു മലയാളം ബ്ലോഗ്ഗറാണ് ചെകുത്താന്‍, ദക്ഷിണയൂറോപ്പിലും മറ്റും ഈ ബ്ലോഗ്ഗിലെ പോസ്റ്റുകള്‍ പൂജാമുറികളിലും മറ്റും സൂക്ഷിക്കുന്നു, ചിലര്‍ ഇതിലെ പോസ്റ്റുകള്‍ വേദഗ്രന്ഥമായി പഠിച്ചുപോരുന്നു , അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നകാര്യങ്ങളാണ്

ഇപ്പൊ ഈ പോസ്റ്റിന്റെ ഉദ്ദേശം എന്താന്നായിരിക്കും നിങ്ങള് കരുതുന്നത് ... ഒരുത്തല്‍ ഇന്നലെ facebook ചാറ്റിലൂടെ ചോദിച്ചു ഒരു ബ്ലോഗ്ഗ് തുടങ്ങണം എന്തെഴുതും എന്ന്



The question every young writer asks is: “What should I write?”
And the answer is: “Write what you know.”
This advice always leads to terrible stories in which nothing interesting happens.
The best advice is not to write what you know, it’s  write what you like.





6 comments:

  1. Replies
    1. തന്റെ facebook അകൌണ്ട് വച്ച് കമന്റെടോ

      Delete
  2. "അറിയാവുന്നത്‌ എഴുതരുത്‌" എന്നാണല്ലോ ?
    അപ്പോൾ
    "തോന്നിയവാസം എഴുതാം" എന്ന ഉപദേശം ശരിയാവും.
    മനസ്സിലാക്കേണ്ടവർ മനസ്സിലാക്കട്ടെ, അല്ലേ ?

    ReplyDelete
  3. എന്തിനും ഏതിനും ചെകുത്താന്‍ മാത്രം !!!!!!!!!!!!!!! ലാല്‍സലാം

    ReplyDelete
  4. മൊഴിമുത്തുകള്‍

    ReplyDelete
  5. sachin ks19:05

    ചെകുത്താന്‍ റോക്ക്സ്...

    ReplyDelete

അഭിപ്രായം വേണമെന്നില്ല