Mar 7, 2011

മുറിവേല്‍ക്കപ്പെടുന്ന സ്ത്രീത്വം

മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി . 1908 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കില്‍ വസ്ത്ര നിര്‍മ്മാണാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ മെച്ചപ്പെട്ട സേവന വേതനാ വ്യവസ്ഥകള്‍ക്കുവേണ്ടി  പ്രകടനം നടത്തിയ പ്രതിഷേധത്തിന്റെ ഓര്‍മ്മ പുതുക്കലായാണ് ഓരോവര്‍ഷവും മാര്‍ച്ച് എട്ട് ലോക വനിതാ ദിനമായി കൊണ്ടാടുന്നത് . സാമൂഹിക സാമ്പത്തീക സാംസ്കാരിക രംഗത്തെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് ഓരോ വര്‍ഷവും ഈ ദിനാചരണം നടത്തൂന്നത് . ഈ വനിതാ ദിനത്തിന്‍റെ പ്രത്യേകത അതിന്റെ 100-ാം വാര്‍ഷകം കൂടെയാണിത്

എന്നാല്‍ ഈ 100-ാം വാര്‍ഷീക വേളയിലും സ്ത്രീസമത്വവും സുരക്ഷിതത്ത്വവും വാക്കില്‍മാത്രം  ഒതുങ്ങുകയാണ് ഇന്നും . ആധുനിക കാലം മുതല്‍ക്കേ സ്ത്രീകള്‍ അനുഭവിച്ച ക്രൂരതകള്‍ക്ക് കണക്കില്ലായിരുന്നു. നമ്മുടെ മുന്‍ഗാമികള്‍ അവള്‍ക്കുവേണ്ടി യുദ്ധം ചെയ്തു. ജയിച്ചവര്‍ അവളെ സ്വന്തമാക്കി ഗോത്രവര്‍ഗങ്ങള്‍ അവളുടെ ജ്ഞ്നാനേധ്രീയങ്ങള്‍ മുറിച്ച് വിക്യതമാക്കി . നമ്മുടെ രാജ്യത്തും അവളേറ്റ പീഡനത്തിനും കണക്കില്ല , ജാതിയുടെ പേരില്‍ അവളുടെ മാറ് മറയ്ക്കാന്‍ അനുവധിച്ചില്ല ,  ദര്‍ത്താവിന്റെ മുതദേഹത്തോടെപ്പം അവളെ തീയിലിട്ടു കത്തിച്ചു ,  മൊട്ടയടിച്ച് മുറിയിലടച്ചു ,പടിയടച്ച്  പിണ്ഡം വച്ചു .

ഇതെല്ലാം അന്നത്തെ ജനങ്ങളുടെ അറിവില്ലായ്മയായോ , ദുഷിച്ച സമൂഹത്തിന്റെ ദുരാചാരങ്ങളായോ കാണാം എന്നാലിന്ന് പരിഷക്യതസമൂഹം അവളോട് ചെയുന്നതോ പട്ടാപ്പകല്‍ പോലും ഇന്ന് ഒരു സ്ത്രീയുടെ സ്ഥായീഭാവം ഭയമാണ് . മ്യഗത്തോലണിഞ്ഞ കാലം തൊട്ട് ഹൈ ഫീല്സും ഐപാഡും വരെ ശാസ്ത്രം വളര്‍ന്നിട്ടും അതു തുടരുകയാണ് .


ആസിഡ് ഒഴിച്ചും, വെട്ടിയും,കുത്തിയും, ബലാത്സംഘം ചെയ്തും അവളെ കടിച്ചു കീറാന്‍ എവിടെയുമുണ്ട് വേട്ടന്നായ്കളെപോലെ ചിലര്‍  . ഇതിനെതിരെ നിയമങ്ങള്‍ ഇല്ലാതെയല്ല. അത് പ്രാവര്‍ത്തികമാക്കാന്‍ കഴിവില്ലാത്ത നിയമ സംവിധാനം തന്നെ , വിക്യതജനാധിപത്യത്തിന്റെ നിസ്സഹായവസ്ഥ. അവളുടെ ശരീരത്തില്‍ ശക്തമായ ഭരണകൂടത്തിന്റെ അദ്യശ്യ കവച്ചം സുരക്ഷിതത്ത്വത്തോടെ നിലകൊള്ളാത്തിടത്തോളം സ്ത്രീ സുരക്ഷ വാക്കുകളിലൊതുങ്ങും , സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും .

10 comments:

  1. ന സ്ത്രീ .സ്വാതന്ത്ര്യ ...മനു സ്മൃതി തന്നെ
    ആണിന് ഇപ്പോഴും പ്രിയം ..ബാക്കി എല്ലാം
    എഴുത്തിലും വാക്കിലും..

    ReplyDelete
  2. എന്റെ ചെകുത്താനേ,

    പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് ഒന്നു വായിച്ചു നോക്കി അക്ഷരപ്പിശാശുക്കളെയെല്ലാം ഒന്നോടിച്ചുകൂടെ.

    ReplyDelete
  3. എല്ലാം ശരിയാക്കിയിട്ടുണ്ട് അഭിപ്രായത്തിന് നന്ദി @ശ്രീക്കുട്ടന്‍

    ReplyDelete
  4. അഭിപ്രായത്തിന് നന്ദി !മ്മടെ ലോകമേ @ente lokam

    ReplyDelete
  5. Anonymous13:58

    :)

    ReplyDelete
  6. Anonymous13:58

    :)

    ReplyDelete
  7. മുറിവേല്‍ക്കപ്പെടുന്ന സ്ത്രീത്വം.........!

    ReplyDelete
  8. സ്ത്രീയെ അത്രക്ക് താലോലിച്ചും ആഘോഷിച്ചും
    നശിപ്പിക്കേണ്ട കാര്യമൊന്നുമില്ല :)

    സ്ത്രീയായാലും പുരുഷനായാലും കുട്ടികളായാലും
    ദുര്‍ബല പശ്ചാത്തലത്തില്‍ കാണപ്പെടുമ്പോള്‍
    ജീര്‍ണ്ണമായ സമൂഹങ്ങളില്‍ ആക്രമിക്കപ്പെടും.
    വര്‍ഗ്ഗം തിരിച്ച് മനുഷ്യരെ സംരക്ഷിക്കമെന്നത് ലോക കമ്പോളത്തിന്റെ തിരിച്ചറിവാണ്... കമ്പോളത്തിന്റെ പ്രചരണമാണ്.

    സമൂഹത്തിന്റെ ജീര്‍ണ്ണതയും,സാമൂഹിക,സാമ്പത്തിക വിടവുകളും വിവേചനങ്ങളും
    ഇല്ലാതാക്കുക എന്നതാണ് ശരിയായ പരിഹാര മാര്‍ഗ്ഗം.
    അല്ലാതെ സ്ത്രീകളെ പിടിച്ച് ശാക്തീകരിക്കലല്ല.

    ReplyDelete
  9. oru sthree paksha chintha

    ReplyDelete

അഭിപ്രായം വേണമെന്നില്ല