Jun 17, 2011

ലോ വേസ്റ്റ് ജീന്‍സും പോലീസിന്റെ തല്ലും

 “ ലോ വേസ്റ്റ് ജീന്‍സും പോലീസിന്റെ തല്ലും “ ബൂലോകത്ത് ഇത് വലിയൊരു ചര്‍ച്ചയായതുകൊണ്ട് , എന്റെ അഭിപ്രായവും അറിയിച്ചേക്കാമെന്ന് കരുതി അത്രേഉള്ളൂ . പിന്നെ...  ഞാന്‍ ലോ വേസ്റ്റ് പോയിട്ട് ജീന്‍സുപോലും ധരിക്കില്ല , എന്റെ വീട് ചാവക്കാടുമല്ല എന്റെ ഒരു സ്വന്തത്തിലോ , ബന്ധത്തിലോ , സുഹ്രത്തുകളിലോ ആര്‍ക്കെതിരെയും ലോ വേസ്റ്റ് ധരിച്ചതിന്റെ പേരില്‍  ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുമില്ല . ....  

പൊതു സ്തലങ്ങളില്‍ മുണ്ടു മടക്കി കുത്തി, നഗ്നമായ കാലുകള്‍ പ്രദര്‍ശിപ്പിക്കുന്നതും . അമ്പലങ്ങളില്‍ ഷര്‍ട്ടയിച്ച് അര്‍ദ്ധ നഗ്നരായ പുരുഷന്മാരെയും മന:പൂര്‍വ്വമോ/അല്ലാതെയോ ബ്രായുടെ വള്ളി ബ്ലൌസിന്റെ പുറത്ത് കാണാവുന്ന രീതിയില്‍ വസ്ത്രം ധരിച്ചെത്തുന്ന സ്തീയെയും പോലീസുകാര്‍ പൊക്കുമെന്നകാര്യം ഉറപ്പ്  . ആയിക്കോട്ടെ ആയിക്കോട്ടെ ....


ചാവക്കാട്ടെ പോലീസിന് ഇത് മാത്രമേ പണിയുള്ളോ വേറെ പണിയൊന്നുമില്ലേ എന്നൊരു സംശയം തോന്നിയതാ .. ഇപ്പൊ മനസ്സിലായി ഇതുകഴിഞ്ഞേ ബാക്കി പണിചെയ്യൂ എന്നാണ് അവരുടെ തിരുമാനം ...ഈ വാര്‍ത്തകള്‍ ഒന്ന് നോക്കിയേ
26 Apr 2011
ചാവക്കാട് : അകലാട് ബദര്‍ പള്ളിക്കടുത്ത് കട കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ്ജ് കൂപ്പണുകളും കവര്‍ന്നു . ആലത്തയ്യില്‍ അലിക്കുട്ടിയുടെ കടയാണ് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഷട്ടറിന്റെ രണ്ടു പൂട്ടുകളും തകര്‍ത്ത നിലയിലാണ് . 3000 രൂപയടക്കം 10000 രൂപയോളം നഷ്ടമുണ്ടായി. ഒരു വര്‍ഷം മുമ്പും ഇതേ കടയില്‍നിന്നും ഇതേ രീതിയില്‍ മോഷണം നടന്നിരുന്നു . ഈ കേസില്‍ പോലീസ് ആരെയും പിടികൂടിയിട്ടില്ല.


21 May 2011
ചാവക്കാട് : കുഴല്‍പ്പണം വിതരണം ചെയ്യാനെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപ കവര്‍ന്നശേഷം കുറ്റിക്കാട്ടില്‍ തള്ളി. സാരമായി പരിക്കേറ്റ അണ്ടത്തോട് സ്വദേശി നിയാസി(26)നെ വഴിയാത്രക്കാരാണ് രക്ഷപ്പെടുത്തിയത്. ചാവക്കാട് സബ്ജയിലിനു മുന്‍വശത്തുനിന്നാണ് നാലുമണിയോടെ കാറില്‍ വന്ന മൂന്നംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത് . ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു {തീര്‍ന്നിട്ടില്ലെന്ന് തോന്നുന്നു } .


22 Apr 2011
ചാവക്കാട്: തീരമേഖലയില്‍ കഞ്ചാവ് വില്പനയും ഉപയോഗവും തകൃതിയായി നടക്കുന്നു. ദിവസവും ലക്ഷങ്ങളുടെ കഞ്ചാവ് വിപണനമാണ് നടക്കുന്നത് . ചാവക്കാട് ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള വന്‍ ലോബിയാണ് കഞ്ചാവ് വിപണനത്തിനു പിന്നില്‍. ബസ്സ്റ്റാന്‍ഡ് പരിസരത്തെ ആളൊഴിഞ്ഞ കെട്ടിടങ്ങളാണ് സംഘത്തിന്റെ ആവാസകേന്ദ്രങ്ങള്‍. നൂറിലേറെ ചില്ലറ വില്പനക്കാര്‍ രംഗത്തുണ്ട്. കഞ്ചാവ് മൊത്തമായി കൊണ്ടുവന്ന് ചെറുപൊതികളിലാക്കിയാണ് വിതരണത്തിന് തയ്യാറാക്കുന്നത്. ടൗണിലേയും പരിസരത്തേയും ചില കടകളും കഞ്ചാവിന്റെ വിപണന കേന്ദ്രങ്ങളാണ് . പലപ്പോഴും കഞ്ചാവിന്റെ ചില്ലറ വില്പനക്കാരാണ് പോലീസ് പിടിയിലാകുന്നത് .


20 May 2011
ചാവക്കാട് : പാലയൂര്‍ കാവതിയാട്ട് അമ്പലത്തിനടുത്ത് വാകയില്‍ സേവ്യറിന്റെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് മോഷണശ്രമം നടന്നു. വീടിന്റെ ഉമ്മറത്തിന്റെ ചില്ല് പൊട്ടിച്ച നിലയിലാണ്. ശബ്ദം കേട്ട് വീടിനകത്തുണ്ടായിരുന്നവര്‍ എഴുന്നേറ്റ് ലൈറ്റിട്ടതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. രണ്ടു മാസം മുമ്പ് ഇവിടെ മോഷണശ്രമം നടന്നിരുന്നു .സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട് { തീര്‍ന്നിട്ടില്ല }


20 May 2011
പാവറട്ടി : കാളാനി-ചക്കംകണ്ടം പുഴയോരം സ്വകാര്യവ്യക്തി മണ്ണിട്ട് നികത്തി അനധികൃത കയ്യേറ്റം നടത്തുന്നതായി പരാതി. കാളമന ക്ഷേത്രത്തിന് സമീപത്തെ പുഴയോരമാണ് പുഴയില്‍ ബണ്ട് കെട്ടി പുഴയില്‍നിന്നും മണ്ണെടുത്ത് തോണിയില്‍ കയറ്റിക്കൊണ്ടുവന്ന് തൂര്‍ക്കുന്നത്.


27 Mar 2011
ചാവക്കാട് : രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദളിത് യുവാവിനെ മൂന്നംഗസംഘം പതിയിരുന്നാക്രമിച്ചതായി പരാതി. മുനയ്ക്കക്കടവ് അഴിമുഖം ചേന്നങ്കര കൃഷ്ണന്‍കുട്ടിയുടെ മകന്‍ സഗിനെ(23) പരിക്കുകളോടെ ചാവക്കാട് താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വാര്‍ക്കപ്പണിക്കാരനാണ് സഗിന്‍. അടുത്തുള്ളവരാണ് പ്രതികളെന്നും ഇവര്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും സഗിന്‍ പോലീസില്‍ പരാതി നല്‍കി. ചാവക്കാട് പോലീസ് കേസെടുത്തു . { ഇനിയും .... ഓ !!സമയമില്ലായിരിക്കും }

പക്ഷേ ഒരു ചെറിയ സംശയം ,,,,

ഈ നാട്ടിലെ കോടതിയും സര്‍ക്കാറും ലോ വേസ്റ്റ് നിരോധിക്കാന്‍ ഉത്തരവിറക്കാത്തവരെ ലോ വേസ്റ്റ് ധരിച്ചു എന്നകാരണത്തിന് ആരെയും പീഡിപ്പിക്കാന്‍ പോലീസിന് അധിക്കാരമില്ല എന്നാണ് എനിക്കു പറയാനുള്ളത് . 
ഏതെങ്കിലും ചെറുപ്പക്കാര്‍ ലോ വേസ്റ്റ് ജീന്‍സ് ധരിച്ച് അടിവസ്ത്ര പ്രദര്‍ശനം നടത്തിയെന്ന് പെണ്‍കുട്ടികളുടെ ഭാഗത്തു നിന്ന് പരാതി കിട്ടിയതിന് , ആരെങ്കിലും അടിവസ്ത്ര പ്രദര്‍ശനം നടത്തിയെങ്കില്‍ അവരെ പിടികൂടുക എന്നതല്ലേ ശരി. ലോ വേസ്റ്റ് ജീന്‍സ് ധരിച്ച് സ്ത്രീകള്‍ക്ക് ഒരു ശല്യവും വരുത്താത്ത ചെറുപ്പക്കാരെ എന്തിനാണ് വേട്ടയാടുന്നത് , ഇതിലെവിടെയാണു ന്യായം .


ഏതെങ്കിലും ചെറുപ്പക്കാര്‍ ലോ വേസ്റ്റ് ജീന്‍സ് ധരിച്ച് അടിവസ്ത്ര പ്രദര്‍ശനം നടത്തിയെന്ന് ശിക്ഷിക്കുന്നതില്‍ ഭൂരിഭാഗവും നിരപരാധികളെന്നാണ് എനിക്കു തോന്നുന്നത് ,കാരണം ലോവേസ്റ്റ് ധരിക്കുന്ന സുഹ്രുത്തുകള്‍ എനിക്കും ഉണ്ട് അവരൊന്നും ഒരു സ്ത്രീക്കുമുമ്പിലും ചന്തിക്കാട്ടി നില്‍ക്കാന്‍വേണ്ടി ലോ വേസ്റ്റ് ധരിക്കുന്നവരല്ല , സ്ത്രീകള്‍ക്ക് അരോചകമായി തോന്നിയാല്‍ എന്ത്   ചെയ്യാമല്ലേ ..എനിക്കറിയാം എന്റെ ശബദ്ധം ഭൂരിപക്ഷം വരുന്ന നിങ്ങളുടെ ശബ്ദ്ധത്തിനിടയില്‍ ഒന്നുമല്ലാതാവുമെന്ന്  അതുകൊണ്ട് നടക്കട്ടെ !!

പരസ്ത്രീ പുരുഷ ഹസ്തദാനവും ആലിംഗനവും ചുംബനവും സമൂഹത്തിലെ അന്തസ്സുള്ളവരുടെ പ്രവൃര്‍ത്തിയായ സ്ത്ഥിക്കും. കലാ-കായിക (ടെന്നീസ്) വിനോദങ്ങളില്‍ തുടിച്ചുനില്‍ക്കുന്ന പെണ്ണിന്റെ അവയവങ്ങള്‍  കൃത്യമായി ഒപ്പിയെടുത്ത്‌ ജനസമക്ഷം ഉളുപ്പില്ലാതെ വെളിപ്പെടുത്തുന്ന വാര്‍ത്താമീഡിയകളും ഇവിടെ ഉള്ളപ്പോള്‍ . ഇതും ഇതിലപ്പറവും നടക്കുന്നതില്‍ അത്ഭുതമില്ല. 

_________

19 comments:

 1. This comment has been removed by the author.

  ReplyDelete
 2. ചാവക്കാട്ടെ പോലീസുകാര്‍ക്ക് സല്യൂട്ടടിക്കുന്ന ബ്ലോഗ്ഗര്‍മാര്‍ ഒന്നുമനസ്സിലാക്കണം ഇതുകൊണ്ടൊന്നും ചാവക്കാട്ടെ സ്ത്രീകളുടെ സുരക്ഷയിലെ നീതിനിര്‍വഹണത്തിലെ പോലീസിന്റെ ആത്മാര്‍ത്ഥയൊന്നുമല്ല വ്യക്തമാക്കുന്നത് , എന്ന് കൂടിമനസ്സിലാക്കുക.ലോ വേസ്റ്റ് പ്രശ്നംകൊണ്ട് മാത്രം തീരുന്നതല്ല അവിടുത്തെ പ്രശ്നങ്ങള്‍

  {പ്രകൃതിസുന്ദരമായ ചാവക്കാട് ബീച്ചില്‍ വൈകീട്ട് 7 മണിക്ക് ശേഷം പെമ്പിളേര്‍ക്ക് ഒറ്റയ്ക്കോ/പുരുഷനോടൊപ്പമോ ധൈര്യമായിട്ട് നടക്കാനാവില്ല എന്നകാര്യം എത്ര പേര്‍ക്കറിയാം}

  മാധ്യമങ്ങള്‍ ഏറ്റുപിടിച്ച ഇതൊരു കൌതുകവാര്‍ത്തയായി കാണുക ബ്ലോഗ്ഗര്‍മാര്‍ തമ്മിലടിക്കുന്നത് മണ്ടത്തരമാണ് .

  ReplyDelete
 3. Anonymous13:38

  ചാവക്കാട്ടെ പോലീസിന് ഇത് മാത്രമേ പണിയുള്ളോ വേറെ പണിയൊന്നുമില്ലേ എന്നൊരു സംശയം തോന്നിയതാ .. ഇപ്പൊ മനസ്സിലായി ഇതുകഴിഞ്ഞേ ബാക്കി പണിചെയ്യൂ എന്നാണ് അവരുടെ തിരുമാനം ...ഈ വാര്‍ത്തകള്‍ ഒന്ന് നോക്കിയേ

  athu kidu kalakki

  ReplyDelete
 4. Anonymous13:38

  ചാവക്കാട്ടെ പോലീസിന് ഇത് മാത്രമേ പണിയുള്ളോ വേറെ പണിയൊന്നുമില്ലേ എന്നൊരു സംശയം തോന്നിയതാ .. ഇപ്പൊ മനസ്സിലായി ഇതുകഴിഞ്ഞേ ബാക്കി പണിചെയ്യൂ എന്നാണ് അവരുടെ തിരുമാനം ...ഈ വാര്‍ത്തകള്‍ ഒന്ന് നോക്കിയേ

  athu kidu kalakki

  ReplyDelete
 5. Anonymous14:21

  മൈക്രോബിക്കിനിയും ഹൈഹീല്‍ചെരിപ്പുമിട്ട് കുനിഞ്ഞുനിന്ന് ചില ലലനാമണികള്‍ ബര്‍മ്മുഡാ ട്രയാങ്കിള്‍ പ്രദര്‍ശിപ്പിക്കുന്നത് ബലാത്സംഗത്തിന് മതിയായ കാരണമല്ലെങ്കില്‍ ലോവേസ്റ്റ് ജീനില്‍ കൈകടത്താന്‍ പോലീസിനും അധികാരമില്ല.

  ReplyDelete
 6. Anonymous14:28

  കമന്‍റുതീനി ശെയ്ത്താനെ ഇജ്ജും അന്‍റൊരു അലാക്കിന്‍റെ അവുലുംകഞ്ഞീം അനക്കിനി കമന്‍റൂലടാ കള്ളഹിമാറെ.:( :( :(

  ReplyDelete
 7. മാധ്യമങ്ങള്‍ ഏറ്റുപിടിച്ച ഇതൊരു കൌതുകവാര്‍ത്തയായി കാണുക ബ്ലോഗ്ഗര്‍മാര്‍ തമ്മിലടിക്കുന്നത് മണ്ടത്തരമാണ് .

  ReplyDelete
 8. Vere pani onnum illathathu kondu pavam pillerde purathottu kerunnatha. angadiyile thottathinu ammayodu ennu kettittille...

  ReplyDelete
 9. പോലീസിനെ തൊട്ടുകളിക്കണ്ട..അതും ചാവക്കാട്‌ പോലീസ്..ചെകുത്താനാണെന്നൊന്നും നോക്കൂല്ലാട്ടാ..

  ReplyDelete
 10. സുഹൃത്തെ,
  നന്ദി, ഈ പോസ്റ്റിന്.
  തെറി കേള്‍ക്കാന്‍ ഒരു കൂട്ടായല്ലോ.

  ReplyDelete
 11. @സിദ്ധീക്ക.. | കൂടെ പഠിച്ചവന്മാര് കുറേ പോലീസിലുണ്ട് , വക്കിലന്മാരും അവരെയൊക്കെ ഒന്ന് വിളിച്ച് പരിചയം പുതുക്കുന്നത് നല്ലതാ ...

  ReplyDelete
 12. @സിദ്ധീക്ക.. | പ്രകൃതിസുന്ദരമായ ചാവക്കാട് ബീച്ചില്‍ വൈകീട്ട് 7 മണിക്ക് ശേഷം പെമ്പിളേര്‍ക്ക് ഒറ്റയ്ക്കോ/പുരുഷനോടൊപ്പമോ ധൈര്യമായിട്ട് നടക്കാനാവില്ല എന്നകാര്യം സത്യാണ് .. ഇതിനൊക്കെ പ്രതികരിക്കുന്നവര്‍ അതിനെതിരെ കൂടി പ്രതികരിച്ചാലല്ലേ യഥര്‍ത്ഥ സ്ത്രീ സുരക്ഷ ഉറപ്പാവൂ :) എന്നാലെ താങ്കളുടെ പോസ്റ്റില്‍ പോലീസിന് സല്യൂട്ട് എന്ന് പറഞ്ഞ് കമന്റിയ കമന്റുകള്‍ക്ക് വിലയുളളൂ .. അത്രേ ഞാന്‍ ഉദ്ദേശിച്ചുളളൂ ...

  ReplyDelete
 13. ഇതെന്താ സൌദി അറേബ്യ ആണോ ?!!!
  ....ജെട്ടി പ്രദര്‍ശിപ്പിച്ചാല്‍ അതിലെന്താണിത്ര അശ്ലീലം ? ലൈംഗികാവയവങ്ങള്‍ ഒന്നും പുറത്തു കാണിച്ചില്ലല്ലോ ? !!!.. ടെലിവിഷനിലും മാഗസിനുകളിലും റോഡില്‍ സിനിമ പോസ്റ്റെരുകളിലും പരസ്യങ്ങളിലും ദിനവും എല്ലാവരും കാണുന്നതല്ലേ ഈ 'സാധനം' ?...
  നൂല് കൊണ്ടു നാണം മറയ്ക്കുന്ന നായികമാരുള്ള ഹിന്ദി സിനിമകള്‍ ആസ്വദിക്കുന്ന രാജ്യത്ത് അര്‍ദ്ധനഗ്നവും നഗ്നവുമായ ശില്പ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ദേവാലയങ്ങള്‍ ഉള്ള രാജ്യത്ത് തന്നെയാണോ ഇതൊക്കെ സംഭവിക്കുന്നത്‌ എന്‍റെ ദൈവങ്ങളേ.....!!!!!!!!

  ReplyDelete
 14. മാന്യമായി വസ്ത്രം ധരിക്കുന്നത് സാംസ്കാരിക മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്നു..പൊതു സ്ഥലത്ത് നഗ്നത പ്രദര്ശനം നിയമ വിരുദ്ധമാണ്..ഇത്രേ പറയാനുള്ളൂ..നേരത്തെ ഞാന്‍ മേലെ എഴുതിയത് ഒരു തമാശയായി എടുക്കുക..താങ്കള്‍ സൂചിപ്പിച്ച കാര്യവും ഗൌരവത്തില്‍ എടുക്കേണ്ട കാര്യമാണ്.

  ReplyDelete
 15. ട്രെയിൻ യാത്രയിൽ സിപ്പ്‌ ഇടാൻ വിട്ടുപോയ മധ്യവയസ്കന്റെ പാൻസിൽ നോക്കിയ സ്ത്രീയുടെ പരാതിയെ തുടർന്ന് മധ്യവയസ്കനെ പോലീസ്‌ അറസ്റ്റു ചെയ്തു എന്നും, ബ്സ്സിൽ മാറു മാന്യമായി മറയ്ക്കാതിരുന്ന സ്ത്രീയുടെ മാറിലേക്ക്‌ നോക്കിയ മധ്യവയസ്കനെ സ്ത്രീയുടെ പരാതിയെ തുടർന്ന് പോലീസ്‌ അറസ്റ്റു ചെയ്തു എന്നും വാർത്ത കണ്ടു. പാവം പോലീസ്‌.

  ReplyDelete
 16. പ്രകൃതിസുന്ദരമായ ചാവക്കാട് ബീച്ചില്‍ വൈകീട്ട് 7 മണിക്ക് ശേഷം പെമ്പിളേര്‍ക്ക് ഒറ്റയ്ക്കോ/പുരുഷനോടൊപ്പമോ ധൈര്യമായിട്ട് നടക്കാനാവില്ല എന്നകാര്യം സത്യാണ്

  :)))))

  ReplyDelete
 17. ലോവേസ്റ്റ്,ഷെഡി ഇതില്‍ ഇതാണ് അശ്ലീലം?

  ReplyDelete

അഭിപ്രായം വേണമെന്നില്ല