Oct 30, 2010

അതേയ് ആണുങ്ങളേയ് ...നിങ്ങളെപോലെ പെണ്ണുങ്ങള്‍ക്കും “നിന്ന് മുള്ളാം”


ഇന്നൊരു പെണ്‍ സുഹ്രുത്ത് അപ്ലോഡ് ചെയ്ത ചിത്രം കണ്ടു, പണ്ട് കണ്ടതാണ് എങ്കിലും അതിന് കിട്ടിയ കമന്റ്സ് ആണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത് ... നാണമില്ലേ, കലികാല വൈഭവം, തിരിഞ്ഞ് നിന്നാല്‍ കാണാമായിരുന്നു എന്നൊക്കെയാണ് മിക്ക കമന്റുകളും , അതിലു ഒരു വിരുതല്‍ പടം പോസ്റ്റിയ ചേച്ചിക്ക് pls send frnd reqst 2 me എന്നൊരു കമന്റും ഇട്ടിരിക്കുന്നകണ്ടു (എന്ത് ഉദ്ദേശത്തിലാണാവോ ?)

ഇന്ത്യയില്‍ ഏതു ചുമരും പുരുഷന് പബ്ലിക്ക് ടോയ്ലറ്റാണ്. സാധനവും തൂക്കിപ്പിടിച്ചോണ്ട് അവന്‍ നിന്ന് മുള്ളിയേച്ച് പോവും. ഓ എന്താ അവരും ഒഴിച്ചോട്ടെ എന്ന് പറയുന്നവരും ഉണ്ടാവും. ഇന്നത്തെ കേരളത്തിലെ ഒരു അവസ്ഥവച്ച് നോക്കിയാല്‍ എവിടെയോ വായിച്ചത് ഓര്‍മ്മവരുന്നു ഉലക്ക കാണുന്ന ലാഘവത്തിലല്ലല്ലോ താമരപ്പൂവിനെ ജനം കാണുന്നത്. ഏത് ...



അപ്പൊ ഈ വിവവരമില്ലാത്ത കൂപമണ്ഡൂകങ്ങളായ (കിണറ്റിലെ തവള) ബ്ലഡി മല്ലൂസിനോട് ഇതെങ്കിലും പറയാതെവയ്യ.യാത്രകള്‍ക്കിടയിലും സൗകര്യമായിട്ടും സ്വസ്ഥമായിട്ടും ഒന്ന് മൂത്രമൊഴിക്കാന്‍ പെണ്ണുങ്ങള്‍ അനുഭവിക്കുന്ന കഷ്ട്ടപ്പാട് അവരോട് ചോദിച്ചാലേ മനസ്സിലാവൂ. എന്റെ മാലുവടക്കം ഈ ക്ഷ്ട്ടപ്പാട് അനുഭവിച്ചവരായിരിക്കും (വൈക്കിട്ട് ചോദിക്കണം)

അപ്പൊ പറഞ്ഞ് വന്നത് പെണ്ണുങ്ങളെ നിന്നു മുള്ളാന്‍ സഹായിക്കുന്ന ലളിതമായ ഒരു സംഭവം (യന്ത്രം എന്ന് പറയാന്‍ സാധിക്കില്ല) കണ്ടെത്തിയിട്ടുണ്ട്. കാലം കുറേയായിട്ടും നീയൊന്നും ഇതറിഞ്ഞില്ലെന്ന് തോന്നുന്നു.

ഇതാണ് ഈ പറഞ്ഞ സംഗതിയുടെ demonstration ചിത്രം




തിരിഞ്ഞ് നിന്നാല്‍ കാണാമായിരുന്നു എന്ന് കമന്റിയ ചേട്ടന്‍സ് ഇനി തിരിഞ്ഞ് നിന്നാലും നീ ഉദ്ദേശിച്ചത് കാണിലെന്ന് ചുരുക്കം.

ബാക്കിയൊക്കെ വിശദമായി ഈ വെബ്സൈറ്റിലുണ്ട് വായിച്ച് മനസ്സിലാക്കിക്കോ !



No comments:

Post a Comment

അഭിപ്രായം വേണമെന്നില്ല