Feb 3, 2011

കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ നഗ്നനായി ഉറങ്ങാമ്പോണൂട്ടാ !!

ബി എസ് യദ്യൂരപ്പ ഏറ്റവും വലിയ അന്ധവിശ്വാസിയായ മുഖ്യമന്ത്രി എന്ന പദവി നേടിയെടുക്കാനുള്ള പുറപ്പാടിലാണെന്നാണ് എനിക്ക് തോന്നുന്നത്  . തന്നെ കൊല്ലാനായി ചിലര്‍ ദുര്‍മന്ത്രവാദം നടത്തുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ. മൈസൂര്‍ ജില്ലയിലെ നഞ്ചന്‍‌കൂട് താലൂക്കിലുള്ള സുത്തൂര്‍ മഠത്തില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് യദ്യൂരപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. 


“എന്തുചെയ്തിട്ടും എന്റെ ജനസമ്മതി കുറയാത്തത് കണ്ടപ്പോള്‍ ഇപ്പോള്‍ ഇവരെല്ലാവരും കൂടി ദുര്‍മന്ത്രവാദത്തെ ആശ്രയിച്ചിരിക്കുകയാണ്. ദുഷ്‌ടശക്തികളെയും കുട്ടിച്ചാത്തന്മാരെയും വരുതിയില്‍ വച്ചിരിക്കുന്ന ദുര്‍മന്ത്രവാദികള്‍ക്ക് പൈസ കൊടുത്ത് എന്നെ കൊല്ലാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. വീട്ടില്‍ നിന്ന് നിയമസഭയിലേക്ക് പോകാന്‍ ഭയപ്പെടേണ്ട അവസ്ഥയാണ്. ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ വീട്ടില്‍ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ദുര്‍മന്ത്രവാദികള്‍ വഴിയിലെല്ലാം എന്തൊക്കെയാണ് ചെയ്തുവച്ചിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല.”

“എന്നെ എങ്ങിനെയെങ്കിലും ഉന്മൂലനം ചെയ്യുക എന്നതാണ് ഇവരുടെ ഉന്നം. എന്റെ ജീവന് യാതൊരു തരത്തിലുള്ള സുരക്ഷയും ഇപ്പോഴില്ല. പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം ഗവര്‍ണറും ഇപ്പോള്‍ കൂടിയിരിക്കുകയാണ്. എങ്കിലും ഈശ്വരകടാക്ഷം എനിക്ക് ഉള്ളതിനാല്‍ എന്നെ ദുര്‍മന്ത്രവാദികള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇനിയുള്ള രണ്ടരവര്‍ഷക്കാലവും ഞാന്‍ കര്‍ണാടക തകര്‍ത്തുഭരിക്കും” -



യദ്യൂരപ്പ പറഞ്ഞതാണിതൊക്കെ




ഔദ്യോഗിക പരിപാടികള്‍ പോലും മാറ്റിവച്ച് കുടുംബ പൂജാരിയായ ഭാനു പ്രകാശ് ശര്‍മ്മയോടൊപ്പം  ദോഷ പരിഹാരം നടത്തികഴിഞ്ഞപ്പോഴാണ് അങ്ങേര്‍ക്ക് സമാധാനമായത് യദ്യൂരപ്പയോട് മൂന്ന് രാത്രികളില്‍ പൂര്‍ണ നഗ്നനായി വെറും നിലത്ത് ഉറങ്ങാനും നഗ്നനായി ഒരു നദിയില്‍ 12 സൂര്യ നമസ്കാരം ചെയ്യാനുമാണത്രേ ജ്യോതിഷികള്‍ ഉപദേശിച്ചിരിക്കുന്നത് !



 യദ്യൂരപ്പ നഗ്നനായി റോഡിലൂടെ നടക്കണമെന്ന് ജ്യോദിഷികള്‍ പറയാത്തത് നല്ലത്...

5 comments:

  1. Anonymous10:38

    യദ്യൂരപ്പ നഗ്നനായി റോഡിലൂടെ നടക്കണമെന്ന് ജ്യോദിഷികള്‍ പറയാത്തത് നല്ലത്...

    ReplyDelete
  2. Anonymous12:06

    kshattam

    ReplyDelete
  3. ഫഗവാനേ!
    കലികോലം!

    ReplyDelete
  4. Anonymous07:30

    ഫഗവാനേ!
    കലികോലം!

    ReplyDelete
  5. നാട്ടിൽ വന്ന് വല്ല മന്ത്രവാദവും.ജോത്സ്യമൊക്കെയായി ജീവിച്ചാലൊ എന്നാണിപ്പോൾ ഞാൻ ചിന്തിക്കുന്നത്

    ReplyDelete

അഭിപ്രായം വേണമെന്നില്ല