സംഗീത രംഗത്തെ പുതിയ ചര്‍ച്ചാവിഷയം ധനുഷിന്റെ കൊലവെറിയാണെന്ന് കണ്ണുമടച്ചു പറയും യൂത്ത് (മലയാളം ബ്ലോഗ്ഗിലെ കിളവന്മാര്‍ ക്ഷമിക്കണം). 3 എന്ന ധനുഷിന്റെ ചിത്രം സംവിധാനം ചെയ്യുന്നത് ഭാര്യയും രജനീ പുത്രിയുമായ ഐശ്വര്യയാണെന്നും കമല്‍ഹാസ പുത്രി ശ്രുതി ഹാസനാണു നായിക. ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി സോണി മ്യൂസിക് ഇന്ത്യ ഈ പാട്ടിന്റെ ചിത്രീകരണ ആല്‍ബം പുറത്തുവിട്ടതോടെയാണു് ഫേസ്ബുക്കിലും ട്വിറ്ററിലും ഗാനം തരംഗം സ്രഷ്ട്ടിച്ചുകൊണ്ടിരിക്കുകയാണ് . ഇന്ത്യയിലെ ട്വിറ്റര്‍ സ്ട്രീമില്‍ ടോപ് ടെന്നില്‍ കളിക്കുന്ന കൊലവെറി ഇന്നു് അതില്‍ തന്നെ ഏറ്റവും ടോപ്പിലേതാണ് , ഫെയ്സ്ബുക്കിലാണെങ്കില്‍ മുടിഞ്ഞ ഷെയ്യറിങ്ങ് .
ഒരു നിരാശാ കാമുകന്‍ വേദനയോടെ കാമുകിയോട് പറയുന്ന രീതിയിലുള്ള കൊലവെറിപ്പാട്ടിന്റെ വരികള്‍ എഴുതിയതും ധനുഷ് തന്നെ. പുതുമുഖ സംഗീത സംവിധായകന്‍ അനിരുദ്ധ് ആണ് ഈണം പകര്‍ന്നത്. ആധുനിക വേണു നാഗവള്ളി ലൈനില്‍ ധനുഷ് തന്നെയാണ് പാടുന്നത് .
സാധാരണകാരന്റേതുപോലുള്ള ആലാപനശൈലിയും ഇംഗ്ലീഷും തമിഴും കലര്‍ത്തിയുള്ള വരികളുമാണ് ഗാനത്തെ ഇത്രയും ജനകീയമാക്കിയത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ സൂപ്പര്‍ ഹിറ്റായതിനെത്തുടര്‍ന്ന് ഇപ്പോള്‍ തന്നെ ധനുഷിന്റെ ട്രാക്കും സ്വന്തം വിഷ്വലുകളും ചേര്‍ത്ത് പലരും റീമിക്‌സുമായി രംഗത്തെത്തി കഴിഞ്ഞു.
ആനന്ദ് മഹീന്ദ്ര #kolaveri എന്ന ഹാഷ് ടാഗ് ഉപയോഗിച്ചു് പാട്ടിനു പബ്ലിസിറ്റി കൊടുക്കുന്നു , അതും പോരാഞ്ഞ് അമിതാ ബച്ചനും (ആ ഹിന്ദിയിലൊക്കെ അഭിനയിക്കുന്ന) മകനും (ഐശൂന്റെ കെട്ട്യോന്‍) വരെ ട്വിറ്ററില്‍ ധനുഷിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. പാട്ട് ഹിറ്റായി നിമിഷങ്ങള്‍ക്കുളളില്‍ വൈ ദിസ് കൊലവെറി എന്നു ചോദിക്കുന്ന ടി ഷര്‍ട്ടുകള്‍ വിപണിയിലെത്തി വേറെന്തുവേണം

ഇത് മുല്ല പെരിയാറിനെ ഉദ്ദേശിച്ചു തന്നെയുള്ള പാട്ടാ അതുകൊണ്ട് കേരളത്തില്‍ നിരോധിക്കണം ഈ പാട്ട്
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
amlu cracku..crackilu leaku..state fullaa wateru....
ReplyDeleteEmpty house..water comu..house fullaa gone-u...
Oh..my godu..we going to die-u..Tamil Nadu happy now-u?
Why this kolaveri kolaveri kolaveri di..
പഞ്ചാരകുട്ടന്‍ന്റെ അബിപ്രായതൊട് യോചിക്കുന്നു
ReplyDeleteകുറേ മാസങ്ങള്‍ക്കു മുന്‍പ് മറ്റാരുടേയോ പോസ്റ്റില്‍ - ഞാന്‍ കമന്റായി രേഘപ്പെടുത്തിയ ഒരഭിപ്രായം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നു വാദിക്കുകയും ജലനിരപ്പു താഴ്ത്തുന്നതിനെയും പുതിയ ഡാം നിര്‍മ്മിക്കുന്നതിനെയും എതിര്‍ക്കുന്ന തഴ്നാട് സര്‍ക്കാരിനോടും പുണ്ണാക്കുമാടന്മാരായ അവിടത്തെ ചില രാഷ്ട്രീയ നേതാക്കളോടും അവര്‍ക്കു വേണ്ടി കോടതിയില്‍ വാദിക്കുന്ന കാലമാടന്മാരാ...യ വക്കീലന്മാരോടും ഒരു അഭിപ്രായം, നിസഹായനായ ഒരു മലയാളിയുടെ അവസാന അഭിപ്രായം പറഞ്ഞോട്ടേ? എന്തായാലും മുല്ലപ്പെരിയാര്‍ ഡാം തകരുകയോ ദുരന്തമുണ്ടാക്കുകയോ ഇല്ലെന്ന് നിങ്ങള്‍ക്ക് നൂറു ശതമാനം ഉറപ്പാണ് അതിനാല്‍ തന്നെ പുതിയ ഡാം കെട്ടണ്ട ആവശ്യം ഇല്ല പുതിയ ഡാം കെട്ടാന്‍ നിങ്ങള്‍ അനുവദിക്കുകയുമില്ല. അങ്ങനെയെങ്കില്‍ പുതിയ ഡാമിനു ചിലവാക്കാന്‍ വെച്ചിരുന്ന പണം ഉപയോഗിച്ച് ഞങ്ങള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കല്‍ക്കെട്ടിനു മുന്നിലായി പ്രകൃതി രമണീയമായ പ്രദേശത്ത് നിങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ആഡംബര വസതികള്‍ നിര്‍മിച്ചു നല്‍കാം. അവിടെ അവന്ന് കുടുംബസമേതം സ്ഥിരമായി താമസിക്കാന്‍ ധൈര്യം കാട്ടുക ആദ്യം. എന്നിട്ടാകാം ബാക്കി വാദങ്ങള്‍.
ReplyDeleteമുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലായി ചത്തു മലക്കുന്ന 35 ലക്ഷം പീറ മലയാളികളോടൊപ്പം ഒരു ലക്ഷത്തിലധികം വരുന്ന നിങ്ങളുടെ രത്തത്തിന്‍ രത്തമാന അന്‍പുടയ തമിള്‍ മക്കളും ഒലിച്ചു പോകും എന്നു മനസിലാക്കുക.
ഇപ്പോ ജയലളിതയ്ക്കാണ് കൊലവെറി......
ReplyDelete:)