Oct 5, 2011

പോര്‍ണോഗ്രഫി അപ്പൂപ്പന്‍

ജപ്പാന്‍കാരനായ ഷിഗിയോ ടൊക്കുഡ അപ്പൂപ്പനെ കുറിച്ച് കൂടിതല്‍ അറിയുന്തോറും എനിക്ക് ആകാംശ കൂടി കൂടി വരികയാണ് .അങ്ങേരെ കുറിച്ച് നാലക്ഷരം എഴുതാന്‍ കീബോര്‍ഡിലെ അക്ഷരങ്ങള് തുള്ളിച്ചാടുന്നു. പോണ്‍ സൈറ്റ് യൂ ആര്‍ എല്‍ മാത്രം ടൈപ്പ് ചെയ്ത് ചെയ്ത് മടുത്ത എന്റെ കീബോര്‍ഡിന് ഈ പോസ്റ്റോടെ മോക്ഷം ലഭിക്കു മെങ്കിലാവട്ടെ , വലിച്ച് നീട്ടാതെ കാര്യത്തിലേക്ക് കടക്കാം

ഉദയാനാണ് താരത്തില്‍ രാജപ്പന്‍ പറയുന്നതാണ് ഓര്‍മ്മവരുന്നത് “ കാണാന്‍ എന്നെക്കാളും മോശം , എന്റത്ര ഉയരമില്ല , നിറവുമില്ല ,പറഞ്ഞിട്ടെന്ത് കാര്യം ആള് സൂപ്പര്‍സ്റ്റാറ് “ അപ്പൂപ്പന്റെ കാര്യവും ഏതാണ്ട് ഇതുപോലൊക്കെ തന്നെ. അപ്പൂപ്പന് വയസ്സ് 77. അഞ്ചടി മൂന്നിഞ്ചു പൊക്കം. വലിയ ആരോഗ്യവും സൌന്ദര്യവുമില്ല , പക്ഷേ ആള് സൂപര്‍സ്റ്റാറാണ് ജപ്പാന്‍ പോര്‍ണോഗ്രഫി സിനിമകളിലെ  തിരക്കുള്ള നായകനാണ് എഴുപത്തിയേഴുകാരനായ ടൊക്കുഡ.

നായികമാരായി അഭിനയിക്കുന്നത് 17ഉം 18ഉം വയസ്സുള്ള പെമ്പിളേര് . എന്നാലും പടം സൂപ്പര്‍ഹിറ്റാണ് (വില്‍പ്പനയുടെ കാര്യത്തില്‍) അങ്ങേര് സൂപ്പര്‍സ്റ്റാറും. 2008 ലെ CNN റിപ്പോര്‍ട്ട് പ്രകാരമാണ് ടൊക്കുഡ ചോരയും നീരുമുള്ള ആമ്പിള്ളാരെ പിന്നില്ലാക്കി റേറ്റിങ്ങില്‍ ഒന്നാംസ്ഥാനക്കാരനായത്. അമ്മായിയച്ഛനും മരുമകളും തമ്മിലുള്ള അവിഹിതലൈംഗീകബന്ധമാണ് ടൊക്കുഡോയും നായികമാരും അഭിനയിക്കുന്ന മിക്കവാറും സിനിമകളുടെ പ്രമേയം.

വൃദ്ധരതി സിനിമകളിലെ ഒരു ഇത് വച്ച് നോക്കുമ്പോള്‍ (ഞാന്‍ കണ്ടത്) അമ്മായിയച്ഛനും മരുമകളും തമ്മിലുള്ള അവിഹിതലൈംഗീകബന്ധത്തിന് മാത്രമേ കഥയ്ക്ക് സ്കോപ്പുള്ളൂ (ഓ കഥയിലൊക്കെ എന്തിരിക്കുന്നു). ഇതിന്റെ പ്രേക്ഷകരും ടൊക്കുഡോയെപ്പോലെ പ്രായമുള്ളവരല്ല എന്നതാണ് വേറൊകാര്യം മരുമക്കളൊക്കെ 18 ഉം 20 ഉം ഉള്ള ചെറുപ്പക്കാരി പിള്ളേര് .

കിളവന്‍ ഏതോ തലതെറിച്ച് കുടുബത്തിലെ വിത്താണെന്നും, കുടുബത്തില്‍ കേറ്റാന്‍ കൊളളാത്തവനുമാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, ഭാര്യയും കുടംബവും പേരകുട്ടികളുമൊക്കെയടങ്ങുന്ന ഒരു കുടുംബവുമുണ്ട് അപ്പൂപ്പന്. 400 റിലേറെ പടങ്ങളില്‍ നായകനായെത്തിയെങ്കിലും അത് വീട്ടിലാരും അറിയില്ലെന്നാണ് മൂപ്പിലാന്‍ പറയുന്നത്. 60 ആ‍ാമത്തെ വയസില്‍ തന്റെ ട്രാവല്‍ ഏജന്റ് ജോലി റിട്ടയര്‍ ചെയ്തശേഷം തുടങ്ങിയതാണ് ഈ പണി.

തന്റെ ഓരോ പടത്തിലും തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കാഴ്ച്ചവയ്ക്കാനായി ചത്ത് ചത്ത് പണിയെടുക്കുകയാണ് ടൊക്കുഡ , അവസാനം ഷൂട്ടിങ്ങിന്റെ ഇടയില്‍  (ഞാന് ഉദ്ദേശിച്ചത് സിനിമാ ഷൂട്ടിങ്ങാണ്) ആളെങ്ങാനും തട്ടിപ്പോവുമോ എന്നാണ് ഇപ്പൊ എന്റെ സംശയം .

എന്തായാലും പ്രായം തളര്‍ത്തത്ത അപ്പൂപ്പനും അപ്പൂപ്പന്റെ **** നും എന്റെ ആശംസകള് 
----------


ഇപ്പോള്‍ കിട്ടിയത് :- ബെര്‍ളിതോമസ്സ് പണ്ട് ഇതേ വിഷയവുമായി ഒരു പോസ്റ്റ് എഴുതിയിട്ടുണ്ടെന്ന് പലരും പറഞ്ഞ് അറിഞ്ഞു . അങ്ങേര് ആ പോസ്റ്റില്‍ ഉപയോഗിച്ച ചിത്രവും ഞാന്‍ ഉപയോഗിച്ച ചിത്രവും ഒരേ ചിത്രമായതുകൊണ്ടായിരിക്കാം അങ്ങനെ തോന്നിയത് എന്ന് കരുതുന്നു . ആ പോസ്റ്റല്ല ഈ പോസ്റ്റ് . ഇനിയങ്ങനെ തോന്നിയാല്‍ എനിക്കൊന്നും ചെയ്യാനാവില്ല .രണ്ടിലേം വിഷയം ഒന്നാണെങ്കിലും രണ്ടും രണ്ടാണ് 

2 comments:

അഭിപ്രായം വേണമെന്നില്ല