Jun 13, 2011

കനിമൊഴിക്ക് ബ്രേക്ക്ഫാസ്റ്റ് ഇഡലിയും ദോശയും

ദല്‍ഹിയിലെ തീഹാര്‍ ജയിലില്‍ ഇനി ദോശയും ഇഡലിയും ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ വിഭവങ്ങളും. മുന്‍ കേന്ദ്രമന്ത്രി എ. രാജ ഉള്‍പ്പെടെയുള്ള ഉന്നതര്‍ എത്തിയതോടെയാണ് ജയില്‍ വിഭവ പട്ടികയില്‍ ദക്ഷിണേന്ത്യന്‍ വിഭവങ്ങളും എത്തിപ്പെട്ടത് . ഇതിനായി തീഹാര്‍ ജയിലിലെ പാചകക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കലും കഴിഞ്ഞു . തമിഴ്നാട് സ്പെഷ്യല്‍ പൊലീസ് ഡി.എസ്.പിയുടെ പാചകക്കാരനായിരുന്നു ജയില്‍ പചകക്കാരെ പരിശീലിപ്പിക്കുന്നതിനുള്ള ചുമതല . വിഭവങ്ങള്‍ക്ക് തമിഴന്‍ രുചി ഉണ്ടാവുമെന്നുറപ്പ് . ഇതിനായി തമിഴ് നാട്ടില്‍ നിന്ന് പാചകവിഭവങ്ങളൊയ സണ്‍ഫ്ലവര്‍ ഓയിലോ ശിര്‍വാണി വെള്ളമോ ഒന്നും കൊണ്ടുവന്നതായി അറിവില്ല . ഭാവിയില്‍ അതും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം . വടകൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു അല്ലേ !!


ദേശക്കും ഇഡലിക്കും ഒപ്പം സാമ്പാറോ തേങ്ങാ ചമ്മന്തിയോ ഉണ്ടാകും. തീഹാര്‍ ജയിലിലെ ഒന്ന്, നാല്, ആറ് തടവറകളുടെ കാന്റീനിലാണ് ദക്ഷിണേന്ത്യന്‍ വിഭവങ്ങളും ലഭ്യമാവുക .  തീഹാറിലെ ആറാം നമ്പര്‍ ജയിലിലാണ്  കനിമൊഴിയെ ചേച്ചിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്  . ഇവര്‍ വരുന്ന കാര്യം അറിഞ്ഞയുടന്‍ പാചകത്തിന്റെ ചുമതലയുള്ള വനിതാ തടവുകാര്‍ക്ക് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ പാചകം ചെയ്യുന്നതില്‍ പരിശീലനം നല്‍കിയിരുന്നു എന്നും എല്ലാ ഓണ്‍ലൈന്‍ പത്രങ്ങളിലും കാണുന്നു . 



ഇപ്പോള്‍ കിട്ടിയ വാര്‍ത്ത :-  കോട്ടയതും പാലായിലുമായി ചുറ്റിത്തിരിയുന്ന മലയാളത്തിലെ  ഒരു ബ്ലോഗ്ഗര്‍ കനിമൊഴിക്കു വേണ്ടി പാലാ പള്ളിയില്‍ ദിവസവും 5 നേരം മുട്ടിപ്പായില്‍ പ്രാര്‍ത്ഥിക്കുന്നുണ്ടത്രേ . സ്വയം കൂതറയാണ് പ്രശസ്തനാണ് എന്നൊക്കെ പറയുന്ന ഇയാള്‍ ,,  കനിമൊഴിയുടെ ജാമ്യത്തിനുവേണ്ടി തീഹാര്‍ ജയിലിനുമുമ്പില്‍ നിരാഹാരം കിടക്കുമെന്നാണ് സ്ത്ഥീകരിക്കാത്ത വാര്‍ത്ത . 

3 comments:

  1. Anonymous16:08

    Is he from Kottayam or Pala...just a doubt.

    ReplyDelete
  2. ആ പാവം തമിഴ്‌ മക്കള്‍ അല്പം ഇഡ്ഡലിയും ദോശയും സാമ്പാറും കഴിച്ചോട്ടെന്ന്. ആര്‍ക്കാ ചേതം?

    ReplyDelete
  3. കനിമൊഴിയുടെ ഭാഗ്യം...!

    ReplyDelete

അഭിപ്രായം വേണമെന്നില്ല