Apr 25, 2011

ദൈവമുണ്ട് ( 5 തെളിവുകളും )

ദൈവം ഒരു യാഥാര്‍ത്ഥ്യമോ ? ഒരു ദൈവം ഉണ്ടെന്ന് വ്യക്തമായി എങ്ങനെ അറിയുവാന്‍ കഴിയും ? വിശ്വാസിയും അവിശ്വാസിയും (ചിലരെങ്കിലും) കാലാകാലങ്ങളായി ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. എനിക്കും തോന്നിയിട്ടുണ്ട് , അവസാനം ഞാന്‍ എത്തിയ ഉത്തരം ദൈവം ഇല്ലെന്നായിരുന്നു .അത് തെറ്റാണെന്ന് മനസ്സിലാക്കാന്‍ ഒരുപാട് സമയം വേണ്ടി വന്നു , എങ്കിലും സത്യം മനസ്സിലാക്കിയതിലും തെറ്റ് തിരുത്തിയതിലും എനിക്ക് അഭിമാനമുണ്ട് .

ദൈവമുണ്ടെന്ന് ചെകുത്താന്‍ ഒരു പോസ്റ്റ് ഇട്ടപ്പോള്‍ പലരും സംശയത്തിന്റെ കണ്ണില്‍ കണ്ടിട്ടുണ്ടാവും . എന്നാല്‍ സംശയം വേണ്ട ഞാന്‍ നന്നായിതീരുമാനിച്ചുറപ്പിച്ച് ശാസ്ത്രീയമായ തെളിവുകള്‍ (5) സഹിതമാണ് ഇത് എഴുതിയത് . ബൂലോകത്തെ യുക്തിവാദികള്‍ക്ക് ഈ 5 തെളിവ് മതിയാവുമെന്ന് കരുതുന്നു.


ഒരു ദൈവം ഉണ്ടെന്ന് എനിക്ക് വ്യക്തമായി അറിയുവാന്‍ കഴിഞ്ഞതാണ് .

1)കിട്ടുമെന്ന് ഒരിക്കലും കരുതിയ നഷ്ട്ടപ്പെട്ട എന്റെ ബെന്‍സിന്റെ താക്കോല്‍ തിരിക്കെലഭിച്ചു .
2)പെട്രോള്‍ പമ്പിന് മുമ്പിലെത്തിയപ്പോള്‍ വണ്ടിയിലെ പെട്രോള്‍ തീര്‍ന്നു നിന്നു
3)20 പേര് കഴിഞ്ഞ് 21 ആ‍ാമനായി വെയ്റ്റിങ്ങ് ലിസ്റ്റില്‍ നിന്നിരുന്ന ടിക്കറ്റ് കണ്‍ഫോമായി
4)തിരക്കുള്ള ബസ്സില്‍ ഞാന്‍ കേറി ടിക്കറ്റെടുക്കും മുമ്പ് എനിക്കൊരു സീറ്റൊഴിഞ്ഞ് കിട്ടി
5)അഞ്ച് മിനിറ്റ് വൈകിയിരുന്നെങ്കില്‍ ആ തേങ്ങയെന്റെ തലയില്‍ വീണതുതന്നെ

___________

18 comments:

 1. യുക്തിവാദികളുടെ കമന്റുകള്‍ ആപ്രൂവ് ചെയുന്നതല്ല
  എല്ലാ യുക്തിവാദികളും തുലയട്ടെ !!!

  ReplyDelete
 2. പോരാ....... :-(

  ReplyDelete
 3. ദൈവത്തിനാണെ ദൈവമില്ല! ദൈവമുണ്ടെങ്കിൽ ഇപ്പോൾ ഈ ലോകം പൊട്ടിത്തെറിക്കട്ടെ! എല്ലാവരും ചത്തു തുലയട്ടെ!

  അല്പം കഴിഞ്ഞ് എഴുതുന്നത്: ലോകം പൊട്ടിത്തെറിച്ചില്ല. ആയതിനാൽ ദൈവം സത്യമായിട്ടും ദൈവമില്ല!

  ReplyDelete
 4. ചെകുത്താന്‍ ഉണ്ടെന്നു ഞങ്ങള്‍കും

  മനസ്സിലായി ..

  ReplyDelete
 5. എനിക്കും മനസ്സിലായി ദൈവം ഉണ്ടെന്ന്.... ശബരിമലയിലെ മകരജ്യോതി വ്യാജാഗ്നി ആണെന്ന് ഇന്നലെ തെളിഞ്ഞില്ലേ?!!

  ReplyDelete
 6. Vallya kuzhappamilla. But eduth parayan onnumilla

  ReplyDelete
 7. തെളിവുകൾ കൊള്ളാം.
  പക്ഷെ, ദൈവം പറയുകയാ ഇത് അവൻ നമ്മക്കിട്ട് പണിഞ്ഞതാ എന്ന് .
  പണിയുന്നവനും പണിയാത്തവനും വിശ്വാസിക്കും അവിശ്വാസിക്കും ഇവിടെ ജീവിക്കാം…
  ജീവിക്കുന്നു…
  മരിക്കുന്നു…
  മരിക്കും വരെ നമുക്ക് ജീവിക്കാം……..

  ReplyDelete
 8. എന്റെ പോന്നു ചെകുത്താനെ, ദൈവമുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവല്ലേ ചെകുത്താനുണ്ട് എന്നത്. :)

  സംഗതി രസായിട്ടുണ്ട്ട്ടോ :)))

  ReplyDelete
 9. എന്റെ ഈ കമന്റ് അപ്രൂവ് ചെയ്യപ്പെട്ടാൽ, ദൈവമുണ്ടെന്ന് നേരിട്ട് തെളിഞ്ഞില്ലെങ്കിലും, ചെകുത്താനുണ്ടെന്ന് തെളിയും. കണ്ടോ, ചെകുത്താനുണ്ട്, അതോണ്ട് ദൈവവുമുണ്ട്.
  എത്രയെളുപ്പം, തെളിയിക്കാൻ.

  തലയിൽ തേങ്ങാ വീണ് പരിക്കുപറ്റിയാൽ പറയാം, കണ്ടോ, ദൈവമുണ്ട്, അതോണ്ടല്ലേ കൃത്യമായി അത് തലയിൽ വന്ന് വീണത്. നമ്മുടെ നിയന്ത്രണത്തിലൊന്നുമല്ല കാര്യങ്ങൾ, ദൈവവിധി അതാ….

  തലയിൽ തേങ്ങാ വീണില്ലെങ്കിൽ പറയാം, കണ്ടോ, ദൈവമുണ്ട്, അതോണ്ടല്ലേ ദൈവം രക്ഷിച്ചത്…..

  തേങ്ങാ വീണിട്ടും ഒന്നും പറ്റാതെ വന്നാൽ പറയാം, കണ്ടോ, ദൈവമുണ്ട്, അതോണ്ടാ കാര്യമായി ഒന്നും പറ്റാതിരുന്നത്.

  തെങ്ങിൽ നിന്നും തേങ്ങാ വീഴുന്നേയില്ലെങ്കിലോ… അപ്പോഴും പറയാം, കണ്ടോ, ദൈവമുണ്ട്. തെങ്ങിന്റെ വിധി അതാ….

  ഇനി…. എന്റെ പറമ്പിൽ തെങ്ങ് തന്നെയില്ലെങ്കിലോ…. തെങ്ങ് വെയ്ക്കാൻ ദൈവം തോന്നിച്ചില്ല.

  ReplyDelete
 10. ദൈവം ഉണ്ടന്നതിന് പതിനായിരകണക്ക് തെളിവുകളുള്ളപ്പോൾ കേവലം അഞ്ചു തെളിവുകളുമായി വന്ന് നമ്മുക്ക് പണി തന്ന ചെകുത്താനോട്,സക്കറിയാച്ചന്റെ വിമോചന ദൈവ ശാസ്ത്രം എന്ന ചെറുകഥ വായിക്കുവാൻ കല്പിക്കുന്നു.
  (ശാസ്ത്രീയമായി തെളിയിച്ചു കൊണ്ടിരിക്കുന്ന സൃഷ്ഠിവാദത്തെ ഈ ചെകുത്താൻ കണ്ടില്ലന്നു വരുമോ കർത്താവേ..!)

  ReplyDelete
 11. @ചാർ‌വാകൻ‌ കല്‍പ്പന പാലായില്‍ ഏതെങ്കിലും പളിയില്‍ പോയി പറഞ്ഞാമതി .. അപേക്ഷ ,അഭ്യര്‍ത്ഥന ഇതൊക്കെയാണെങ്കില്‍ പരിഗണിക്കാം

  ReplyDelete
 12. ചെകുത്തനായത് കൊണ്ട് ഇനിയും കൂടുതൽ തെളിവ് ഹാജരാക്കുക... അതിന് ശേഷം വിധി പ്രഖ്യാപിക്കാം

  ReplyDelete
 13. ചെകുത്താന്‍ എന്ത് പറയുന്നോ അതാണ് സത്യം,

  ReplyDelete
 14. തെളിവ് പോരാ.............

  ReplyDelete
 15. @അപ്പൂട്ടൻappottan kollam THIS IS THE RIGHT ANSWER

  ReplyDelete
 16. വെറുതെ മനുഷ്യന്റെ സമയം മെനെക്കെടുത്താനായിട്ട് ഓരോരോ കുന്ത്രാണ്ടങ്ങള്‍.........

  ReplyDelete

അഭിപ്രായം വേണമെന്നില്ല