Feb 4, 2012

സൂപ്പര്‍ ബ്ലോഗ്ഗര്‍ 2011, നൌഷാദ് അകമ്പാടത്തിന് എന്റെ വോട്ട്

അല്ലെങ്കിലും ഈ ബ്ലോഗ്ഗര്‍മാരെല്ലാം ഒരുപോലാ എനിക്ക് ഒരെണ്ണത്തിനേം കണ്ണെടുത്താ കണ്ടൂടാ .. (പെമ്പിള്ളാരേല്ലാട്ടോ) ബൂലോകം സൂപ്പര്‍ ബ്ലോഗര്‍  വോട്ടെടുപ്പ് എന്നൊരു പരിപാടി നടക്കുന്നുണ്ടെന്ന് കേട്ടു, ആരോട് ചോദിച്ചിട്ടാ നിങ്ങളിത്തരം പരിപാടികളൊക്കെ തിരുമാനിക്കുന്നത് ,

അല്ല നിങ്ങളൊക്കെ അങ്ങ് തിരുമാനിച്ചാമതിയോ ? അല്ല അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ .. എന്താ ഉദ്ദേശം  മാന്യന്മാരായ (എന്നെ മാത്രം ഉദ്ദേശിച്ച്) 330 ല്‍ കൂടുതല്‍ ഫോളോവര്‍മാരൊക്കെ ഉള്ള എന്നെപോലുള്ള ബ്ലോഗ്ഗര്‍മാരെ അറിയിക്കാതെയാണോ ഈ വക പരിപാടികളൊക്കെ സംഘടിപ്പിക്കുന്നത്, കുറഞ്ഞപക്ഷം എന്നെ മെയിലെങ്കിലും അയ്യച്ച് അറിയിക്കേണ്ടതില്ലേ, എന്ത് തോന്ന്യേവാസമാണ് കാണിക്കുന്നത് .
മുന്‍കാല നടിയോട് തിലകന്റെ ലെംഗീകചൂഷണം വീഡിയോ സഹിതം
സത്യ സായി ബാബയവിടെ ചാവാന്‍ കിടക്കുന്നു
ഇവളെ പീഡിപ്പിച്ചതാണോ ?? നിങ്ങള്‍ പറയൂ

ഇങ്ങനെ സമൂഹത്തിന് ഗുണമുള്ള ഒരുപാട് പോസ്റ്റുകളെഴുതിയ എനിക്ക് ഒന്നാം  സ്ഥാനം കിട്ടുമെന്നത് സംശയമില്ലാത്ത കാര്യമാണെന്ന് എല്ലാര്‍ക്കും അറിയാം എന്നെ ഒഴിവാക്കാന്‍ എല്ലാ ബ്ലോഗ്ഗര്‍മാരും ചേര്‍ന്ന് നടത്തിയ വ്യത്തിക്കെട്ട്പൊറാട്ട് നാടകമാണ് ഇതെന്ന് മനസ്സിലാക്കാന്‍ കോമണ്‍സെന്‍സുപോലും വേണ്ട .

ശരി അത് കള .. പോട്ട് അവന്മാര് അടുത്തവര്‍ഷം തെറ്റ് തിരുത്തുമായിരിക്കും (ല്ലേ .. ങ്ങാ തിരുത്തിയാ നന്ന്)
----------
ഇനി അവാര്‍ഡ് ആര്‍ക്ക് എന്ന കാര്യം
സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ് അതിനര്‍ഹ്തപ്പെട്ടവര്‍ക്ക് തന്നെ കിട്ടട്ടെ എന്നാശംസിക്കുന്നു.. എന്ന് നൗഷാദ് അകമ്പാടം കമന്റികണ്ടു ..
എനിക്ക് നൌഷാദ് അകമ്പാടത്തെ നേരിട്ട് അറിയില്ല മെയിലിലോ , ഫോണ്‍ വഴിയോ  ഇതുവരെ ബന്ധപ്പെട്ടിട്ടുമില്ല , അങ്ങേര്‍ക്കുവേണ്ടി സംസാരിക്കുന്നത് ഇത് ആദ്യമായാണ്. 

ഞാന് ഒന്ന് പറയട്ടെ  സുഹൃത്തേ  ആ അവര്‍ഡ് നിങ്ങള്‍ക്കുതന്നെ കാരണം ചെകുത്താന്റെ വോട്ട് നിങ്ങള്‍ക്കാണ്, ഇനി അഥവാ അവാര്‍ഡ് കിട്ടിയില്ലെങ്കിലും ജനങ്ങളുടെ അവാര്‍ഡ് നിങ്ങള്‍ക്കുതന്നെ കാരണം ആ ബ്ലോഗിലെ ഒരു പോസ്റ്റുപോലും കോപ്പിയടിക്കാതെ പോയിട്ടില്ല , രചനകളുടെയും ചിത്രങ്ങളുടെയുമൊക്കെ ക്രഡിറ്റ് തനിക്ക് കിട്ടണമെന്ന് കൂതറകളുടെ തെമ്മാടിത്തരമായി അതിനെകാണാമെങ്കിലും അവരത് ഇഷ്ട്ടപ്പെടുന്നു എന്നതിന് ഇതല്ലാതെ വേറെന്തുതെളിവാണ് വേണ്ടത്.


ഇനി എടുത്തു പറയേണ്ടല്ലോ എന്റെ വോട്ട് ....



വോട്ട് ചെയ്യാന്‍ ഈ ലിങ്കില്‍ പോയാല്‍ മതി  http://boolokam.com/archives/34422 


16 comments:

  1. എനിക്ക് ബ്ലോഗ്ഗ് രാഷ്ട്രീയമൊന്നുമില്ലാത്തതുകൊണ്ട് എനിക്ക് നല്ലതെന്ന് തോന്നിയ ബ്ലോഗ്ഗിന് ഞാന്‍ വേട്ട് ചെയ്തു ... (എന്നാലും എന്നെ കൂടി എടുക്കായിരുന്നു ബൂലോകമേ... )

    ReplyDelete
  2. മഹാ പോക്രിത്തരമായ്പ്പോയ്..
    ചെകു ഉണ്ടായിരുന്നേല് ഞാന്‍ വോട്ടിട്ടേനെ..

    ReplyDelete
    Replies
    1. ഹൊ... എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്ര സങ്കടപ്പെട്ടിട്ടില്ല ... ആദ്യം അവളായിരുന്നു ചതിച്ചത് ,ഇപ്പൊ ദാ ഇവരും

      Delete
    2. chekunte janman pinneyum bakki

      Delete
  3. ബൂലോകം തരുന്ന ഈ പിന്തുണക്ക് വളരെ നന്ദി...
    അവാര്‍ഡിലല്ല കാര്യം ..
    ഇങ്ങനെ നിങ്ങളൊക്കെ നമുക്കൊപ്പമുണ്‍ടല്ലോ എന്ന തിരിച്ചറിവാണ്
    സന്തോഷം നല്‍കുന്നത്!

    (ആ..അടുത്ത തവണ ചെകുത്താന്റെ ആഗ്രഹം പൂവണിയട്ടെ!)

    ReplyDelete
    Replies
    1. :) അല്ലെങ്കിലും അവാര്‍ഡിലൊക്കെ എന്തിരിക്കുന്നു ..

      Delete
    2. ഓ ..ബൂലോകമേ ... നീ കേള്‍ക്കുന്നില്ലെയോ ഈ കൊലവെറി ... ചെകുത്താനെ പിന്തുണക്കതത്തില്‍ പ്രധിശേധിച്ചു ഞാന്‍ ഈ പ്രാവശ്യം ആര്‍ക്കും വോട്ട് കൊടുക്കിന്നില്ല .. (വെര്‍തെ പറഞ്ഞതാ .. പറ്റിച്ചേ) അകംബാടം ജി , ഇങ്ങള്‍ ചെകുത്താന് പിന്തുണച്ചു ഈ വോടിംഗ് ബഹിഷ്കരിക്കൂ ...((ഇങ്ങളും വെറുതെ പറഞ്ഞ മതി .. പറ്റിച്ചാന്‍ ! രഞ്ജിത്ത് ജി ഒക്കെ അങ്ങനെ ചെയ്തപ്പോയ ഫേമസ് ആയത് .. )

      Delete
    3. ഹും .. ഇവരൊക്കെ വോട്ട് ചെയ്തെങ്കില്‍ ഞാന്‍ ഉറപ്പായും ജയിച്ചേനേ .. നമ്മുക്ക് ഒരു അന്വേഷണ കമ്മിഷനെ വച്ച് ഇതിനുപിന്നില്‍ എന്തെങ്കിലും അഴിമതിയുണ്ടോ എന്ന് പരിശോധിക്കണം , ഹല്ല പിന്നെ

      Delete
  4. ngammalum kuthi akambadathine......

    ReplyDelete
  5. AKAMBADAM IS A VERY UNIQ BLOGGER I AGREE, BUT WINNER SHOULD BE "NIRAKSHARAN" I FEEL HIS INITIATIVE ON MULLAPPERIAR ISSUE AND HIS REGULAR FOLLOW UP THROUGH HIS BLOG POSTS HAVE PLAYED A GOOD ROLE IN BRINGING THE SERIOUSNESS OF THE ISSUE TO MASS PEOPLES ATTENTION.

    LET AKAMBADAM BE THE FIRST RUNNER UP

    ReplyDelete
  6. അതൊക്കെ അതിന്റെ വഴിക്ക് നടക്കെട്ടെന്നെ ചെകൂ ..ഞമ്മക്ക് കണ്ടോണ്ടിരിക്കാം

    ReplyDelete
    Replies
    1. ചേട്ടന്‍ കൂടി ഉണ്ടാവണമായിരുന്നു ....ഒന്നുമില്ലെങ്കിലും നിങ്ങള് കുടുബം മുഴുവന്‍ ബ്ലോഗ്ഗര്‍മാരല്ലേ

      Delete
  7. Anonymous12:46

    vote :)

    ReplyDelete
  8. shakespearinu nobelprize kittiyittundo?illallo .angane samadanikk cheku

    ReplyDelete
  9. njanum kuthi akampadathinu

    ReplyDelete

അഭിപ്രായം വേണമെന്നില്ല