Jan 7, 2012

അമേരിക്കന്‍ പ്രസിഡന്റുമാരുടെ മരണപ്പൊരുത്തങ്ങള്‍


ഒരു അത്ഭുതത്തെ പറ്റി അറിഞ്ഞാല്‍ എന്നൊപോലുള്ള ബുദ്ധിജീവികളൊക്കെ അതിന്‍റെ നിഗൂഢ വശങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്യം കണ്ടെത്താന്‍ ശ്രമിക്കുന്നു. അത്ഭുതം പ്രകൃതി നിയമങ്ങളെ മറികടന്നാണ്‌ പലപ്പോഴും സംഭവിക്കുന്നത്. എല്ലാ കാര്യങ്ങളും ശാസ്ത്രത്തിന്‍റെ മസ്തിഷ്ക്കങ്ങള്‍ക്ക് തെളിയിക്കാനാകില്ല. ഇതുവരെ ഒരു ശാസ്ത്രത്തിനും കണ്ടു പിടിക്കാന്‍, അല്ലെങ്കില്‍ മനസ്സിലാക്കാന്‍ കഴിയാത്ത കുറേ പ്രതിഭാസങ്ങള്‍ ഉണ്ട്. എന്നൊക്കെ പറയുന്നത് ശരിയാണോ എന്നൊരു സംശയം അല്ലെങ്കില്‍ ഇതൊന്ന് നോക്കിയേ ..

അമേരിക്കന്‍ പ്രസിഡന്‍‌റ്റുമ്മാരായിരുന്ന എബ്രഹാം ലിങ്കന്‍റ്റേയും ജോണ്‍ കെന്നഡിയുടേയും മരണങ്ങള്‍ തമ്മില്‍ അമ്പരപ്പിക്കുന്ന ചില ബന്ധമുണ്ട്. ഈ ജാതകപ്പൊരുത്തം എന്നൊക്കെ പറയുന്നപോലെ മരണപ്പൊരുത്തം എന്ന് പറയാം ...

  1. രണ്ടു പേരും അമേരിക്കന്‍ പ്രസിഡന്‍‌റ്റായിരിക്കേ വെടിയേറ്റു മരിച്ചു. 
  2. വെടിയേല്‍ക്കുമ്പോള്‍ എബ്രഹാം ലിങ്കണ്‍ "ഫോര്‍ഡ്" എന്ന തീയറ്ററിലായിരിന്നു; കെന്നഡി "ഫോര്‍ഡ്" കമ്പനിയുടെ കാറിലും. 
  3. ലിങ്കണ്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്ക് 1846 ലും കെന്നഡി 1946 ലും തിരഞ്ഞെടുക്കപ്പെട്ടു. 
  4. ലിങ്കണ്‍ 1860 ലും കെന്നഡി 1960 ലും പ്രസിഡന്‍‌റ്റായി. 
  5. രണ്ടു പേരുടേയും തലയ്ക്ക് പിന്നിലാണ്‌ വെടിയേറ്റത്. 
  6. പ്രസിഡന്‍‌റ്റായിരിക്കേ രണ്ടുപേരുടേയും കുട്ടികള്‍ മരിച്ചിരുന്നു. 
  7. ഇരുവരും മരിച്ചത് വെള്ളിയാഴ്ച ആയിരിന്നു. 
  8. രണ്ടു പേരുടേയും പിന്‍ഗാമികളായി വന്ന പ്രസിഡന്‍‌റ്റുമാരും തെക്കന്‍ അമേരിക്കക്കാരായിരിന്നു. 
  9. ലിങ്കണ്‍റ്റെ വൈസ് പ്രസിഡന്‍‌റ്റ്: ആന്‍ഡ്രൂ ജോണ്‍സണ്‍; കെന്നഡിയുടെ വൈസ് പ്രസിഡന്‍‌റ്റ് : ലിന്‍ഡന്‍ ജോണ്‍സണ്‍. 
  10. രണ്ടു പേരുടേയും കൊലയാളികള്‍ തെക്കേ അമേരിക്കക്കാരായിരിന്നു. 
  11. ലിങ്കണെ വധിച്ച ജോണ്‍ വില്‍ക്സ് ബൂത്ത് 1839 ലും കെന്നഡിയെ വധിച്ച ലീഹാര്‍വേ ഓസ്വാള്‍ഡ് 1939 ലും ജനിച്ചു. 
  12. രണ്ട് കൊലയാളികളും വിചാരണയ്ക്കു മുന്‍പ് തന്നെ കൊല്ലപ്പെട്ടു. 
  13. വധിക്കപ്പെട്ട സ്ഥലത്തേക്ക് പോകരുതെന്ന് ലിങ്കണിന്‍‌റ്റേയും കെന്നഡിയുടെയും സെക്രട്ടറിമാര്‍ വിലക്കിയിരിന്നു. 
  14. ലിങ്കണിന്‍‌റ്റെ സെക്രട്ടറിയുടെ പേര്‌: കെന്നഡി.; കെന്നഡിയുടെ സെക്രട്ടറിയുടെ പേര്‌: ലിങ്കണ്‍. 
  15. തന്നെ കൊല്ലാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അതാര്‍ക്കും തടയാനാകില്ലെന്ന്" ലിങ്കണ്‍ സുരക്ഷാ ഭടന്മാരോടും കെന്നഡി പത്നിയോടും പറഞ്ഞിരുന്നു. 
സത്യാവസ്ഥയറിയാന്‍ ഞാന്‍ ഒബാമയെ വിളിച്ചിട്ട് കിട്ടുന്നില്ല , ഈ പ്രതിഭാസത്തെ നിങ്ങളെങ്ങനെ വിലയിരുത്തുന്നു എന്ന് അറിഞ്ഞാല്‍ അറിയിക്കണേ .... 

8 comments:

  1. Lithokke Lenth....

    ReplyDelete
  2. വിചിത്രമായ സത്യങ്ങള്‍ കണ്ടെത്തി പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങള്‍ .

    ReplyDelete
  3. അമേരിക്കയുടെ ചരിത്രത്തില്‍ ഏതെന്കിലും ഒരു പ്രസിഡണ്ട് ഒരു നല്ല കാര്യം ചെയ്യാന്‍ ഇറങ്ങിയാല്‍ അയാളെ അവര്‍ കൊല്ലും. ലിങ്കനും കെന്നഡിയും രണ്ടു നല്ല പ്രസിടണ്ടുമാരായിരുന്നു.

    ReplyDelete
  4. ഇത് ഇന്റര്‍നെറ്റില്‍ പറന്നു കളിക്കുന്ന അനേകം നുണക്കഥകളില്‍ ഒന്നാണ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. യാതൊരു അടിസ്ഥാനവും ഇല്ലാത്ത കഥ.

    ReplyDelete
    Replies
    1. Anonymous10:25

      ടെസ്റ്റ്

      Delete
  5. @സിനിമാലോചന ഞാനും കെന്നഡിയുടെ ഫെയ്സ്ബുക്ക് ഫാന്‍ പേജ് ഒരെണ്ണം കണ്ടു അവിടുന്ന് കിട്ടിയ ലിങ്കില്‍ വായിച്ചതാ ........

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. വിചിത്രമായ പൊരുത്തങ്ങൾ...!

    ReplyDelete

അഭിപ്രായം വേണമെന്നില്ല